വിലകൂടിയ ചര്‍മസംരക്ഷണ വസ്തുക്കളോട് ബൈ പറയാം;  ഈ പച്ചക്കറികളുടെ തൊലി ഉപയോഗിച്ചുനോക്കൂ


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | Photo: Canva.com

മാറുന്ന കാലാവസ്ഥയ്ക്കനുസരിച്ച് പരിചരണമാവശ്യമാണ് നമ്മുടെ ചര്‍മത്തിനും. ചര്‍മസംരക്ഷണം അത്യാവശമാവുകയും എന്നാല്‍ അവയ്ക്കുള്ള വസ്തുക്കളുടെയെല്ലാം വില കൂടുകയുമാണ്. ഈ സമയത്ത്, നമ്മുടെ അടുക്കളകളില്‍ ലഭ്യമായ പച്ചക്കറികളുടെ തൊലികള്‍ ഉപയോഗിച്ച് അത്ഭുതകരമായ വ്യത്യാസങ്ങള്‍ ചര്‍മത്തിലുണ്ടാക്കാന്‍ സാധിക്കും.

അടുക്കളയില്‍ എപ്പോഴുമുപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് ഉപയോഗിച്ചശേഷം തൊലി വെറുതേ ചവിറ്റുകൊട്ടയില്‍ കളയുന്നതിനുപകരം ചര്‍മത്തിലും മുഖത്തും തേക്കുന്നത് കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഇരുണ്ട നിറം മാറ്റാനും ചര്‍മം തിളങ്ങാനും സഹായിക്കും. വിറ്റാമിന്‍ ബിയും സിയുമാണ് ഇതിന് കാരണം. മാത്രമല്ല, ഉരുളക്കിഴങ്ങിന്റെ തൊലിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ചര്‍മത്തിലെ നിര്‍ജലീകരണം തടയുകയും ചെയ്യും.

വെള്ളരിക്കയുടെ തൊലിയാണ് മറ്റൊരു പ്രകഗൃതിദത്ത ചര്‍മസംരക്ഷണവസ്തു. കഴിക്കാന്‍ മാത്രമല്ല, നമ്മുടെ ചര്‍മത്തില്‍ വെള്ളരിക്കാത്തൊലി തേക്കുന്നത് ചര്‍മത്തിലെ ചുവന്ന പാടുകളും നീര്‍ക്കെട്ടുമെല്ലാം നീക്കം ചെയ്യാനിടയാക്കും. ഇതിലെ മഗ്നീസ്യവും പൊട്ടാസ്യവും ത്വക്കിന്റെ ആരോഗ്യത്തിന് വളരെ ഗുണകരമാണ്. ക്യാരറ്റ് തൊലി നല്ല ആന്റിഓക്‌സിഡന്റുകളാണ്. ചര്‍മ്മത്തിലേല്‍ക്കുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ക്കെതിരെ പൊരുതി ചര്‍മത്തെ ചെറുപ്പമാക്കാന്‍ ഇവ സഹായിക്കുന്നു. മത്തങ്ങത്തൊലിയാണ് മറ്റൊരു നാച്ചുറല്‍ ചര്‍മസംരക്ഷണവസ്തു. ഇതിലടങ്ങിയിരിക്കുന്ന പ്രകൃതിദത്ത എന്‍സൈമുകള്‍ ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും മൃദുലമാക്കുകയും ചെയ്യും.

ഇനി കൂടിയ വില കൊടുത്ത് കെമിക്കലുകളടങ്ങിയ ചര്‍മസംരക്ഷണവസ്തുക്കള്‍ വാങ്ങാനൊരുങ്ങുന്നതിനുമുമ്പ് അടുക്കളയിലേക്കൊന്ന് തിരിഞ്ഞുനോക്കുന്നത് നല്ലതാണ്.

Content Highlights: vegetable peels to replace expensive skincare products

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
smoking

3 min

പുകവലി നിർത്താൻ എളുപ്പവഴികളുണ്ടോ?; ഉപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

May 31, 2023


smoking

3 min

വിട്ടുമാറാത്ത ചുമയും ശ്വാസതടസ്സവും; പല ശ്വാസകോശ രോ​ഗങ്ങൾക്കും പിന്നിൽ പുകവലി, കരുതൽ വേണം

May 31, 2023


sugar

1 min

14 ദിവസം മധുരം ഒഴിവാക്കിയാൽ ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം?

May 30, 2023

Most Commented