Photo: Pixabay
മറ്റ് രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവര്‍ വന്ധ്യതാചികിത്സ സ്വീകരിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. തുടര്‍ച്ചയായി മരുന്ന് കഴിക്കേണ്ട ചില അസുഖങ്ങളുണ്ട്. രക്തസമ്മര്‍ദം, പ്രമേഹം, തൈറോയ്ഡ് രോഗങ്ങള്‍ തുടങ്ങിയവ. വന്ധ്യതയ്ക്ക് ചികിത്സിക്കുമ്പോഴും ഇത്തരം മരുന്നുകള്‍ തുടരണം. ശരീരത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മര്‍ദവുമെല്ലാം നിയന്ത്രണത്തിലായാല്‍ മാത്രമേ വന്ധ്യതാ മരുന്നുകള്‍ ഫലിക്കുകയുള്ളൂ. ഉദാഹരണത്തിന് ഗര്‍ഭിണിയായ സ്ത്രീക്ക് പ്രമേഹമുണ്ടെങ്കില്‍ ജന്മ വൈകല്യങ്ങളുള്ള കുഞ്ഞ് ജനിക്കാന്‍ ഇടയാക്കും. തൈറോയ്ഡ് അസുഖങ്ങള്‍ നിയന്ത്രിച്ചില്ലെങ്കില്‍ ഗര്‍ഭം അലസുന്നതിലേക്ക് നയിക്കും. രക്തസമ്മര്‍ദം ക്രമം തെറ്റിയാല്‍ കുഞ്ഞിന്റെ വളര്‍ച്ചക്കുറവിനും മാസം തികയാതെ പ്രസവിക്കുന്നതിനും കാരണമാകാം.
കാന്‍സറിന് മരുന്നുപയോഗിക്കുന്നവര്‍ മരുന്ന് തുടരുന്ന കാലത്തോളം ഗര്‍ഭധാരണം ഒഴിവാക്കുന്നതാണ് നല്ലത്. മാനസികാസ്വാസ്ഥ്യങ്ങള്‍, അപസ്മാരം എന്നിവയ്ക്ക് മരുന്ന് സ്വീകരിക്കുന്നവരും ശ്രദ്ധിക്കണം. മരുന്നുകള്‍ അപകടം വരുത്തുന്നവയല്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ഗര്‍ഭധാരണം പാടുള്ളൂ. ഇത്തരം അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ അക്കാര്യം വന്ധ്യത ചികിത്സയ്ക്ക് വരുമ്പോള്‍ തന്നെ വ്യക്തമാക്കണം. പരിശോധനയ്ക്ക് ശ്ഷം മരുന്നില്‍ മാറ്റംവരുത്തണമെങ്കില്‍ ഡോക്ടര്‍ നിര്‍ദേശിക്കും. രോഗിയുടെ ആരോഗ്യസ്ഥിതിക്കനുസരിച്ച് മരുന്നില്‍ മാറ്റം വരുത്തിയ ശേഷം മാത്രമായിരിക്കും ചികിത്സ തുടങ്ങുന്നത്.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. കെ.യു. കുഞ്ഞുമൊയ്തീന്
ചീഫ് ഐ.വി.എഫ്. സ്പെഷ്യലിസ്റ്റ്
എ.ആര്.എം.സി. ഐ.വി.എഫ്. ഫെര്‍ട്ടിലിറ്റി സെന്റര്‍
കോഴിക്കോട്
Content Highlights: infertility treatment, health, infertility
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..