വേനൽക്കാലത്ത് കരുതിയിരിക്കണം മൂത്രാശയ അണുബാധ; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ


By ഡോ.ബി.പത്മകുമാർ 

2 min read
Read later
Print
Share

Representative Image| Photo: Canva.com

വേനൽക്കാലം തുടങ്ങുന്നതോടെ പലവിധത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളും വർധിക്കാറുണ്ട്. ചിക്കൻപോക്സ്, കോളറ തുടങ്ങിയ രോ​ഗങ്ങളുടെ വ്യാപനത്തിനൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊന്നു കൂടിയുണ്ട്. മൂത്രാശയ അണുബാധ ആണത്. ചൂടുകൂടുന്നതിനൊപ്പം വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയുന്നതും പഴങ്ങളും പച്ചക്കറികളുമൊക്കെ കഴിക്കുന്നത് കുറയുന്നതുമൊക്കെയാണ് സാധ്യത വർധിപ്പിക്കുന്നത്. മൂത്രത്തിൽ അണുബാധയ്ക്കുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.

ജോലിക്ക് പോകുന്ന സ്ത്രീകളും വിദ്യാർത്ഥിനികളുമൊക്കെ മൂത്രശങ്ക ഉണ്ടായാലും മൂത്രമൊഴിക്കാതെ പിടിച്ചുനിർത്താറുണ്ട്. ശുചിമുറിയുടെ അഭാവവും ശുചിത്വമില്ലായ്മയുമാണ് പലപ്പോഴും ഇതിന് കാരണമാകാറുള്ളത്. കൃത്യസമയങ്ങളിൽ മൂത്രമൊഴിക്കാതെ മൂത്രം മൂത്രസഞ്ചിയിൽ കെട്ടിക്കിടക്കുന്നത് നല്ലതല്ല. ഇത് അണുബാധക്കും മൂത്രത്തിൽ കല്ലുണ്ടാവാനുമൊക്കെ വഴിയൊരുക്കും.

സ്ത്രീകളുടെ രോഗമായിട്ടാണ് മൂത്രശയ അണുബാധ അറിയപ്പെടുന്നത്. പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് യൂറിനറി ഇൻഫെക്ഷനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകളിൽ മൂത്രദ്വാരവും യോനീനാളവും തമ്മിലുള്ള അകലക്കുറവും മൂത്രനാളിയുടെ നീളം കുറവായതുമാണ് മൂത്രാശയ അണുബാധ പെട്ടെന്ന് പിടികൂടാൻ കാരണം. പനി, കുളിരും വിറയലും മൂത്രമൊഴിക്കുമ്പോൾ വേദനയും നീറ്റലുമുണ്ടാകുക., ഇടയിക്കിടെ മൂത്രമൊഴിക്കണമെന്ന് തോന്നുക തുടങ്ങിയവയാണ് മൂത്രത്തിലെ അണുബാധയുടെ പ്രധാന ലക്ഷണങ്ങൾ.

ശുചിത്വമില്ലായ്മ, വൃത്തിഹീനമായ അടിവസ്ത്രങ്ങളുടെ ഉപയോഗം, ആവശ്യത്തിന് വെള്ളം കുടിക്കാതെയിരിക്കുക, ലൈംഗികാവയവങ്ങളുടെ വൃത്തിക്കുറവ് എന്നിവയൊക്കെ അണുബാധയ്ക്ക് കാരണമാകാം. ആർത്തവിരാമമെത്തിയ സ്ത്രീകളിലും പ്രമേഹമുള്ളവരിലും അണുബാധക്കുള്ള സാധ്യത കൂടുതലാണ്.

ധാരാളം വെള്ളം കുടിക്കുന്നത് തന്നെയാണ് അണുബാധ തടയാനുള്ള പ്രധാന മാർഗം. ദിവസവും 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. മൂത്രം പിടിച്ചുനിർത്താതെ യഥാസമയം മൂത്രമൊഴിക്കാനും ശ്രദ്ധിക്കണം. ഗുഹ്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കുകയും ലൈംഗിക ശുചിത്വം പാലിക്കുകയും ചെയ്യുക. മലവിസർജനത്തിന് ശേഷം കഴുകി വൃത്തിയാക്കുമ്പോൾ മുൻപിൽ നിന്ന് പിറകോട്ടാണ് കഴുകേണ്ടത്. മലദ്വാരത്തിൽ നിന്ന് യോനിയിലേക്ക് അണുബാധ ഉണ്ടാകാതെ ഇരിക്കാൻ ഇത് സഹായിക്കും.

മൂത്രത്തിൽ കല്ലുണ്ടാകുമ്പോൾ വയറുവേദനയാണ് പ്രധാന ലക്ഷണം. നടുവിൽ നിന്നും വയറിന്റെ വശങ്ങളിലേക്ക് വ്യാപിക്കുന്ന വേദനയാണുണ്ടാകുന്നത്. മൂത്രം രക്തം കലർന്ന് ചുവപ്പ് നിറത്തിൽ പോകാനിടയുണ്ട്. മൂത്രതടസ്സം, പനി, കുളിരും വിറയലും തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം. ചിലപ്പോൾ വൃക്കയിലും മറ്റും കാണപ്പെടുന്ന കല്ലുകൾ പ്രകടമായ ലക്ഷണങ്ങളൊന്നും ഉണ്ടാക്കിയെന്ന് വരികയില്ല. യാദൃച്ഛികമായി നടത്തുന്ന ഒരു വൈദ്യപരിശോധനയിലായിരിക്കും കല്ലുകൾ കണ്ടെത്തുന്നത്.

വേണ്ടത്ര വെള്ളം കുടിക്കുന്നത് തന്നെയാണ് കല്ലുണ്ടാകാതെ ഇരിക്കാൻ പ്രധാനമായി ചെയ്യേണ്ടത്. സാന്ദ്രത കൂടിയ മൂത്രത്തിൽ കല്ലുകൾ രൂപപ്പെടാൻ സാധ്യതയേറെയാണ്. വെയിലത്ത് ജോലി ചെയ്യുന്നവരും നിർമാണതൊഴിലാളികളും വിയർപ്പിലൂടെ ജലാംശം നഷ്ടപ്പെടുവാൻ സാധ്യതയുള്ളവരായതുകൊണ്ട് ധാരാളം വെള്ളം കുടിക്കണം.

ഒരിക്കൽ കല്ലുവന്നാൽ വീണ്ടും ഉണ്ടാകാനുള്ള സാധ്യത കൂടുതലായതുകൊണ്ട്, അങ്ങനെയുള്ളവർ കൂടുതൽ കരുതലെടുക്കണം. മാംസാഹാരത്തിലെ യൂറിക് ആസിഡ് കല്ലുണ്ടാക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. ആടുമാടുകളുടെ ചുവന്ന മാംസമാണ് കൂടുതൽ പ്രശ്‌നമുണ്ടാക്കുന്നത്. ചായ, ചോക്ലേറ്റുകൾ, ബിയർ, സോഫ്റ്റ് ഡ്രിങ്ക്‌സ് തുടങ്ങിയവയുടെ അമിതോപയോഗവും കല്ലിന് കാരണമാകാം. തുടർച്ചയായി മൂത്രാശയ അണുബാധ ഉണ്ടാകുന്നവർ കാരണം കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കണം. തുടർച്ചയായ അണുബാധയും കല്ലുണ്ടാക്കുന്നതിന് കാരണമാകാം.

Content Highlights: urinary tract infection symptoms causes and treatment

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented