Representative Image| Photo: Canva.com
മൂത്രസഞ്ചിയുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുമ്പോള്‍, അറിയാതെ മൂത്രം പോകുന്ന അവസ്ഥയാണ് 'യൂറിനറി ഇന്‍കോണ്ടിനന്‍സ്'. ഇത് എല്ലാത്തരം ആളുകളിലും ഏതു പ്രായത്തിലും സംഭവിക്കാവുന്ന ആരോഗ്യപ്രശ്‌നമാണ്. പ്രായമായവരിലും സ്ത്രീകളിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. സ്ത്രീകളില്‍ ഗര്‍ഭകാലത്തും പ്രസവത്തിനുശേഷവുമാണ് സാധാരണയായി ഇത് ഉണ്ടാകാറുള്ളത്.
യൂറിനറി ഇന്‍കോണ്ടിനന്‍സ് മൂലം ബുദ്ധിമുട്ടുന്ന ധാരാളം ആളുകളുണ്ട്. ഇത് പല തരത്തിലുണ്ടാകാം. 'സ്‌ട്രെസ് ഇന്‍കോണ്ടിനന്‍സ്' അഥവാ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിരിക്കുമ്പോളോ ഒക്കെ മൂത്രം പോകുന്ന അവസ്ഥയാണ് ആദ്യത്തേത്. യൂറിനറി ഇന്‍കോണ്ടിനന്‍സില്‍ ഏറ്റവും സാധാരണമായി കണ്ടുവരുന്ന തരവും സ്‌ട്രെസ് ഇന്‍കോണ്ടിനന്‍സാണ്.. മൂത്രസഞ്ചിയേയും മൂത്രനാളിയേയും പിന്തുണയ്ക്കുന്ന പേശികള്‍ക്ക് ബലക്ഷയം സംഭവിക്കുമ്പോഴാണ് ഇത്തരത്തില്‍ മൂത്രം പുറത്തുപോകുന്നത്. 'ഏര്‍ജ് ഇന്‍കോണ്ടിനന്‍സ്' അഥവാ 'ഓവറാക്ടീവ് ബ്ലാഡര്‍ സിന്‍ഡ്രോ'മാണ് അടുത്തത്. ടോയ്‌ലെറ്റില്‍ എത്തുന്നതിനു മുമ്പുതന്നെ മൂത്രം പോകുന്ന അവസ്ഥയാണിത്. മൂത്രാശയപേശികള്‍ നിയന്ത്രണാതീതമായി ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ഇത് സംഭവിക്കുക. മൂത്രം പൂര്‍ണമായും പുറത്തുപോകാത്ത 'ഓവര്‍ഫ്‌ളോ ഇന്‍കോണ്ടിനന്‍സാ'ണ് മറ്റൊരു തരം. ശാരീരികമോ മാനസികമോ ആയ എന്തെങ്കിലും കഴിവില്ലായ്മകള്‍ മൂലം ഒരു വ്യക്തിക്ക് പെട്ടന്ന ടോയ്‌ലെറ്റില്‍ എത്താന്‍ പറ്റാതെ വരുമ്പോള്‍ മൂത്രം പോകുന്ന അവസ്ഥയാണ് 'ഫങ്ഷണല്‍ ഇന്‍കോണ്ടിനന്‍സ്'.
ഒരോരുത്തരിലും യൂറിനറി ഇന്‍കോണ്ടിനന്‍സ് വരാനുള്ള കാരണം പലതാവാം. ആര്‍ത്തവവിരാമം, പൊണ്ണത്തടി, നാഡീസംബന്ധമായ തകരാറുകള്‍, ആണുങ്ങള്‍ക്കാണെങ്കില്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ മുലായവ ഇതിന്റെ വ്യത്യസ്ത കാരണങ്ങളാണ്. മൂത്രാശയ റീട്രെയിനിങ്, അരക്കെട്ടുമായി ബന്ധപ്പെട്ട വ്യായമങ്ങള്‍, ചില സാഹചര്യങ്ങളില്‍ ശസ്ത്രക്രിയ, മരുന്നുകള്‍ എന്നിവയൊക്കെയാണ് ഇതിന്റെ ചികിത്സാരീതികള്‍.
യൂറിനറി ഇന്‍കോണ്ടിനന്‍സ് ഉണ്ടാകാനുള്ള കാരണങ്ങള്‍:
- അരക്കെട്ടിലെ പേശികള്‍ ദുര്‍ബലമാകുന്നതാണ് ആദ്യത്തേത്. മൂത്രസഞ്ചിയേയും മൂത്രനാളിയേയും താങ്ങിനിര്‍ത്തുന്ന പെള്‍വിക് ഫ്‌ളോര്‍ പേശികളുടെ ബലക്ഷയം മൂത്രമൊഴിക്കുന്നത് നമ്മുടെ നിയന്ത്രണത്തിലല്ലാതാക്കുന്നു.
- യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍സ് അഥവാ യുടിഐ ആണഅ മറ്റൊരു കാരണം. യുടിഐ ബാധിച്ചാല്‍ മൂത്രസഞ്ചിയിലും മൂത്രനാളത്തിലും വീക്കമുണ്ടാവുകയും പ്രതീക്ഷിക്കാതെ, പെട്ടന്ന് മൂത്രമൊഴിക്കാന്‍ തോന്നുകയും ചെയ്യും.
- പാര്‍ക്കിന്‍സന്‍സ് ഡിസീസ്, മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്, നട്ടെല്ലിന് മുറിവ് തുടങ്ങിയവ മൂലം മൂത്രസഞ്ചിയെ നിയന്ത്രിക്കുന്ന ഞരമ്പുകള്‍ക്ക് നാശം സംഭവിക്കുകയും അത് യൂറിനറി ഇന്‍കോണ്ടിനന്‍സ് ഉണ്ടാക്കുകയും ചെയ്യും.
- ആര്‍ത്തവവിരാമസമയത്തുണ്ടാകുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥകള്‍ മൂലം ഈസ്ട്രജന്റെ അളവ് കുറയുകയും അത് യൂറിനറി ഇന്‍കോണ്ടിനന്‍സിന് കാരണമാവുകയും ചെയ്യും.
- ആന്റിഡിപ്രസന്റുകള്‍, ഡയൂറെറ്റിക്കുള്‍ മുതലായ മരുന്നുകളുടെ പാര്‍ശ്വഫലമായും യൂറിനറി ഇന്‍കോണ്ടിനന്‍സ് ഉണ്ടാവാം.
- അമിതവണ്ണവും പൊണ്ണത്തടിയുമുള്ളവര്‍ക്ക് മൂത്രസഞ്ചിയില്‍ അധിക സമ്മര്‍ദം അനുഭവപ്പെടുകയും ഇതുമൂലം മൂത്രാശയത്തിലെ പേശികള്‍ക്ക് അടഞ്ഞിരിക്കാന്‍ സാധിക്കാതെ മൂത്രം പുറത്തുപോവുകയൂും ചെയ്യും.
Content Highlights: urinary incontinence reasons types and treatment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..