അറിയാതെ മൂത്രം പോകുന്ന അവസ്ഥ; തടയാൻ കെ​ഗൽസ് വ്യായാമം


Representative Image| Photo: Canva.com

മുതിർന്ന പലരെയും മാനസികവും ശാരീരികവുമായി അസ്വസ്ഥരാക്കുന്ന ഒരു പ്രശ്നമാണ് അപ്രതീക്ഷിതമായുള്ള മൂത്രമൊഴിക്കൽ (യൂറിനറി ഇൻകോണ്ടിനൻസ്). നടന്ന് ബാത്ത് റൂമിലേക്ക് എത്തുന്നതിനുമുമ്പ് വസ്ത്രം നനയുന്ന അവസ്ഥയ്ക്ക് കാരണങ്ങൾ പലതുണ്ടെങ്കിലും ആരംഭഘട്ടത്തിൽ വ്യായാമം ഏറെ ഗുണംചെയ്യും.

ഇടുപ്പ് പേശികൾക്ക് (പെൽവിക്ക് ഫ്ളോർ മസിൽ) പലകാരണങ്ങൾ കൊണ്ടുണ്ടാകുന്ന ബലക്ഷയമാണ് മൂത്രസഞ്ചികളെ ബാധിക്കുന്നത്. പ്രോസ്ട്രേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ, പ്രസവം, ഗർഭപാത്രവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ, പ്രായാധിക്യം തുടങ്ങി പല കാരണങ്ങൾ ഈ ബലക്ഷയത്തിന് കാരണമാകാം. ഇതിൽ പലതിനും ശസ്ത്രക്രിയതന്നെയാണ് പ്രതിവിധി. എന്നാൽ, പേശി ബലപ്പെടുത്തുന്നതിലൂടെത്തന്നെ പലരിലും പ്രശ്നം പരിഹരിക്കപ്പെട്ടേക്കാം. ഇതിൽ പ്രധാന വ്യായാമമുറയാണ് കെഗൽസ് വ്യായാമം.

ഇടുപ്പ് പേശിയെ ആദ്യം തിരിച്ചറിയാം

മൂത്രമൊഴിച്ചുകൊണ്ടിരിക്കെ പാതിവഴിയിൽ പെട്ടെന്ന് ഒഴിക്കുന്നത് നിർത്തുക. ഇങ്ങനെ നിർത്താൻ ഉപയോഗിക്കപ്പെടുന്ന പേശിയാണ് ഇടുപ്പ് പേശി അല്ലെങ്കിൽ പെൽവിക്ക് ഫ്ളോർ പേശി. കീഴ്‌വായു കടന്നുപോകുന്നത് തടയാൻ ശ്രമിക്കുമ്പോൾ ഉപയോഗിക്കപ്പെടുന്നതും ഇതേ പേശിതന്നെയാണ്.

സമയക്രമം പാലിക്കാം

മൂത്രമൊഴിക്കുന്നത് നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ എന്തായാലും പാലിക്കേണ്ട ഒന്നാണ് സമയക്രമം പാലിക്കൽ. മൂത്രമൊഴിക്കാൻ തോന്നുന്ന അവസ്ഥ ഉണ്ടാകുന്നതിനുമുമ്പ് നിശ്ചിത ഇടവേളകളിൽ മൂത്രമൊഴിക്കാൻ ശ്രമിക്കണം.

കെ​ഗൽസ് വ്യായാമം

  • മൂത്രം പൂർണമായി ഒഴിച്ചശേഷം വേണം ഈ വ്യായാമം ആരംഭിക്കാൻ.
  • നിന്നിട്ടും ഇരുന്നിട്ടും കിടന്നിട്ടും ഈ വ്യായാമമുറ പരിശീലിക്കാം. മൂന്ന് രീതിയിലുമായി ആവ‍ർത്തിക്കുന്നത് കൂടുതൽ ​ഗുണകരമാകു.
  • മലർന്ന് കിടക്കുക, കാൽമുട്ടുകൾ മടക്കി അരക്കെട്ടിനോട് അടുപ്പിക്കുക. ഇടുപ്പ് പേശിയിൽ ബലം നൽകി മുറുക്കുക. മൂന്ന് സെക്കൻഡ് അതേ നിലയിൽ തുടരുക. ശേഷം അയക്കുക.
  • കൂടുതൽ നേരം ബലംപിടിച്ച് നിൽക്കാനോ, പതിനഞ്ച് തവണയിലേറെ ഒരേസമയം ചെയ്യാനോ പാടില്ല.
  • ഈ വ്യായാമം ചെയ്യുമ്പോൾ തുടയുടെ പേശിയോ വയറിന്റെ പേശിയോ ഇതോടൊപ്പം മുറുകാതിരിക്കാൻ, അമരാതിരിക്കാൻ ശ്രദ്ദിക്കണം.
  • രാവിലെ, ഉച്ച, വൈകീട്ട് എന്ന രീതിയിൽ മൂന്നുനേരമായി ഈ വ്യായാമം ആവർത്തിക്കാം.
  • കുറച്ച് സമയമെടുത്ത് ആയാസത്തോടെ തന്നെവേണം വ്യായാമം ചെയ്യാൻ.
  • ആറാഴ്ച വരെ ഈ വ്യായാമം മുടങ്ങാതെ ചെയ്യാൻ ശ്രമിക്കണം. പതുക്കെ മാത്രമേ ഇതിന്റെ ഫലം ലഭിക്കുകയുള്ളൂ.
കടപ്പാട്

ടിന്റു കുറുപ്പത്ത്

ഫിസിയോതെറാപ്പിസ്റ്റ്

വി.പി.എസ്. ലേക്‌ഷോർ മെഡിക്കൽ സെന്റർ

കോഴിക്കോട്.

Content Highlights: urinary incontinence in older adults


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented