പലതരം മരുന്നുകളുടെ അമിതോപയോ​ഗവും മൂത്രക്കല്ലുകൾക്ക് കാരണമാകാറുണ്ട്; ശ്രദ്ധിക്കാം ഇവ


ഡോ. എൻ. ഗോപകുമാർ

Representative Image| Photo: Canva.com

ജനിച്ചുവീഴുന്ന നിമിഷംമുതൽ ജീവിതാന്ത്യംവരെ തടസ്സമില്ലാതെ വിസർജ്യം പുറന്തള്ളപ്പെടേണ്ടത് ആരോഗ്യമുള്ള ശരീരത്തിന് അത്യാവശ്യമാണ്. പലപ്പോഴും ഇതിൽ ഏറ്റക്കുറച്ചിലുണ്ടാകുക മൂത്രത്തിന്റെ കാര്യത്തിലാണ്. പ്രായമേറിയവർക്ക് മൂത്രതടസ്സമുണ്ടാകാൻ കാരണങ്ങൾ പലതുണ്ടാകുമെങ്കിലും മൂത്രത്തിലെ കല്ല് ഒരു പ്രധാന വില്ലനാണ്.

കല്ലുകൾ പലതരം

കാൽസ്യം, യൂറിക് ആസിഡ്, സിസ്റ്റൈൻ, സ്ട്രൂവൈറ്റ് മുതലായവയാണ് പ്രധാന മൂത്രക്കല്ലുകൾ. ഇതിൽ കാൽസ്യം കല്ലുകളാണ് കൂടുതലായി കാണുന്നത്. ഏതാണ്ട് 80 ശതമാനം കാൽസ്യം ഓക്സലേറ്റ് കല്ലുകളിൽ കാൽസ്യവും ഓക്സലേറ്റും സമമാണ്. കാൽസ്യം ഫോസ്‌ഫേറ്റ് കല്ലുകൾ സ്ത്രീകളിലാണ് കൂടുതലായി കാണുന്നത്. മെറ്റബോളിക് കാരണങ്ങൾ കൊണ്ടാണ് ഇത്തരം കല്ലുകളുണ്ടാകുന്നത്.

35 മുതൽ 60 ശതമാനംവരെ കാൽസ്യംകല്ലുകളുള്ള രോഗികളിൽ രക്തത്തിൽ കാൽസ്യത്തിന്റെ അളവ് കൂടുതലായിരിക്കും.

പാരാ തൈറോയ്ഡ് ഗ്രന്ഥികളുടെ തകരാർ, പ്രൈമറി ഹൈപ്പർ പാരാ തൈറോയ്ഡിസം മൂലം കാൽസ്യം കല്ലുകൾ ഉണ്ടാകുന്നു. രക്തത്തിലെ പാരാതൈറോയ്ഡ് ഹോർമോൺ ഇവരിൽ ഉയർന്നിരിക്കും.

മൂത്രത്തിൽ മഗ്നീഷ്യം കുറയുമ്പോൾ മൂത്രക്കല്ലുകൾ ഉണ്ടാകുന്നു. മൂത്രം ആസിഡിക്കാവുക, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രത്തിൽ യൂറിക് ആസിഡ് കൂടുക മുതലായ അവസ്ഥകളിൽ യൂറിക് ആസിഡ് കല്ലുകൾ ഉണ്ടാകുന്നു.

മൂത്രരോഗാണുബാധമൂലമുള്ള കല്ലുകൾ ഏതാണ്ട് അഞ്ചുമുതൽ 15 ശതമാനംവരെ കാണപ്പെടുന്നു. സ്ത്രീകളിലാണ് കൂടുതലായി കാണുന്നത്. പ്രോടിയസ് എന്ന ബാക്ടീരിയമൂലമുള്ള മൂത്രരോഗാണുബാധയുള്ളവർക്കാണ് ഇത്തരം കല്ലുകളുണ്ടാകുന്നത്.

മഗ്നീഷ്യം, അമോണിയം, ഫോസ്‌ഫേറ്റ്, കാൽസ്യം ഫോസ്‌ഫേറ്റ് കല്ലുകളാണ് മൂത്രരോഗാണുബാധമൂലം ഉണ്ടാകുന്നത്.

അമിത മരുന്നുപയോഗം

പലതരം മരുന്നുകൾ മൂത്രക്കല്ലുകൾക്ക് കാരണമാകാറുണ്ട്. വൈറ്റമിൻ സി, ഡി, കാൽസ്യം ഗുളികകൾ, ഡയൂററ്റിക് മരുന്നുകൾ, കീമോതെറാപ്പി മരുന്നുകൾ, മലബന്ധനിവാരണത്തിന് ഉപയോഗിക്കുന്ന ലാക്സേറ്റീവ്‌സ്, എച്ച്.ഐ.വി.യുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ, അൻറ്റാസിഡുകളുടെ അമിതോപയോഗം, ആന്റിബയോട്ടിക് മരുന്നുകൾ ഉദാഹരണത്തിന് ക്വിനളോൺ, അമോക്സിലിൻ, ആംപിസിലിൻ മുതലായവ മെറ്റബോളിക് ആസിഡോസിസ്, മൂത്രത്തിൽ ഓക്സലേറ്റ് കാൽസ്യം, യൂറിക് ആസിഡ് മുതലായവ കൂട്ടുന്നത് ഇവമൂലം മൂത്രക്കല്ലുകളുണ്ടാക്കുന്നു.

കാരണങ്ങൾ

നേരത്തേ മൂത്രക്കല്ലുള്ള രോഗികൾ, അടുത്ത ബന്ധുക്കൾക്ക് മൂത്രക്കല്ല് രോഗമുള്ളത്, കുടലുകളുടെ രോഗം, ഗൗട്ട്, തൈറോയ്ഡ്, പാരാതൈറോയ്‌ഡ് ഗ്രന്ഥികളുടെ അമിത പ്രവർത്തനം, പ്രമേഹം, അമിതവണ്ണം, വൃക്കപരാജയം, എല്ലുകളുടെ തേയ്മാനം, മൂത്രരോഗാണുബാധ, ന്യൂറോജെനിക് ബ്ളാഡർ, ജനിതകകാരണങ്ങൾ, സാർകോയിഡോസിസ്, മൂത്രവ്യവസ്ഥയുടെ ഘടനാപരമായ തകരാറുകൾ, മരുന്നുകൾ, അത്യുഷ്ണമുള്ള രാജ്യങ്ങൾ, മുതലായവയിൽ മൂത്രക്കല്ലുകൾ കൂടുതലായുണ്ടാകുന്നു.

തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ വൃക്കരോഗവിദഗ്ധനാണ് ലേഖകൻ. ഫോൺ: 9447057297, www.drgopakumarurology.com

Content Highlights: urinary incontinence and kidney stones in elderly

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023


actor innocent passed away up joseph cpim thrissur district secretary remembers actor

1 min

‘‘ജോസഫേ, ഞാനിന്ന് അടുക്കള വരെ നടന്നു ’’

Mar 28, 2023

Most Commented