ദ്യം സ്ത്രീയായിരുന്നു, അപ്പോള്‍ പ്രസവിച്ചു. പിന്നീട് പുരുഷനായി, അപ്പോഴും ഒരു കുഞ്ഞിന് ജന്മംനല്‍കി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവത്തിന് കാരണക്കാരനായത് കാസി സുള്ളിവന്‍ മുപ്പതുകാരനാണ്.

യുഎസ്സിലെ മിസൗരിയില്‍ നിന്നുള്ള ഭിന്നലിംഗക്കാരനാണ് കാസി സുള്ളിവന്‍. ആറ് വര്‍ഷം മുന്‍പാണ് കാസി സുള്ളിവന്‍ സ്ത്രീ ആയിരിക്കെ ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. അഞ്ച് വയസ്സ് പ്രായമുള്ള ഗ്രേയ്‌സണ്‍ എന്ന ആണ്‍കുട്ടി ഇപ്പോള്‍ കാസി സുള്ളിവന്റെ ആദ്യ ഭര്‍ത്താവിനൊപ്പമാണുള്ളത്. 

ട്രാന്‍സ്‌ജെണ്ടര്‍ വ്യക്തിത്വം വെളിപ്പെടുത്തി പുരുഷനായി കാസി സുള്ളിവന്‍ ജീവിച്ചു തുടങ്ങിയിട്ട് ഇപ്പോള്‍ വര്‍ഷം നാല് കഴിയുന്നു. ലിംഗമാറ്റം പൂര്‍ത്തിയാവുന്നതിന് ആവശ്യമായ തുടര്‍ ചികിത്സകള്‍ നടന്നുകൊണ്ടിരിക്കെയാണ് കാസി സുള്ളിവന്‍ പുരുഷ ഹോര്‍മോണ്‍ സ്വീകരിക്കുന്നതില്‍ നിന്നും താല്‍ക്കാലിമായി ഇടവേള എടുത്ത് രണ്ടാം ഭര്‍ത്താവായ സ്റ്റീവനില്‍ നിന്നും ഗര്‍ഭം ധരിച്ചത്. 

26 ആഴ്ച നീണ്ടുനിന്ന ഗര്‍ഭകാലത്തിനും ഏഴ് ദിവസത്തിലധികമുള്ള ലേബര്‍ റൂം വാസത്തിനു ശേഷം ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. എന്നാല്‍ കുട്ടി ആണാണോ പെണ്ണാണോ എന്ന് വെളിപ്പെടുത്താന്‍ കാസി സുള്ളിവനും സ്റ്റീവനും തയ്യാറായിട്ടില്ല. സ്വന്തം ലിംഗവ്യക്തിത്വം തിരഞ്ഞെടുക്കാന്‍ കുട്ടിക്ക് തിരിച്ചറിവ് ഉണ്ടാവുന്നതു വരെ ഫീനിക്‌സ് എന്ന പേരിട്ട കുഞ്ഞിന്റെ ജെന്റര്‍ ന്യൂട്രല്‍ ആയി തുടരുമെന്ന് ഇരുവരും പറയുന്നു. 

സ്ത്രീയായും പുരുഷനായും കുഞ്ഞിന് ജന്മം നല്‍കിയ, ലോകത്തില്‍ ജീവിച്ചിരിക്കുന്ന ആദ്യ വ്യക്തിയാണ് കാസി സുള്ളിവന്‍. ശസ്ത്രക്രിയ ഏറെ സങ്കീര്‍ണമായിരുന്നെങ്കിലും ഫീനിക്‌സ് പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്നാണ് കുഞ്ഞിന്റെ മാതാപിതാക്കളുടെ പ്രതികരണം. 

2010ലാണ് കാസി സുള്ളിവന് ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ജന്മനാ ട്രാന്‍സ് വ്യക്തിത്വമുള്ള താന്‍ അമ്മയാവുന്നതോടെ കൂടുതല്‍ സ്ത്രീത്വമുള്ള ആളായി മാറുമെന്നായിരുന്നു കാസിക്കിന്റെ പ്രതീക്ഷ. എന്നാല്‍ കുഞ്ഞ് ഉണ്ടായിട്ടും പുരുഷമനോഭാവമുള്ള കാസിക്കിന്റെ ജീവിതം കൂടുതല്‍ ഇരുട്ടിലേക്ക് നീങ്ങുകയായിരുന്നു. തുടര്‍ന്നാണ് ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറാന്‍ കാസിക്ക് തീരുമാനിച്ചത്.