ഫാസ്റ്റ് ഫുഡ് പോലെ തന്നെ ആകര്‍ഷകമാണ് ഫാസ്റ്റ്ഫുഡ് നിറച്ച് വരുന്ന എയര്‍ കമ്പ്രസ്ഡ് പാക്കുകള്‍. ഫാസ്റ്റ് ഫുഡ് സമ്മാനിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ആവശ്യത്തിലേറെ ചര്‍ച്ച നടന്നു കൊണ്ടിരിക്കുമ്പോഴാണ് ഫാസ്റ്റ് ഫുഡ് നിറച്ചുവരുന്ന ഇത്തരം പാക്കറ്റുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചത് മാരകവിഷമാണെന്ന വാര്‍ത്ത പുറത്തുവന്നത്.

അമേരിക്കയിലെ മസാച്യൂസെറ്റിലെ സൈലന്റ് സ്പ്രിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ഗവേഷണത്തിലാണ് ഇക്കാര്യം പുറത്തുവന്നത്.

പ്ലാസ്റ്റിക്ക്‌പ്പൊതി ഏറെനാള്‍ കേടുവരാതിരിക്കാനും പ്രാപ്തമായതും വാട്ടര്‍പ്രൂഫ് ക്വാളിറ്റി ഉളളതും ചുരുങ്ങാത്തതുമായ അത്തരം പാക്കറ്റുകള്‍ നിര്‍മ്മിക്കാനായി പോളിഫ്ലു റോ ആല്‍ക്കൈല്‍ ( polyfluoroalkyl and perfluoroalkyl substances) എന്ന രാസപദാര്‍ത്ഥമാണ് ഉപയോഗിക്കുന്നത്. ഇത് കാന്‍സര്‍, അമിതവണ്ണം, കൊളസ്‌ട്രോള്‍, ഹോര്‍മോണ്‍ വ്യതിയാനം എന്നിവയ്ക്ക് കാരണമാകുന്നതോടൊപ്പം നമ്മുടെ രോഗപ്രതിരോധശേഷിയേയും സാരമായി ബാധിക്കുമെന്നും പഠനം പറയുന്നു.

ഏറെ പ്രചാരത്തിലുളള നിരവധി മിഠായിപ്പൊതികളുള്‍പ്പെടെ ബര്‍ഗര്‍, സാന്‍വിച്ച്, ഫ്രഞ്ച് ഫ്രൈ തുടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പൊതിയാനുപയോഗിക്കുന്നത് മാരകവിഷാംശം അടങ്ങിയ പോളിഫ്ലുറോ ആല്‍ക്കൈല്‍ ആണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ലോറെല്‍ ഷെയ്ഡര്‍ പറഞ്ഞു. ഇന്ന് പ്രചാരത്തിലുളള ഡ്രസ്സ്  മറ്റീരിയല്‍ കോട്ടിങ്, കുടിവെള്ളകുപ്പികള്‍ ഇവയിലെല്ലാം പോളിഫ്ലുറോ ആല്‍ക്കൈലിന്റെ സാന്നിധ്യമുണ്ടെന്നും ഈ പദാര്‍ത്ഥവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ വായുവിലൂടേയും, ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുമ്പോഴും മറ്റും ശരീരത്തിലേക്ക് ഇവ കടന്ന് രോഗങ്ങള്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഓരോന്നിന്റേയും നാനൂറിലധികം സാമ്പിളുകളാണ് പഠനത്തിനായി ഗവേഷകര്‍ ഉപയോഗിച്ചത്. ഇതില്‍ 46% ഫാസ്റ്റ്ഫുഡും പാക്ക് ചെയ്തത് പാളിഫ്ലുറോ ആല്‍ക്കൈല്‍ ഉപയോഗിച്ചാണെന്നും ഗവേഷകര്‍ കണ്ടെത്തി. കൂടാതെ മാരകവിഷം അടങ്ങിയ പാക്കുകളില്‍  38 ശതമാനം സാന്‍വിച്ച് ബര്‍ഗര്‍ എന്നിവയും56 ശതമാനം ബ്രഡ്, ഐസ്‌ക്രീം എന്നിവയാണെന്നും പഠനസംഘം വിലയിരുത്തി.ചൂടോടു കൂടി ഇത്തരം പാക്കറ്റുകളില്‍ നിറയ്ക്കുന്ന ഫാസ്റ്റ് ഫുഡ് കഴിക്കുന്നത്  ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും പഠനസംഘം വിലയിരുത്തി.