Image: Getty images
കോവിഡ് മഹാമാരി എല്ലാ തൊഴില്‍ മേഖലയിലും വര്‍ക്ക് ഫ്രം ഹോം സംസ്ക്കാരം കൊണ്ടുവന്നു. സാമൂഹിക ഇടങ്ങളില്‍ നിന്ന് മാറി വീടിന്റെ നാലു ചുവരികളിലേക്ക് ഒതുങ്ങുമ്പോള്‍ മാനസികമായും ശാരിരികമായും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വര്‍ക്ക് ഫ്രം ഹോമില്‍ ശ്രദ്ധിക്കേണ്ട ചില ടിപ്സ് പരിചയപ്പെടാം
ബ്രേക്ക് എടുക്കാം
മണിക്കൂറില്‍ അല്‍പ്പ സമയം ബ്രേക്ക് എടുക്കാം. അല്‍പ്പം നേരം റൂമില്‍ തന്നെ നടക്കാം. സ്ട്രെച്ചിങ്ങ് വ്യായാമം രണ്ടെണ്ണം ചെയ്യാം. കഴുത്തിനുള്ള വ്യായാമവും ഇടയ്ക്ക് ചെയ്യുന്നത് നല്ലതാണ്.
ഒരേ പൊസിഷനില്‍ ഇരുന്ന ജോലി ചെയ്യുന്നത് ഒഴിവാക്കാം. എന്നാല്‍ പുതിയ ഇടത്തില്‍ ജോലി ചെയ്യുന്ന അന്തരീക്ഷം കൊണ്ടു വരാന്‍ മടിക്കരുത്. അലസമായ ചുറ്റുപാടുകള്‍ ജോലിയെ ബാധിക്കും
ശരിയായ ഇരുത്തം
കാലുകള്‍ നിലത്ത് മുട്ടി നിവര്‍ന്ന് ഇരുന്ന് ജോലി ചെയ്യാം. ഒടിഞ്ഞു കുത്തി ജോലി ചെയ്യുന്നത് ഒഴിവാക്കാം. സ്വസ്ഥമായി ഇരിക്കാന്‍ പറ്റുന്ന ഓഫീസ് ചെയര്‍ വാങ്ങുന്നത് വളരെ നല്ലതാണ്.
സ്ക്രീന്‍ സെറ്റ് ചെയ്യുക.
ശരിയായ രീതിയില്‍ സ്ക്രീന്‍ സെറ്റ് ചെയ്യാന്‍ മറക്കരുത്. നിങ്ങള്‍ ഇരിക്കുന്നിടത്ത് നിന്നും ഒരടി അകലെയായിരിക്കണം സ്ക്രീന്‍. കണ്ണുകളും മോണിറ്ററും ഒരേ ലെവലില്‍ ഇരിക്കാന്‍ ശ്രദ്ധിക്കണം.
വെള്ളവും ഭക്ഷണവും
വെള്ളം കുടിക്കാന്‍ മറക്കരുത്. ജോലി ചെയ്യുന്നിടത്ത് തന്നെ ഒരു കുപ്പി വെള്ളം കരുതാം. കൃത്യമായ സമയത്ത് തന്നെ ഭക്ഷണം കഴിക്കാം. ഭക്ഷണക്രമം തെറ്റുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും
മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാം
തുടര്‍ച്ചയായ വര്‍ക്ക് ഫ്രം ഹോം ചുറ്റുപാട് സാമൂഹിക ഇടങ്ങളില്‍ നിന്ന് ഉള്വലിയാന് കാരണമാവും. ഇതിന് ഇടവരുത്തരുത്. അമിത ടെന്‍ഷനും കുറയ്ക്കാം. യോഗ മെഡിറ്റേഷന്‍ എന്നിവ പരിശീലിക്കാവുന്നതാണ്.
ചിട്ട വരുത്തുക
വര്‍ക്ക് ഫ്രം ഹോമായതിനാല്‍ എപ്പോള്‍ വേണമെങ്കിലും ജോലി ചെയ്യാം എന്ന ചിന്ത മാറ്റാം. ചിട്ടയോടെ സമയം ക്രമീകരിക്കാം.ദിവസം മുഴുവന്‍ ജോലി ചെയ്യുന്നതിനേക്കാള്‍ നല്ലത്. കൃത്യമായ സമയത്ത് ചിട്ടയോടെ ജോലി ചെയ്യുന്നതാണ്.
Content Highlights: tips while working from home
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..