.jpg?$p=e46f401&f=16x10&w=856&q=0.8)
പ്രതീകാത്മക ചിത്രം | Photo: Getty Images
ഉറങ്ങാൻ ശ്രമിച്ചാലും ഉറങ്ങാനാവാതെ മണിക്കൂറുകളോളം തിരിഞ്ഞും മറിഞ്ഞും കിടക്കേണ്ടി വരുന്ന അവസ്ഥ നമ്മുടെയെല്ലാം ജീവിതത്തിൽ ഉണ്ടാകാറുണ്ട്. മാനസികസമ്മർദ്ദം, ശാരീരിക ബുദ്ധിമുട്ട് തുടങ്ങി ഉറക്കം നഷ്ടപ്പെടുന്നതിന് പല കാരണങ്ങളാണ്. ഫോണിൽ രാത്രിയേറെ ചെലവിട്ട്, കുറഞ്ഞ മണിക്കൂറുകൾ മാത്രം ഉറങ്ങുന്നവരാണ് പ്രായഭേദമന്യേ ഇന്ന് ഭൂരിഭാഗഗം പേരും.
ഇത്തരം അശ്രദ്ധകളും ഉറക്കക്രമങ്ങളെയും അതുവഴി ഭാവിയിലേക്കുകൂടി ആവശ്യമുള്ള ആരോഗ്യത്തെയും നശിപ്പിക്കുമെന്ന് ഓർമ വേണം.
രാത്രി വൈകി ഉറക്കം ശീലമാക്കുന്നത് ഭാവിയിൽ ഉറക്കപ്രശ്നങ്ങളുണ്ടാകാനും കാരണമാകും. ഊർജ്ജമുള്ള ശരീരവും മനസ്സും വേണമെങ്കിൽ കൃത്യമായ ഉറക്കശീലം ജീവിതത്തിന്റെ ഭാഗമാക്കുകതന്നെ വേണം. ഉറക്കം കൃത്യമാക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ ഇക്കാര്യങ്ങൾ ചിലപ്പോൾ ഉപയോഗപ്പെട്ടേക്കും.
ഭക്ഷണം
ഉറങ്ങുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുമ്പ് രാത്രിഭക്ഷണം കഴിച്ചിരിക്കണം. കിടക്കുന്നതിനു മുമ്പുതന്നെ ഭക്ഷണം ദഹിക്കാനുള്ള ഇടവേള നൽകണം. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ഉറങ്ങാനുള്ള കഴിവിനെ ബാധിക്കും. ഭക്ഷണം കൃത്യമായി ദഹിച്ചാൽ ഉറക്കവും എളുപ്പത്തിൽ തേടിവരും.
അര മണിക്കൂർ മുമ്പേ ഫോൺ മാറ്റിവെക്കാം
ഉറങ്ങുന്നതിന് അര മണിക്കൂർ മുമ്പേ മൊബൈൽ ഫോൺ മാറ്റിവെക്കേണ്ടത് അത്യാവശ്യമാണ്. ഫോണിന്റെ വെളിച്ചമാണ് ഒട്ടുമിക്കയാളുകളുടെയും ഉറക്കത്തെ അസ്വസ്ഥമാക്കുന്നത്. മുറിയിലെ എല്ലാ വെളിച്ചവും അണച്ച് ശാന്തമായുറങ്ങാൻ ശരീരത്തെ അനുവദിക്കണം
സമയം ചിട്ടപ്പെടുത്തണം
ദിവസവും ഉറങ്ങാൻ കൃത്യമായ സമയം ചിട്ടപ്പെടുത്തുക. പകൽസമയങ്ങളിൽ പരമാവധി ഉറങ്ങാതിരിക്കുക. വ്യായാമം ചെയ്യുന്നത് നല്ല ഉറക്കംകിട്ടാൻ സഹായിക്കും. ഫോൺ ഒഴിവാക്കി പകരം പുസ്തകം വായിക്കുക.
കുളി
ഉറക്കപ്രശ്നങ്ങളുണ്ടെങ്കിൽ രാത്രിയിൽ കിടക്കുന്നതിനു മുമ്പ് കുളിക്കുന്നത് നല്ലതാണ്. ശരീരം ശുദ്ധമാകുകയും തണുക്കുകയും ചെയ്യുമ്പോൾ നല്ല ഉറക്കം കിട്ടും. മാനസിസമ്മർദ്ദവും ഉത്കണ്ഠയും മറ്റ് അസ്വസ്ഥതകളും കുറയ്ക്കാനും ഇത് സഹായിക്കും.
മെഡിറ്റേഷൻ
ഉറങ്ങുന്നതിനു മുമ്പ് മെഡിറ്റേഷൻ ചെയ്യുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും.
പാനീയങ്ങൾ
ഉറങ്ങുന്നതിനു മുമ്പത്തെ നാലു മണിക്കൂർ കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക.
പാട്ടുകേൾക്കാം
പാട്ടു കേൾക്കുന്നതും വായിക്കുന്നതും ഉറക്കം കിട്ടാനുള്ള മാർഗങ്ങളാണ്. രാത്രിയിൽ ഇ-ബുക്ക് വായന പരമാവധി ഒഴിവാക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..