Representative Image| Photo: GettyImages
ബി.പി. പരിശോധിക്കുന്നതിന് മുന്‍പ് അറിയേണ്ട ചില കാര്യങ്ങളുണ്ട്.
- മുന്നൊരുക്കങ്ങള്‍ എടുത്തുവേണം രക്തസമ്മര്‍ദം പരിശോധിക്കാന്‍. കോണിപ്പടികള്‍ കയറി പെട്ടെന്ന് ചെന്ന് ബി.പി. നോക്കിയാല്‍ ബി.പി കൂടിയെന്നിരിക്കും.
- മാനസിക സമ്മര്‍ദങ്ങളും താത്കാലികമായി ബി.പി. കൂട്ടാനിടയുണ്ട്.
- ബി.പി. അളക്കുന്നതിന് അരമണിക്കൂറിനുള്ളില്‍ പുകവലിക്കുകയോ, കാപ്പി, ചായ തുടങ്ങിയവ കുടിക്കുകയോ ചെയ്യരുത്. ഈ സമയത്ത് വ്യായാമം ചെയ്യാനും പാടില്ല.
- അഞ്ചുമിനിറ്റോളം ശാന്തമായി വിശ്രമിച്ചതിനുശേഷമായിരിക്കണം ബി.പി. നോക്കുന്നത്.
- മൂത്രശങ്കയുണ്ടെങ്കില്‍ അത് ഒഴിവാക്കിയശേഷമേ ബി.പി. നോക്കാവൂ.
- സാധാരണ വലതുകൈയിലാണ് ബി.പി. നോക്കുന്നത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇടതുകൈയിലും കാലിലും ബി.പി. നോക്കാറുണ്ട്. ഇരിക്കുമ്പോഴോ കിടത്തിയോ ബി.പി. പരിശോധിക്കാം.
- ഒരുതവണ ബി.പി. പരിശോധിക്കുമ്പോള്‍ ബി.പി. ഉയര്ന്നുകാണുന്നുവെന്ന് കരുതി ഹൈപ്പര്‍ ടെന്‍ഷന്‍ ഉണ്ടെന്ന് സ്ഥിരീകരിക്കാനാവില്ല.
- ഒരാഴ്ച ഇടവിട്ട് മൂന്നുപ്രാവശ്യമെങ്കിലും പരിശോധിക്കണം. മൂന്ന് പ്രാവശ്യവും ബി.പി. സ്ഥിരമായി ഉയര്‍ന്നു നിന്നാല്‍ മാത്രമേ ഹൈപ്പര്‍ ടെന്‍ഷന്‍ ഉണ്ട് എന്ന് ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂ.
- തുടര്‍ച്ചയായി ബി.പി. പരിശോധിക്കേണ്ടിവരുമ്പോള്‍ വീട്ടില്‍ത്തന്നെ പരിശോധിക്കാനുള്ള ഇലക്ട്രോണിക് ഡിജിറ്റല്‍ അപ്പാരറ്റസ് വാങ്ങുന്നതാണ് നല്ലത്. ബട്ടണ്‍ അമര്‍ത്തുമ്പോള്‍ കഫ് തനിയേ വീര്‍ത്തുവരുന്ന ഓട്ടോമാറ്റിക് മോഡലുകളും നമുക്കുതന്നെ വീര്‍പ്പിക്കാവുന്ന സെമി ഓട്ടോമെറ്റിക് മീറ്ററുകളും ലഭ്യമാണ്. കഫ് കൈമുട്ടിന് മുകളില്‍ ചുറ്റി ബി.പി. നോക്കുന്ന ഉപകരണങ്ങള്‍ക്കാണ് കൂടുതല്‍ കൃത്യത.
- ഏത് അപ്പാരറ്റസ് വാങ്ങിയാലും ഡോക്ടറെ കാണിച്ച് കൃത്യത ഉറപ്പുവരുത്തണം. വര്‍ഷത്തിലൊരിക്കല്‍ ഉപകരണത്തിന്റെ കൃത്യത (കാലിബ്രേഷന്‍) നിര്‍ണയിക്കാനും മറക്കരുത്.
Content Highlights: Tips to measure your blood pressure correctly, Health, Blood Pressure
ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
(feedback@mpp.co.in)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..