കഴുത്തിന്റെ മുൻഭാഗത്തെ മുഴകൾ, ശരീരത്തിലെ നീര് ; ശ്രദ്ധിക്കണം തൈറോയ്ഡ്


ഡോ.പ്രേംനാരായണൻ

3 min read
Read later
Print
Share

തൈറോയ്ഡ്‌ എന്നാൽ ഒരു രോഗമല്ല മറിച്ച്‌ എല്ലാവരിലും കാണുന്ന ഒരു ഗ്രന്ഥിയാണ്‌

Representative Image | Photo: Gettyimages.in

"ണ്ണ തേയ്ക്കാറുണ്ട്‌. അഴിച്ചിടാറില്ല. നന്നായി ശ്രദ്ധിക്കുന്നുമുണ്ട്‌. എന്നിട്ടും മുടി കൊഴിയുന്നത്‌ എന്തെന്ന്‌ വൈദ്യപരിശോധന നടത്തിയപ്പോഴാണ്‌ തൈറോയ്ഡ്‌ ഉള്ളതായി കണ്ടെത്തിയത്‌". തൈറോയ്ഡ്‌ ഒരു നിസ്സാര രോഗമാണോ?

തൈറോയ്ഡ്‌ എന്നാൽ ഒരു രോഗമല്ല മറിച്ച്‌ എല്ലാവരിലും കാണുന്ന ഒരു ഗ്രന്ഥിയാണെന്നാണ്‌ ആദ്യം മനസ്സിലാക്കേണ്ടത്‌. തെറോഡയിസയ്‌ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന (ട്രൈഅയഡോതെറോനൈൻ), T4 (തെറോക്സിൻ) ഹോർമോണുകളിൽ വരുന്ന ഏറ്റക്കുറച്ചിലുകൾ രോഗാവസ്ഥ ഉണ്ടാക്കുന്നു.

തൈറോയ്ഡ്‌ ഹോർമോണുകളുടെ അളവ്‌ ക്രമാതീതമായി കുറയുന്നത്‌ ഹൈപ്പോ തൈറോയ്ഡിസത്തിന്‌ കാരണമാകുന്നു. സ്ത്രീകളിലാണ്‌ കൂടുതലായി കണ്ടുവരുന്നത്‌. ഓട്ടോ ഇമ്മ്യൂൺ തകരാറായ 'ഹാഷിമോട്ടോ തൈറോയ്ഡൈറ്റിസ്‌ ' എന്ന അവസ്ഥയാണ്‌ ഹൈപ്പോതെറോയ്ഡിസത്തിന്റെ പ്രധാന കാരണം. തൈറോയ്ഡ്‌ ഗ്രന്ഥി ആവശ്യത്തിന്‌ ഹോർമോൺ ഉർപ്പാദിപ്പിക്കാത്ത അവസ്ഥയിൽ നിങ്ങളുടെ ശരീരം മന്ദഗതിയിലാകുന്നതായും ശരീരഭാരം നഷ്ട്ടപ്പെടുന്നതായും അനുഭവപ്പെടാം. നീര്‌ അധികമാകുന്നത്‌ മൂലം ശരീരഭാരം (5%) കൂടുന്നതിനും രോഗാവസ്ഥ കാരണമായേക്കാം.

ഏതു പ്രായക്കാരെയും ഹൈപ്പോ തൈറോയ്ഡിസം ബാധിക്കാം. ക്ഷീണം, മൂഡ്‌ വ്യതിയാനം, തണുപ്പ്‌ സഹിക്കാൻ പറ്റാത്ത അവസ്ഥ, വരണ്ട മുടിയും ചർമ്മവും,മുടി കൊഴിച്ചിൽ, ആർത്തവക്രമക്കേടുകൾ, ഓർമക്കുറവ്‌, ശരീരഭാരം, വിഷാദം, പേശികളുടെ ഞെരുക്കവും വേദനയും ബലഹീനതയും, രക്തസമ്മർദ്ദം കൂടുന്നു, ഉയർന്ന കൊളസ്‌ട്രോൾ, കാലിന്റെ വീക്കം' മലബന്ധം എന്നിവയൊക്കെയാണ്‌ ഹൈപ്പോ തൈറോയ്ഡിസത്തിന്റെ പ്രധാന ലക്ഷണങ്ങൾ.

Also Read

കൃത്യമായ ചികിത്സയിലൂടെയും പരിചരണത്തിലൂടെയും ...

'വെറും' മുഖക്കുരു എന്ന് കരുതുന്നവ ചിലപ്പോൾ ...

'മക്കൾ പ്ലെയിനിലാ ഡോക്ടറേ, അവരെ താഴെയിറക്കാൻ ...

ചിലർക്ക് ചെറിയ സ്‌പോട്ടിങ്, മറ്റുചിലർക്ക് ...

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പോലും അറിയാതെ ...

കുട്ടികളിൽ കഴുത്ത്‌ വീക്കം, പൊക്കമില്ലായ്മ, അധ്യയന കാര്യങ്ങളിൽ താല്പര്യമില്ലായ്മ, നീര്‌, സമപ്രായക്കാരോട്‌ ഇടപഴകുന്നതിലുള്ള ബുദ്ധിമുട്ട്‌, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടുന്നു.

രോഗത്തിൽ നിന്ന്‌ രക്ഷനേടാൻ തുടക്കത്തിൽ തന്നെ രോഗനിർണയം നടത്തേണ്ടത്‌ പ്രധാനമാണ്‌. തൈറോയ്ഡ്‌ രക്തപരിശോധനയിലൂടെ രോഗനിർണ്ണയം നടത്താം. ഹോർമോൺ ഗുളികകൾ കഴിക്കുന്നതും അയഡിന്റെ കുറവ്‌ നികത്താനായുള്ള ഭക്ഷണക്രമവുമാണ്‌ അവസ്ഥ മറികടക്കാനുള്ള മാർഗം. തൈറോക്സിൻ ടാബ്ലെറ്റുകളാണ്‌ രോഗത്തിന്‌ ഡോക്ടർ നിർദ്ദേശിക്കുന്ന പരിഹാരം. ശരീരത്തിന്റെ ഭാരമനുസരിച്ച്‌ ഇതിന്റെ അളവ്‌ വ്യത്യാസപ്പെടാം. രോഗമുള്ളവർ മൂന്ന്‌ മാസത്തിൽ ഒരിക്കലെങ്കിലും ടെസ്റ്റിന്‌ വിധേയമാകുക

ഹൈപ്പോതൈറോയ്ഡിസം ഗർഭിണികളിൽ

തൈറോയ്ഡ്‌ ഗ്രന്ഥിയുടെ പ്രവർത്തനക്കുറവ്‌ ഗർഭധാരണ ശേഷിയെയും പലപ്പോഴും ദോഷകരമായി ബാധിക്കാറുണ്ട്‌. വന്ധ്യത, തുടർച്ചയായ ഗർഭഛിദ്രം തുടങ്ങിയവയ്ക്ക്‌ ഹൈപ്പോ തൈറോയ്ഡിസം കാരണമാകുന്നു. ഹൈപ്പോ തൈറോയ്ഡിസത്തിന്റെ രോഗനിർണയവും ചികിത്സയും വൈകുന്നത്‌ വിളർച്ച (അനീമിയ ), ഗർഭഛിദ്രം, ഗർഭിണികളിലെ രക്താതി സമ്മർദ്ദം, അമിത രക്തസ്രാവം, മറുപിള്ള വിട്ടുപോകൽ (പ്ളാസന്റൽ അബ്രപ്ഷൻ), കുഞ്ഞിന്‌ വളർച്ചക്കുറവ്‌, ചാപിള്ളയെ പ്രസവിക്കൽ, മാസം തികയാതെയുള്ള പ്രസവം, നവജാതശിശുവിൽ മഞ്ഞപ്പിത്തം, തൈറോയ്ഡ്‌ രോഗങ്ങൾ, കൈകാൽ വളർച്ച (ഫ്‌ളോപ്പി ബേബി), കേൾവിക്കുറവ്‌ എന്നിവയ്ക്ക്‌ കാണാമാകുന്നു. കൂടാതെ അങ്ങേയറ്റം ബുദ്ധിമാന്ദ്യം ഉണ്ടാകാനിടയുള്ള ക്രെറ്റിനിസം എന്ന രോഗം കുഞ്ഞിന്‌ ഉണ്ടാകാനും സാധ്യതയുണ്ട്‌.

തൈറോയ്ഡ്‌ ഹോർമോൺ ഗുളികകൾ കഴിക്കുകയാണ്‌ രോഗത്തിന്റെ പ്രതിവിധി. ഗർഭകാലത്തിനു മുന്നേ നിയന്ത്രണവിധേയമാക്കിയാൽ ഏറെ നന്ന്‌. ഏകദേശം ഒന്നരമാസം കാലയളവിൽ രക്തപരിശോധന നടത്താം.

ഹൈപ്പർ തൈറോയ്ഡിസമെന്നാൽ

തൈറോയ്ഡ്‌ ഗ്രന്ഥിയുടെ അമിതമായ പ്രവർത്തനം മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ്‌ ഹൈപ്പർ തൈറോയ്ഡിസം. ഹൈപ്പോ തൈറോയ്ഡിസമെന്ന പോലെ ഹൈപ്പർ തൈറോയ്ഡിസവും സ്ത്രീകളിലാണ്‌ പൊതുവെ കൂടുതലായി കാണുന്നത്‌. ശരീര ഭാരം കുറയുക, ഹൃദയമിടിപ്പ്‌ കൂടുക, ഉറക്കമില്ലായ്മ, അമിതമായി ചൂട്‌ അനുഭവപ്പെടുക, കൈവിറയൽ, ഭക്ഷണം കഴിച്ചാൽ ഉടനെ മലം പോവുക, അകാരണമായ ആകാക്ഷ, ചൂട്‌ സഹിക്കാനാകാത്ത അവസ്ഥ, മുടികൊഴിച്ചിൽ, നേർത്ത ചർമം, ആർത്തവ ക്രമക്കേടുകൾ, അമിത വിയർപ്പ്‌ എന്നിവയാണ്‌ പ്രധാന ലക്ഷണങ്ങൾ.

പല കാരണങ്ങൾ കൊണ്ടും ഹൈപ്പർ തൈൈറോയ്ഡിസം സംഭവിച്ചേക്കാം. ഗ്രെയ്വ്സ്‌ ഡിസീസ്‌ എന്ന ഓട്ടോ ഇമ്മ്യൂൺ രോഗമാണ്‌ ഇതിൽ പ്രധാനം. തൈറോയ്ഡ്‌ ഗ്രന്ഥിയിലുണ്ടാകുന്ന മുഴകളും ഹൈപ്പർ തൈറോയ്ഡിസത്തിന്‌ കാരണമാകാം. ചിലരിൽ പ്രസവശേഷം തൈറോയ്ഡ്‌ ഹോർമോൺ ഉത്പാദനം കൂടാറുണ്ട്‌.

രോഗം നിർണയത്തിനു രക്തപരിശോധന തന്നെയാണ്‌ പ്രധാന പോംവഴി. തൈറോയ്ഡ്‌ സ്‌കാനിംഗ്‌ തുടങ്ങിയവയും ആവശ്യമായി വരും. തൈറോയ്ഡ്‌ ഗ്രന്ഥിയുടെ പ്രവർത്തനം കുറയ്ക്കാൻ വേണ്ടിയുള്ള മരുന്നുകൾ, റേഡിയോ ആക്റ്റീവ്‌ അയഡിൻ, ശസ്ത്രക്രിയ എന്നിവയാണ്‌ രോഗത്തിന്റെ പ്രധാന ചികിത്സാമുറകൾ. രോഗത്തിന്റെ സ്വഭാവവും പഴക്കവും അനുസരിച്ച്‌ ചികിത്സാരീതികൾ വ്യത്യാസപ്പെട്ടേക്കാം. മരുന്നു കൊണ്ടുതന്നെ മിക്കവരിലും ഹൈപ്പർ തൈറോയ്ഡിസം ഭേദമാകാറുണ്ട്‌. എന്നാൽ ചിലരിൽ റേഡീയോ ആക്ടീവ്‌ അയഡിൻ ചികിത്സ ഉപയോഗിക്കേണ്ടതായി വരുന്നു.

ഹൈപ്പർ തൈറോയ്ഡിസം ഗഭിണികളിൽ

ഏകദേശം 0.2 മുതൽ 0.4 വരെ ഗർഭിണികൾക്കും ഹൈപ്പർതെറോയ്ഡിസം ഉള്ളതായി പഠനങ്ങൾ പറയുന്നു. ഗർഭത്തിന്റെ ആദ്യമാസങ്ങളിൽ രോഗം മൂർച്ചിക്കാൻ ഇടയുണ്ട്‌. ഗർഭകാല രക്താതിസമ്മർദ്ദം, കുഞ്ഞിന്‌ തൂക്കം കുറയാനുള്ള സാധ്യത, ബുദ്ധിക്കുറവ്‌ തുടങ്ങിയവയാണ്‌ വെല്ലുവിളികൾ.

തൈറോയ്ഡ്‌ ക്യാൻസർ

തൈറോയിഡ്‌ കോശങ്ങളുടെ അനിയത്രീതമായ അവസ്ഥ തൈറോയ്ഡ്‌ ക്യാൻസറിനും കാരണമാകാറുണ്ട്‌. പുരുഷന്മാരേ അപേക്ഷിച്ച്‌ സ്ത്രീകളിൽ തൈറോയ്ഡ്‌ കാൻസറിനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന്‌ പഠനങ്ങൾ വ്യക്തമാക്കുന്നു.

കഴുത്തിന്റെ മുൻഭാഗത്ത്‌ മുഴകൾ ഉണ്ടാകുന്നതാണ്‌ പ്രധാന ലക്ഷണം. ശബ്ദത്തിലെ മാറ്റങ്ങൾ, ചുമയ്ക്കുമ്പോൾ രക്തം വരിക, വിഴുങ്ങാനും ശ്വസിക്കാനുമുള്ള ബുദ്ധിമുട്ട്‌, കഴുത്തിനടിയിലെ അസ്വസ്ഥത എന്നിവയും ലക്ഷണങ്ങളിൽ വരാം. രോഗം മൂർച്ഛിച്ചാൽ തൈറോയ്ഡ്‌ ഗ്രന്ഥി നീക്കം ചെയ്യുകയാണ്‌ ഏക പോംവഴി.

പാലക്കാട്‌ അഹല്യ പ്രമേഹ ആശുപത്രിയിലെ എൻഡോക്രൈനോളജി & ഡയബറ്റോളജി വിഭാഗത്തിൽ കൺസൾട്ടന്റ്‌ എൻഡോക്രൈനോളജിസ്റ്റ്‌ & ഡയബറ്റീസ്‌ സൂപ്പർ സ്പെഷ്യലിസ്റ്റ്‌ ആണ് ലേഖകൻ

Content Highlights: thyroid disease causes symptoms risk factors

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
salt

2 min

ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കൂടുതലാണോ? ഈ ലക്ഷണങ്ങൾ പറയും

Sep 23, 2023


braces

5 min

പല്ലിന് കമ്പിയിടൽ ചികിത്സ എത്രാമത്തെ വയസ്സിൽ ചെയ്തു തുടങ്ങാം ?

Sep 22, 2023


fever

2 min

വിട്ടുമാറാത്ത പനി, പുറംവേദന; കുട്ടികളിൽ ശ്രദ്ധിക്കേണ്ട വാതരോഗ ലക്ഷണങ്ങൾ

Sep 24, 2023


Most Commented