ല്ലുകളെ സംരക്ഷിച്ച് നിര്‍ത്തുന്നതിനുള്ള നൂതന സംവിധാനങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്. ഒട്ടും സംരക്ഷിക്കാന്‍ സാധിക്കാത്ത പല്ലുകള്‍ മാത്രം എടുത്തുകളഞ്ഞാല്‍ മതി. എടുത്തുകളഞ്ഞ പല്ലുകള്‍ക്ക് പകരം വെപ്പുപല്ലുകള്‍ വെക്കാം. അവ പല്ലുകളുടെ ജോലി ചെയ്യും. ഇത് ആരോഗ്യത്തിന് നല്ലതാണ്. പല്ലെടുക്കുന്നതിന് മുന്‍പും ശേഷവും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അവ ഇവയാണ്. 

 • പല്ലെടുക്കുന്നതിന് മുന്‍പ് ഭക്ഷണം കഴിക്കുക. പല്ലെടുത്തു കഴിഞ്ഞാല്‍ പെട്ടെന്ന് ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. 
 • പല്ലെടുക്കേണ്ടയാള്‍ എന്തെങ്കിലും ചികിത്സയിലോ ഏതെങ്കിലും മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയോ ആണെങ്കില്‍ അത് ഡോക്ടറെ അറിയിക്കുക. ആസ്ത്മ, ഹൃദ്രോഗം, മരുന്ന് അലര്‍ജി, രക്താതിസമ്മര്‍ദം, തൈറോയ്ഡ് രോഗം, പ്രമേഹം, വാതരോഗം, ഹെപ്പറ്റൈറ്റിസ്, എയ്ഡ്‌സ് തുടങ്ങിയവ. 
 • ചെറിയ മുറിവില്‍ നിന്ന് പോലും സാധാരണയില്‍ കവിഞ്ഞ് രക്തം പോകുന്ന പ്രകൃതമുണ്ടെങ്കില്‍ അത് ഡോക്ടറെ മുന്‍കൂട്ടി അറിയിക്കുക. 
 • പല്ലെടുക്കുന്നതിന് മുന്‍പായി ഡോക്ടര്‍ എന്തെങ്കിലും മരുന്ന് കുറിച്ച് തന്നിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും അത് കഴിച്ചിരിക്കണം. 

പല്ലെടുത്ത ശേഷം

 • പല്ലെടുത്ത ഭാഗത്ത് ഐസ്പാക്ക് വയ്ക്കുന്നത് രക്തസ്രാവം നിയന്ത്രിക്കുന്നതിനും നീര് വരാതിരിക്കാനും സഹായകമാണ്. 
 • പല്ലെടുത്ത ഭാഗത്ത് വെച്ചിരിക്കുന്ന പഞ്ഞി 45 മിനിറ്റിന് ശേഷം എടുത്ത് കളയണം. 
 • പല്ലെടുത്ത ശേഷം കൂടെ കൂടെ തുപ്പുകയോ വായ് കഴുകുകയോ ചെയ്യരുത്. അത് കൂടുതല്‍ രക്തം വരാനുള്ള സാധ്യത കൂട്ടും. 
 • പുകവലി, മുറുക്കല്‍, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ പല്ലെടുത്തതിന് ശേഷം ഒഴിവാക്കുക. 
 • പല്ലെടുക്കുന്ന സമയത്തേക്കായി ആ ഭാഗം മരവിപ്പിച്ചത് രണ്ട്-മൂന്ന് മണിക്കൂര്‍ വരെയും നീണ്ടും നില്‍ക്കാം. അതിനിടയില്‍ ആ ഭാഗത്തെ ചുണ്ട്, കവിള്‍ എന്നിവ കടിക്കുന്നതും പല്ലെടുത്ത ഭാഗം നാക്കുകൊണ്ട് തൊട്ട് നോക്കുന്നതും ഇടയ്ക്കിടെ തുപ്പുന്നതും മുറിവ് പഴുക്കുന്നതിന് കാരണമാകാം. 
 • കല്ലുപ്പ് ഉപയോഗിച്ച് ചെറുചൂടുവെള്ളം 24 മണിക്കൂറിന് ശേഷം പലതവണകളായി കവിള്‍ കൊള്ളുന്നത് മുറിവ് പെട്ടെന്ന് ഉണങ്ങാന്‍ സഹായിക്കും. 
 • 24 മണിക്കൂര്‍ വരെയും ചൂടുള്ള ഭക്ഷണ പാനീയങ്ങള്‍ ഉപയോഗിക്കാതിരിക്കുക. 
 • പല്ലെടുത്ത ശേഷം 12 മണിക്കൂര്‍ വരെയും രക്തം പൊടിയാനുള്ള സാധ്യതയുണ്ട്. മൂന്ന്-നാല് ദിവസത്തേക്ക് നീരും വേദനയും ഉണ്ടാകാം. അതിനുശേഷവും ഇവ കാണുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണേണ്ടതാണ്. 
 • സ്റ്റിച്ച് ഇട്ടിട്ടുണ്ടെങ്കില്‍ ഏഴുദിവസത്തിന് ശേഷം സ്റ്റിച്ച് എടുക്കണം.
 • കട്ടിയുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് രണ്ട് ദിവസത്തേക്കെങ്കിലും ഒഴിവാക്കുക.

 വിവരങ്ങള്‍ക്ക് കടപ്പാട്: 
ഡോ. ജിജിന്‍ ജെ. പനയ്ക്കല്‍
ഡെന്റിസ്റ്റ്
ഡെന്റ്‌ജോയ്‌സ് മള്‍ട്ടിസ്‌പെഷ്യാലിറ്റി ഡെന്റല്‍ ക്ലിനിക്ക്, കൂറ്റനാട്, പാലക്കാട്‌

Content Highlights: Things to look out for before and afterTooth extraction, Health, Tooth Health