നിലവിലുള്ള രോഗങ്ങൾക്കും പരിരക്ഷ, അർഹത ആർക്കൊക്കെ ? മെഡിസെപ്പിനെ അറിയാം


അംഗങ്ങൾക്കും ആശ്രിതർക്കും പ്രായപരിധിയില്ല.

Representative Image | Photo: Gettyimages.in

ആനുകൂല്യങ്ങൾ
മെഡിക്കൽ, സർജിക്കൽ, ഡേകെയർ പ്രൊസീജിയർ (24 മണിക്കൂർ ആശുപത്രിയിൽ കഴിഞ്ഞിരിക്കണം) എന്നിവയുടെ ചെലവ്. മെഡിസെപ്പിൽ ഒ.പി ചികിത്സ ബാധകമല്ല. എന്നാൽ, ഒ.പി ചികിത്സയ്ക്കായി സർക്കാർ ജീവനക്കാർക്ക് നിലവിലുള്ള റീ ഇംപേഴ്‌സ്‌മെന്റ് സൗകര്യം തുടരും.

പരിരക്ഷ

അംഗീകൃതചികിത്സകൾക്ക് പോളിസി കാലാവധിയായ മൂന്നുവർഷത്തേക്ക്‌ വർഷം മൂന്നുലക്ഷംരൂപയുടെ അടിസ്ഥാനപരിരക്ഷ. ഇതിൽ 1.5 ലക്ഷം രൂപ അതതുവർഷം വിനിയോഗിക്കണം. ശേഷിക്കുന്ന 1.5 ലക്ഷം മൂന്നുവർഷത്തിനകം എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം.

മരുന്നിന്റെ വില, ചികിത്സാനടപടികളുടെ ചെലവ്, ഡോക്ടർ ഫീസ്, റൂം വാടക, പരിശോധനകളുടെ ചെലവ്, ഇംപ്ലാന്റെ ചെലവ്, ഭക്ഷണച്ചെലവ്, ആശുപത്രിവാസത്തിന് മുമ്പും പിൻപുമുള്ള ചെലവ് എന്നിവയൊക്കെ പരിരക്ഷയിൽവരും. ഏത് ആശുപത്രിയിലാണോ ശസ്ത്രക്രിയനടത്തുന്നത് അതേ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് 15 ദിവസം മുമ്പും 15 ദിവസം ശേഷവുമുള്ള മെഡിക്കൽ, ലബോറട്ടറി, ചികിത്സച്ചെലവുകളും ഉൾപ്പെടും.

നിലവിലുള്ള രോഗങ്ങൾക്കും പരിരക്ഷ

അധിക പരിരക്ഷ എങ്ങനെ?: അടിസ്ഥാന പരിരക്ഷയ്ക്കുപുറമേ 12 മാരകരോഗങ്ങൾക്കും അവയവമാറ്റ ശസ്ത്രക്രിയകൾക്കും 35 കോടിയിൽ കുറയാത്ത പോളിസിത്തുക ഉൾപ്പെടുത്തി രൂപവത്‌കരിക്കുന്ന അധികഫണ്ടിൽനിന്ന് പരിരക്ഷ ലഭിക്കും.

അധിക പരിരക്ഷ ലഭിക്കുന്നത് എന്തിനെല്ലാം

കരൾ മാറ്റിവെക്കൽ (18 ലക്ഷം രൂപവരെ) , ബോൺമാരോ, സ്റ്റെംസെൽ ട്രാൻസ്‌പ്ളാന്റേഷൻ റിലേറ്റഡ് (9.46 ലക്ഷം), ബോൺമാരോ, സ്റ്റെംസെൽ അൺഡറിലേറ്റഡ് (17 ലക്ഷം) കോക്ലിയർ ഇംപ്ലാന്റ് (6.39 ലക്ഷം), റീനൽ ട്രാൻസ്‌പ്ളാന്റേഷൻ (മൂന്നുലക്ഷം), മുട്ടുമാറ്റിവെക്കൽ (മൂന്നുലക്ഷം), ടോട്ടൽ ഹിപ് റീപ്ലെയ്‌സ്‌മെന്റ് (നാലുലക്ഷം), ഓഡിറ്ററി ബ്രെയിൻ സ്റ്റെം ഇംപ്ലാന്റ് (18.24 ലക്ഷം) , ഐസലേറ്റഡ് ഹാർട്ട്/ലങ് ട്രാൻസ്‌പ്ളാന്റ് (15 ലക്ഷം), ഹാർട്ട് ലങ്/ഡബിൾ ലങ് ട്രാൻസ്‌പ്ളാന്റ് (20 ലക്ഷം) , കാർഡിയാക് റീ സിംക്രനൈസേഷൻ തെറാപ്പി(ആറുലക്ഷം), ഐ.സി.ഡി. ഡ്യുവൽ ചേംബർ (അഞ്ചുലക്ഷം)

നവജാതശിശുവിനുള്ള പരിരക്ഷ

പ്രസവവുമായി ബന്ധപ്പെട്ട എല്ലാ ചികിത്സകൾക്കും നവജാതശിശുവിന് ജന്മനായുള്ള എല്ലാ രോഗങ്ങൾക്കും പരിരക്ഷ. മെഡിസെപ്പിൽ അംഗമായ അമ്മയ്ക്ക് പദ്ധതി കാലയളവിന് ഒരുദിവസം മുമ്പ് കുഞ്ഞ് ജനിച്ചാൽ അടുത്തവർഷംമുതൽ കുഞ്ഞും അംഗമായിരിക്കും.

അർഹത ആർക്കൊക്കെ ?

വ്യക്തിഗതവിവരങ്ങൾ നൽകിയിട്ടുള്ള, മെഡിസെപ്പ്‌ ഡേറ്റാബേസിൽ ഉൾപ്പെട്ടിട്ടുള്ള സർക്കാർ ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരും. മാതാപിതാക്കൾ ഇരുവരും പദ്ധതിയിൽ അംഗമാണെങ്കിൽ കുട്ടികളെ ഏതെങ്കിലും ഒരാളുടെ ആശ്രിതരായേ പദ്ധതിയിൽ ചേർക്കാവൂ. മാതാപിതാക്കൾ ഈ പദ്ധതിയിൻകീഴിൽ പെൻഷൻകാരാണെങ്കിൽ അവരെ ആശ്രിതരാക്കാനാവില്ല. പെൻഷൻകാരുടെ മാതാപിതാക്കൾ, സഹോദരങ്ങൾ, വൈകല്യമില്ലാത്ത മക്കൾ എന്നിവരെയും ചേർക്കാനാവില്ല. പെൻഷൻകാരുടെ പങ്കാളി, ശാരീരികവൈകല്യം ബാധിച്ച മക്കൾ (പ്രായപരിധിയില്ലാതെ) എന്നിവരെയും ചേർക്കാം.

പ്രായപരിധി

അംഗങ്ങൾക്കും ആശ്രിതർക്കും പ്രായപരിധിയില്ല. എന്നാൽ, ആശ്രിതരായ കുട്ടികൾ ജോലിയിൽ പ്രവേശിക്കുകയോ വിവാഹിതരാവുകയോ 25 വയസ്സ് പൂർത്തിയാകുകയോ ഇവയിലേതാണോ ആദ്യം അതുവരെ.

മറ്റ് ആശുപത്രികളിൽ

ഗുരുതരപരിക്കുള്ള അപകടങ്ങൾ, ഹൃദയസ്തംഭനം, പക്ഷാഘാതം എന്നിവയ്ക്കായി കെയർഗിവർമാർ രോഗിയെ അടുത്തുള്ള ആശുപത്രികളിലേക്ക്‌ മാറ്റിയാൽ, ആ ആശുപത്രി പദ്ധതിയിൽ പങ്കാളിയല്ലെങ്കിലും റീ ഇംപേഴ്‌സ്‌മെന്റ് ലഭിക്കും. അത്തരം ചികിത്സകൾക്ക് എംപാനൽചെയ്ത ആശുപത്രികളിൽ അംഗീകരിച്ച തുകയാവും നൽകുക.

പണം നൽകണോ ?

ലഭ്യമായ പരിരക്ഷയെക്കാൾ കൂടുതലാണെങ്കിലും അനുവദനീയമായതിനെക്കാൾ കൂടിയ നിരക്കിലുള്ള താമസ-ചികിത്സാ സൗകര്യങ്ങൾ ആവശ്യപ്പെട്ടാലും പണം നൽകണം.

എങ്ങനെ സമീപിക്കും

എംപാനൽചെയ്ത ആശുപത്രികളെ നേരിട്ട് സമീപിക്കാം. 18004250237 എന്ന ടോൾഫ്രീ നമ്പറിലും വിവരങ്ങൾ ലഭിക്കും. എംപാനൽചെയ്ത എല്ലാ ആശുപത്രികളിലും എല്ലാ ചികിത്സകളുമില്ല. ചില ആശുപത്രികൾ എംപാനൽ ചെയ്യപ്പെട്ടിരിക്കുന്നത് ചില പ്രത്യേക ചികിത്സകൾക്കാണ്. ആശുപത്രികളുടെ പട്ടിക മെഡിസെപ് പോർട്ടലിൽ ലഭിക്കും.

പണരഹിത ചികിത്സ ലഭിക്കാൻ

എംപാനൽചെയ്ത ആശുപത്രികളിൽമാത്രം പ്രവേശനംതേടുക, ആശുപത്രികളിലെ ഹെൽപ്പ്‌ ഡെസ്കിൽ മെഡിസെപ് ഐ.ഡി. കാർഡ്, തിരിച്ചറിയലിന് ആധാർ/ വോട്ടർകാർഡ്/റേഷൻ കാർഡ് എന്നിവയും ഹാജരാക്കുക.

പരാതി പരിഹരിക്കാൻ

മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി. ഉപയോഗിച്ച് പോർട്ടലിൽ നൽകുന്ന പരാതി ഇൻഷുറൻസ് കമ്പനി പരിഹരിക്കും. പരിഹരിക്കപ്പെടാത്തവ പരിശോധിക്കാൻ ത്രിതല സമിതികൾ. ജില്ലാതല സമിതി, സംസ്ഥാനസമിതി, അപ്പലേറ്റ് അതോറിറ്റി.

ആനുകൂല്യം നിഷേധിക്കപ്പെടുന്നവ

ആയുഷ് ചികിത്സ, ആശുപത്രിയിൽ പ്രവേശനം ആവശ്യമില്ലാത്തവ, ആശുപത്രിയിൽ പ്രവേശിക്കുന്നതിനുമുമ്പുള്ള ചെലവുകൾ, സൗന്ദര്യവർധക ചികിത്സകൾ, തേയ്മാനം മാറ്റാനുള്ളവ, റൂട്ട്കനാൽ തുടങ്ങിയ ദന്തചികിത്സകൾ, വന്ധ്യതാചികിത്സ, മയക്കുമരുന്ന്, മദ്യം, ലഹരിവസ്തുക്കൾ എന്നിവയുടെ ദുരുപയോഗവും ആസക്തിയുംകൊണ്ടുള്ള രോഗങ്ങൾ, അപകടം കാരണം ആവശ്യമായി വരുന്നതല്ലാത്ത പ്ലാസ്റ്റിക് സർജറി, സ്വയം പരിക്കേൽപ്പിക്കൽ, ആത്മഹത്യശ്രമം.

വിവരങ്ങൾക്ക് ടോൾഫ്രീ നമ്പർ: 1800 425 0237

തയ്യാറാക്കിയത്‌: എസ്‌.എൻ. ജയപ്രകാശ്‌

Content Highlights: things to know about medisep, health insurance

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented