പല്ല് ക്ലീൻ ചെയ്യുമ്പോൾ പോറലും തേയ്മാനവും വരുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?


അജയകുമാർ കരിവെള്ളൂർ

Representative Image | Photo: Canva.com

പല്ലിൽ കറകൾ രൂപപ്പെടാൻ പല കാരണങ്ങളുണ്ട്. കട്ടൻചായയും കാപ്പിയും ശീലമാക്കുന്നത്, നെല്ലിക്ക, ഉറുമാമ്പഴം തുടങ്ങിയവയുടെ ജ്യൂസ് സ്ഥിരമായി കഴിക്കുന്നത്, ചില ആഹാരരീതികൾ എന്നിവയെല്ലാം ഇതിന് കാരണമാകാം. വായിലെ ക്രോമോജെനിക് വിഭാ​ഗത്തിൽപ്പെട്ട ചില ബാക്ടീരിയകളും കറകളുണ്ടാക്കും.

ശീതളപാനീയങ്ങൾ സ്ഥിരമായി ഉപയോ​ഗിക്കുന്നത് പല്ലിന്റെ ഇനാമലിന്റെ നാശത്തിനും കറകൾക്കും കാരണമാകാറുണ്ട്. പല്ലും മോണയും ചേരുന്ന ഭാ​ഗത്ത് ഭക്ഷണാവശിഷ്ടങ്ങൾ പറ്റിപ്പിടിക്കുന്നത് കട്ടികൂടിയ ലവണങ്ങളായി രൂപപ്പെടും. ആദ്യം ഇളംമഞ്ഞ നിറത്തിൽ കാണപ്പെടുന്ന ഇവ കാൽക്കുലസ് അഥവാ ടാർട്ടാർ എന്നാണറിയപ്പെടുന്നത്. ഇങ്ങനെ പല്ലിന്റെ മുകൾഭാ​ഗത്ത് പറ്റിപ്പിടിച്ചിരിക്കുന്ന ലവണങ്ങൾ പിന്നീട് തവിട്ട്, പച്ച, കറുപ്പ് എന്നീ നിറങ്ങളായി രൂപാന്തരം പ്രാപിക്കുന്നു. വെള്ളത്തിൽ വേണ്ടത്രയളവിൽ ഫ്ലൂറൈഡ് ഇല്ലെങ്കിലും, കൂടുതലളവിൽ അടങ്ങിയാലും പല്ലിൽ തവിട്ട്, മഞ്ഞ കറകൾ കാണപ്പെടാം. ഇത് പക്ഷേ, പല്ലിന്റെ പുറംപാളിയിലുള്ള കറകളല്ല.പല്ല് ക്ലീനിങ്

പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകളെയും ലവണങ്ങളെയും ഓറൽ പ്രോഫൈലാക്സിസ് അഥവാ പല്ല് ക്ലീനിങ് നടത്തി പൂർണമായും മാറ്റാം. അൾട്രാ സോണിക് സ്കെയിലർ എന്ന ഉപകരണമുപയോ​ഗിച്ചാണ് പല്ല് ക്ലീനിങ് നടത്തുന്നത്. ക്ലീനിങ് നടത്തുമ്പോൾ വലിയ വേദനയോ പ്രയാസമോ ഉണ്ടാവില്ല. കറയുള്ളവരിൽ പല്ല് ക്ലീനിങ് നടത്തിയശേഷം ടൂത്ത് പോളീഷിങ് കൂടി ചെയ്യാറുണ്ട്. ഇതിന് പ്രത്യേക പോളീഷിങ് ബ്രഷുകളുണ്ട്.

അമ്മമാർ ​ഗർഭാവസ്ഥയിൽ ചില ആന്റിബയോട്ടിക്കുകൾ കഴിച്ചാൽ, ജനിക്കുന്ന കുട്ടിയുടെ പല്ലിലും മഞ്ഞക്കറ കാണപ്പെടാറുണ്ട്. ഇത്തരം കറകൾ പല്ലിന്റെ അകത്താണ് കാണപ്പെടുന്നത്. അതുപോലെ പല്ലുകൾ രൂപപ്പെടുമ്പോഴുണ്ടാകുന്ന ചില വൈകല്യങ്ങൾ മൂലം പല്ലിൽ വെളുത്ത പാളികൾ പോലെയുള്ള കറകൾ കാണപ്പെടുന്നു. ഇത്തരം കറകളെ ക്ലീനിങ് നടത്തി മാറ്റാൻ സാധിക്കില്ല. ആരോ​ഗ്യമുള്ള പല്ലുകൾക്ക് ഇളംമഞ്ഞ നിറമാണ്.

ക്ലീനിങ് എപ്പോൾ?

ആറുമാസത്തിലൊരിക്കൽ ദന്തപരിശോധന നിർബന്ധമായും നടത്തണം. ആറുമാസത്തിലൊരിക്കലോ വർഷത്തിലൊരിക്കലോ പല്ല് ക്ലീനിങ് നടത്തിയാൽ മോണരോ​ഗം വരാതെ നോക്കാം.

പല്ല് തേഞ്ഞ് പോവില്ല

ക്ലീൻ ചെയ്താൽ പല്ലിന് പോറലും തേയ്മാനവും വരുമെന്ന മിഥ്യാധാരണ വച്ചുപുലർത്തുന്നവരാണ് പലരും. എന്നാൽ പല്ല് ക്ലീനിങ്ങിനുപയോ​ഗിക്കുന്ന അൾട്രാസോണിക് ഉപകരണത്തിന്റെ വൈബ്രേഷനുകൾ പല്ലിൽ പോറലൊന്നും ഏൽപിക്കുന്നില്ല. പല്ലിലെ കറകളും അഴുക്കും നീക്കം ചെയ്യുമ്പോൾ ഒന്നുരണ്ട് ദിവസം ചെറിയ പുളിപ്പ് ചിലർക്ക് അനുഭവപ്പെടാറുണ്ട്. ഇതാണ് പലരും തെറ്റിദ്ധരിക്കാൻ കാരണം. പരമാവധി 20 മിനിറ്റുകൊണ്ട് പല്ല് ക്ലീനിങ് പൂർത്തിയാക്കാം.

കണ്ണൂർ ജില്ലാ ആശുപത്രിയിൽ സീനിയർ ഡെന്റൽ ഹൈജീനിസ്റ്റ് ആണ് ലേഖകൻ

ആരോ​ഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: things to know about dental cleaning


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented