ആര്‍ത്തവ ശുചിത്വദിനം; ആര്‍ത്തവകാലത്ത് വേണം കരുതലും ശുചിത്വവും


മെന്‍സ്ട്രല്‍ കപ്പ് വയ്ക്കുമ്പോഴും എടുക്കുമ്പോഴും കൈകള്‍ വൃത്തിയായി കഴുകാന്‍ മറക്കരുത്.

Representative Image| Photo: Gettyimages.in

ന്ന് ലോക ആര്‍ത്തവ ശുചിത്വദിനം. ആര്‍ത്തവ ശുചിത്വത്തെ പറ്റിയും സ്ത്രീ ആരോഗ്യത്തെ പറ്റിയും ധാരാളം ചര്‍ച്ചകള്‍ എന്നും നടക്കുന്നുണ്ട്. ആര്‍ത്തവകാലത്തു മാത്രം പതിവു തെറ്റാതെ മുഖത്ത് വരുന്ന കുരുക്കള്‍, വയറുവേദന, കാലുവേദന, നില്‍ക്കുന്ന നില്‍പ്പിലുള്ള മൂഡ് മാറ്റം, നിയന്ത്രിക്കാനാവാത്ത ദേഷ്യം. ഇതെല്ലാം കഴിഞ്ഞ് എപ്പോഴാണ് ആര്‍ത്തവദിനങ്ങളിലെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുക എന്നാവും. എന്നാല്‍ ആര്‍ത്തവകാലത്തെ അശ്രദ്ധകളും ശുചിത്വമില്ലായ്മയും ആരോഗ്യത്തെ തന്നെ തകര്‍ത്തേക്കാം. ആ ദിവസങ്ങളില്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇതാ..

1. പല സ്ത്രീകളും വജൈനല്‍ ഭാഗത്ത് സോപ്പ് ഉപയോഗിക്കുന്നത് സാധാരണയുമാണ്. വജൈനല്‍ ഭാഗത്ത് സോപ്പ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വജൈനല്‍ ഭാഗത്ത് ആരോഗ്യകരമായ ബാക്ടീരിയകളുണ്ട്. ഇവ യോനിയുടെ ആരോഗ്യത്തിനും ഏറെ അത്യാവശ്യമാണ്. സോപ്പുപയോഗിച്ച് ഈ ഭാഗം കഴുകുമ്പോള്‍ ഈ ബാക്ടീരിയകള്‍ നശിക്കുന്നു. അതിന് പകരം ശുദ്ധ ജലമുപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കാം.

2. ആര്‍ത്തവത്തിന്റെ തുടക്ക ദിവസങ്ങളില്‍ തെളിഞ്ഞ ചുവന്ന നിറമായിരിക്കും രക്തത്തിന്. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ബ്രൗണോ പിങ്ക് കലര്‍ന്ന ചുവപ്പു നിറമോ ആകാം. അവസാന ദിവസമാകട്ടെ കറുപ്പിനോട് സമാനമായ ഇരുണ്ട ബ്രൗണ്‍ നിറമായിരിക്കും. ഈ നിറങ്ങള്‍ അല്ലാതെ മറ്റേതെങ്കിലും നിറം ശ്രദ്ധയില്‍ പെട്ടാല്‍ ഡോക്ടറെ കാണുന്നത് ഉചിതമാകും.

3. പല സ്ത്രീകളും വരുത്തുന്ന മറ്റൊരു തെറ്റാണ് ആര്‍ത്തവ തിയ്യതി കുറിച്ചുവയ്ക്കാതിരിക്കുന്നത്. ആര്‍ത്തവം ക്രമംതെറ്റിയാല്‍ പോലും തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യം ഇതുമൂലം ഉണ്ടാകുന്നു. മാത്രമല്ല ഗര്‍ഭധാരണത്തിനു ശ്രമിക്കുന്നവര്‍ക്ക് തിയ്യതി കൃത്യമായി അറിയാതിരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. മാത്രമല്ല യാത്രയ്ക്കിടയിലോ ആഘോഷവേളകളിലോ ഓഫീസിലായിരിക്കുന്ന സമയമോ മുന്‍കരുതലുകള്‍ ഒന്നും സ്വീകരിക്കാത്ത അവസ്ഥയില്‍ ആര്‍ത്തവം ഉണ്ടായേക്കാം. കൂടാതെ തിയ്യതി കുറിച്ചുവയ്ക്കാത്തതു മൂലം ആര്‍ത്തവം ക്രമം തെറ്റിയാല്‍ പോലും തിരിച്ചറിയാന്‍ സാധിക്കാതെയും വരുന്നു.

4. സാനിറ്ററി പാഡ്, ടാംമ്പൂണ്‍ തുടങ്ങിയവ കൃത്യമായ ഇടവേളകളില്‍ മാറ്റാതിരിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. കൃത്യമായ ഇടവേളകളില്‍ പാഡ്, ടാംമ്പൂണ്‍ എന്നിവ മാറ്റുന്നത് വ്യക്തിശുചിത്വത്തിന്റെ ഭാഗം കൂടിയാണ്. ആര്‍ത്തവ ദിനങ്ങളില്‍ ഉപയോഗിക്കുന്നത് സാനിറ്ററി പാഡാണെങ്കില്‍ ഓരോ ആറു മണിക്കൂര്‍ ഇടവിട്ട് മാറ്റുന്നതാണ് ആരോഗ്യകരം.

5. ടാംമ്പുണാണ് ഉപയോഗിക്കുന്നതെങ്കില്‍ ഓരോ അഞ്ചുമണിക്കൂര്‍ ഇടവിട്ടും മാറ്റുക. മെന്‍സ്ട്രല്‍ കപ്പുകള്‍ക്ക് പന്ത്രണ്ട് മണിക്കൂര്‍ വരെയാണ് സമയം. പത്തു മണിക്കൂറെങ്കിലും ഇടവിട്ട് മെന്‍സ്ട്രല്‍ കപ്പുകള്‍ വൃത്തിയാക്കിയ ശേഷം വേണം വീണ്ടും ഉപയോഗിക്കാന്‍.

സാനിറ്ററി പാഡുകളെ അപേക്ഷിച്ച് മെന്‍സ്ട്രല്‍ കപ്പുകള്‍ വൃത്തിയാക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരത്തിന് ഉള്ളില്‍ വയ്ക്കുന്നതു കൊണ്ട് തന്നെ കൃത്യമായി വൃത്തിയാക്കിയില്ലെങ്കില്‍ അണുബാധയ്ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വൃത്തിയാക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. ഉപയോഗിക്കുന്നതിന് മുമ്പ് അഞ്ചു മിനിറ്റ് വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക. മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കും മുമ്പ് കൈകള്‍സോപ്പിട്ടു കഴുകണം. കപ്പ് പുറത്തെടുത്താല്‍ ഉടന്‍തന്നെ രക്തം കളഞ്ഞ് കപ്പ് ശുദ്ധവെള്ളത്തില്‍ കഴുകണം. കപ്പ് വയ്ക്കുമ്പോഴും എടുക്കുമ്പോഴും കൈകള്‍ വൃത്തിയായി കഴുകാന്‍ മറക്കരുത്.

6. ആര്‍ത്തവദിനങ്ങളില്‍ മദ്യം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. മദ്യത്തിന്റെ ഉപയോഗം മൂഡ് സ്വിങ്സ് കൂടാന്‍ ഇടയാക്കും.

7. ആര്‍ത്തവദിനങ്ങളില്‍ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ഒഴിവാക്കുക. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ബാക്ടീരിയല്‍, ഫംഗസ് ഇന്‍ഫെക്ഷനുകള്‍ക്ക് കാരണമാകും.

Content Highlights: things to keep in mind for your menstrual hygiene


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented