പുതിയ കോവിഡ് 19 ക്വാറന്റീൻ മാർ​ഗനിർദേശങ്ങൾ ഇവയാണ്


ഇക്കാര്യങ്ങൾ പാലിക്കാം

Representative Image| Photo: GettyImages

കോവിഡ് 19 ക്വാറന്റീൻ/ഐസൊലേഷൻ മാർ​ഗനിർദേശങ്ങൾ എന്തൊക്കെയെന്ന് വിശദമായി അറിയാം.

ലബോറട്ടറി പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിച്ച ആൾ

ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നൽകാം. മാനദണ്ഡങ്ങൾ അനുസരിച്ച് ഡിസ്ച്ചാർജ് ചെയ്തതിനു ശേഷം ഏഴ് ദിവസം വരെ അനാവശ്യ യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കുക.

പ്രാഥമിക സമ്പർക്കം വഴി രോ​ഗസാധ്യത കൂടുതലുള്ളവർ(High Risk Primary Contact)

 • വീട്ടിലോ സ്ഥാപനത്തിലോ 14 ദിവസം റൂം ക്വാറന്റീൻ
 • ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056 ലോ അടുത്തുള്ള ആരോ​ഗ്യപ്രവർത്തകരെയോ ബന്ധപ്പെടുക.
 • ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ എട്ടാംദിവസം ആർ.ടി.പി.സി.ആർ. പരിശോധന നടത്തുക. ഫലം നെ​ഗറ്റീവ് ആണെങ്കിലും തുടർന്ന് ഏഴ് ദിവസം കൂടി ക്വാറന്റീൻ തുടരുന്നതാണ് നല്ലത്.
രോ​ഗം വരാൻ സാധ്യത കുറവുള്ള പ്രാഥമിക സമ്പർക്കത്തിലുള്ള ആൾ(Low Risk Primary Contact)

 • 14 ദിവസം അനാവശ്യ യാത്രകൾ ഒഴിവാക്കു​ക, മാസ്ക് ധരിക്കുക, കെെകളുടെ ശുചിത്വം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശുചിത്വ മര്യാദകൾ പാലിക്കുക തുടങ്ങിയവ കർശനമായി പാലിക്കുകയും ചെയ്യുക.
 • കല്യാണം, മറ്റ് ചടങ്ങുകൾ, ജോലി, സന്ദർശനങ്ങൾ തുടങ്ങിയ സാമൂഹിക ഇടപെടലുകൾ ഒഴിവാക്കുക.
 • ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോ​ഗ്യപ്രവർത്തകരെയോ ബന്ധപ്പെടുക.
ലക്ഷണങ്ങളില്ലാത്ത രണ്ടാംനിര സമ്പർക്കക്കാർ(Asymptomatic Secondary Contacts)

 • കോവിഡ് പ്രതിരോധ ശീലങ്ങൾ പിന്തുടരുക.
 • ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോ​ഗ്യപ്രവർത്തകരെയോ ബന്ധപ്പെടുക.
സാമൂഹ്യ വ്യാപനമോ പ്രാദേശിക വ്യാപനമോ ഉണ്ടായിട്ടുള്ള രാജ്യങ്ങളിൽ നിന്നോ പ്രദേശങ്ങളിൽ നിന്നോ എത്തിയവരുമായി സമ്പർക്കം ഉണ്ടായിട്ടുള്ളവർ

 • കോവിഡ് പ്രതിരോധ ശീലങ്ങൾ പിന്തുടരുക.
 • ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോ​ഗ്യപ്രവർത്തകരെയോ ബന്ധപ്പെടുക.
കേരളത്തിലേക്ക് വരുന്ന രാജ്യാന്തര യാത്രക്കാർ

കേരളത്തിൽ എത്തുമ്പോൾ കേന്ദ്രസർക്കാർ മാർ​ഗനിർദേശപ്രകാരം ആർ.ടി.പി.സി.ആർ. പരിശോധന, വീട്ടിൽ ഐസൊലേഷൻ, പരിശോധനാഫലം അനുസരിച്ച് ചികിത്സ തേടുക എന്നിവ ചെയ്യാം. നെ​ഗറ്റീവ് ആണെങ്കിൽ ലക്ഷണങ്ങൾ ഉണ്ടാകുന്നുണ്ടോയെന്ന് ഏഴ് ദിവസം നിരീക്ഷിക്കുക.

ബിസിനസ്സ് ആവശ്യങ്ങൾക്കായി കേരളത്തിൽ എത്തുന്നവർ ഉൾപ്പടെയുള്ള അന്തർസംസ്ഥാന യാത്രക്കാർ

 • ഇ- ജാ​ഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.
 • കഴിഞ്ഞ 48 മണിക്കൂറിനുള്ളിലുള്ള ആർ.‌ടി.പി.സി.ആർ. നെ​ഗറ്റീവ് പരിശോധനാഫലം.
 • ആർ.ടി.പി.സി.ആർ. പരിശോധന ന‍ടത്തുകയും ഫലം ലഭിക്കുന്നതുവരെ റൂം ക്വാറന്റീനിൽ തുടരുകയും ചെയ്യുക.
 • ആർ.ടി.പി.സി.ആർ. പരിശോധനാഫലം നെ​ഗറ്റീവ് ആണെങ്കിൽ മാസ്ക് ധരിക്കുക, കെെകൾ വൃത്തിയാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ പിന്തുടരുക. ക്വാറന്റീൻ ആവശ്യമില്ല.
 • ആർ.ടി.പി.സി.ആർ. പരിശോധന നടത്തുന്നില്ല എങ്കിൽ 14 ദിവസം റൂം ക്വാറന്റീനിൽ ഇരിക്കുക.
 • ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോ​ഗ്യപ്രവർത്തകരെയോ ബന്ധപ്പെടുക. ആർ.ടി.പി.സി.ആർ. പരിശോധന നടത്തുക.
 • എല്ലായ്പ്പോഴും കോവിഡ് പ്രതിരോധശീലങ്ങൾ പിന്തുടരുക.
കടപ്പാട്: ആരോ​ഗ്യകേരളം

Content Highlights: These are the new Covid19 Quarantine guidelines, Health, Covid19

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
image

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented