Photo: facebook.com|sreepuliyath
കൊറോണക്കാലത്തെ പോരാളികളെ ആദരിച്ചുകൊണ്ട് ധാരാളം ഗാനങ്ങളും ആല്‍ബങ്ങളുമെല്ലാം പുറത്തിറങ്ങിയിരുന്നു. വ്യത്യസ്തമായ അത്തരമൊരു ഗാനം ശ്രദ്ധ നേടുകയാണ് യൂട്യൂബില്‍. കൊറോണയ്‌ക്കെതിരെ പോരാടിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്കായി സ്വന്തം ആരോഗ്യം പോലും മറന്ന് മുന്നിട്ടിറങ്ങിയവര്‍ക്കുമുള്ള ആദരമര്‍പ്പിച്ച് പുറത്തിറങ്ങാന്‍ പോകുന്ന ദി റോഡന്റ് (The Rodent) എന്ന ഷോര്‍ട്ട് ഫിലിമിന്റെ പ്രൊമോ ഗാനമാണ് ഹിറ്റായിരിക്കുന്നത്.
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ലാബുകളിലെ ജോലിക്കാര്‍, ശാസ്ത്രജ്ഞന്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, പോലീസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍.. ഇങ്ങനെ ഒരു കൂട്ടം പോരാളികള്‍ക്കു വേണ്ടിയാണ് ഗാനം.
ശ്രീജേഷ് രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിമിനായി ഈ ഗാനം ഒരുക്കിയത് ജയഹരി കാവാലമാണ്. വരികള്‍ കാവാലം ശശികുമാറും മുര്‍ഷിദ് വി.എച്ചുമാണ്. അബിന്‍ ഷാജി, അഖില്‍ എസ്, അക്ഷയ് ശങ്കര്‍, ഷിബിന്‍ കുമാര്‍, ജയഹരി കാവാലം എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Content Highlights: The Rodent short film promo song dedicated to corona Warriors


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..