ആസ്തമയുള്ളവരെ കോവിഡ് എങ്ങനെ ബാധിക്കും? തിരിച്ചറിയാൻ സാധിക്കുമോ?


ഡോ. മധു കല്ലത്ത്

ഇന്ന് ലോക ആസ്തമ ദിനം

Representative Image| Photo: Getty Images

നേരിട്ട് ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതരമായ മഹാമാരിയുടെ സാന്നിധ്യം അനുഭവിക്കുന്ന നാളുകളായതുകൊണ്ട് തന്നെ ഈ വര്‍ഷത്തെ ലോക ആസ്തമ ദിനത്തില്‍ പൊതുവെ എല്ലാവരിലുമുള്ള സംശയവും ആശങ്കയും ആസ്തമ ബാധിതരെ കോവിഡ് എങ്ങിനെ ബാധിക്കും എന്നതും ആസ്തമ രോഗബാധിതരായവര്‍ കോവിഡിനെ പ്രതിരോധിക്കാന്‍ കൂടുതലായി എന്തെങ്കിലും മുന്‍കരുതലുകള്‍ എടുക്കണമോ എന്നതും തന്നെയാണ്.

നിലവില്‍ ഇന്ത്യയിലെ രണ്ട് ശതമാനത്തോളം മുതിര്‍ന്ന പൗരന്മാരും ആറ് ശതമാനത്തോളം കുട്ടികളും ആസ്തമയുടെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2018 ലെ ഗ്ലോബല്‍ ആസ്തമ റിപ്പോര്‍ട്ട് പ്രകാരം മറ്റ് അസുഖങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ആസ്തമ മൂലമുള്ള മരണനിരക്ക് ഒരു ശതമാനത്തിലും താഴെയാണ് എന്ന് പറയുന്നുണ്ട്. അതായത് ശാരീരികമായി വലിയ ബുദ്ധിമുട്ട് നല്‍കുന്ന അസുഖമാണെങ്കിലും താരതമ്യേന മരണനിരക്ക് കുറവായ അസുഖം കൂടിയാണ് ആസ്തമ എന്ന് വിലയിരുത്താം.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഈ ആശ്വാസകരമായ അവസ്ഥയ്ക്ക് ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങളുണ്ടാകുമോ എന്നാണ് ലോകം ഉറ്റ് നോക്കുന്നത്. അതിന് കാരണം കോവിഡ് എന്ന മഹാമാരിയും ആസ്തമയും ശ്വാസകോശവുമായി ബന്ധപ്പെട്ട് കിടക്കുന്ന അസുഖങ്ങളാണ് എന്നത് തന്നെയാണ്.

ആസ്തമയും കോവിഡും​ തമ്മിലുള്ള ബന്ധം

ഇരു രോഗങ്ങളും തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധങ്ങളൊന്നും തന്നെയില്ല എന്നാണ് പഠനങ്ങള്‍ നല്‍കുന്ന സൂചന. എന്നുമാത്രമല്ല, ആസ്തമ രോഗികളിൽ കോവിഡ് രോഗത്തിന്റെ തീവ്രത കൂടുതലാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. മിക്കവാറും ആസ്തമ രോഗികൾ സ്റ്റീറോയ്ഡ് ഇ൯ഹേലർ പോലുള്ള മരുന്നുകൾ ഉപയോഗിക്കുന്നതിനാൽ ചിലപ്പോൾ അത് രോഗത്തിന്റെ കാഠിന്യം കുറച്ചേക്കാം. കോവിഡ് ബാധിച്ച് ന്യൂമോണിയ വന്നാൽ ആസ്തമ രോഗികളും മറ്റുള്ളവരെപ്പോലെ കൂടുതൽ പ്രശ്നങ്ങളിലേക്കു പോകാം.

ആസ്തമയുടേയും കോവിഡ് 19ന്റെയും പൊതുവായ ലക്ഷണങ്ങള്‍

ആസ്തമയുടേയും കോവിഡ് 19 ന്റെയും ലക്ഷണങ്ങളില്‍ പലതും സമാനതകള്‍ പുലര്‍ത്തുന്നവയായതിനാല്‍ ആസ്തമ രോഗികള്‍ ഈ സമയത്ത് പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടത് നിര്‍ബന്ധമാണ്. ശ്വാസതടസ്സം പോലുള്ള ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഇത് കോവിഡിന്റേതാണോ ആസ്തമയുടേതാണോ എന്ന് തിരിച്ചറിയുക വലിയ ബുദ്ധിമുട്ടായിരിക്കും.

ക്ഷീണം, വരണ്ട ചുമ, ദഹനക്കുറവ്, ശരീരവേദന, ശ്വാസതടസ്സം, തലവേദന, തൊണ്ടവേദന, മൂക്കൊലിപ്പ്, ഛര്‍ദ്ദി, ഓക്കാനം, വയറിളക്കം, തുടങ്ങിയവയെല്ലാം പൊതുവെ ആസ്തമ രോഗികളിലും കോവിഡ് 19 ബാധിതരിലും കാണപ്പെടുന്ന സമാനമായ ലക്ഷണങ്ങളാണ്. ഇവ വേര്‍തിരിച്ചറിയുക എത്ര എളുപ്പവുമല്ല. കോവിഡ് 19ന്റെ ലക്ഷണങ്ങളോടൊപ്പം പൊതുവെ ചെറിയ രീതിയിലെങ്കിലും പനി കാണപ്പെടാറുണ്ട്. ചിലരില്‍ ഗന്ധം തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടുന്നതായും കാണപ്പെടുന്നു. ആസ്തമയ്ക്ക് പൊതുവെ ഉപയോഗിക്കുന്ന മരുന്നുകള്‍ ഉപയോഗിച്ചും രോഗത്തിന് ശമനം കാണാതിരിക്കുക, ശ്വസനത്തിന് വലിയ ബുദ്ധിമുട്ടനുഭവപ്പെടുക, ചുണ്ടുകളോ മുഖമോ നീലനിറത്തില്‍ കാണപ്പെടുക തുടങ്ങിയവയും കോവിഡ് 19 ന്റെ ലക്ഷണങ്ങളാണ്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറുടെ അഭിപ്രായം തേടുകയോ രോഗനിര്‍ണ്ണയ പരിശോധനകള്‍ സ്വീകരിക്കുകയോ വേണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • അടിസ്ഥാനപരമായ കാര്യങ്ങളായ കൈകളുടെ ശുചിത്വം, സാനിറ്റൈസേഷന്‍, മുഖാവരണം ധരിക്കുക എന്നിവയില്‍ വിട്ടുവീഴ്ച പാടില്ല എന്നത് തന്നെയാണ് ഏറ്റവും പ്രധാനം.
  • നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കണം. വിട്ടുവീഴ്ച പാടില്ല. ആസ്തമ അല൪ജി ഉള്ളവർക്ക് വാക്‌സിനേഷൻ സ്വീകരിക്കുന്നത് കൊണ്ട് യാതൊരു വിഷമവും കൂടുതലായി ഉണ്ടാകില്ല. അനാഫിലിക്സിസ് പോലുള്ള കടുത്ത അലർജി ഉള്ളവർ വാക്‌സിൻ സ്വീകരിക്കുന്നത് അല൪ജി വന്നാൽ ചികിൽസിക്കാൻ സൗകര്യമുള്ള ആശുപത്രികളിൽ നിന്ന് ആവുന്നതാണ് നല്ലത്. സാധാരണയായി കാണുന്ന ഭക്ഷണത്തിന്റെയും ഗുളികകളുടെയും അലർജിയുള്ളവർക്കും ഇങ്ങനെ വാക്‌സിൻ സ്വീകരിക്കാം.
  • ആസ്തമയുടെ മരുന്നുകള്‍ കൃത്യമായി കഴിക്കുക, എപ്പോഴും കൂടെ കരുതുക. പൊതു ഇടങ്ങളില്‍ ഇറങ്ങുന്നത് പരമാവധി ഒഴിവാക്കുക.
  • മദ്യപാനം, പുകവലി തുടങ്ങിയവ പൂര്‍ണ്ണമായും ഒഴിവാക്കുക
  • നെബുലൈസര്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക
  • ഇന്‍ഹേലര്‍ എപ്പോഴും കൈയില്‍ കരുതുക.
(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ പൾമനോളജി ആന്റ് സ്ലീപ് മെഡിസി൯ വിഭാ​ഗം തലവനും സീനിയ൪ കൺസൾട്ടന്റുമാണ് ലേഖകൻ)

Content Highlights: The impact of COVID19 on patients with Asthma Risks and precautions, Health, Asthma, Covid19


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented