ലക്ഷ്യമിട്ടത് കാന്‍സര്‍ ഭേദമാക്കാനുള്ള മരുന്ന്; കണ്ടെത്തിയത് കോവിഡ് വാക്‌സിന്‍


തുര്‍ക്കിയില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരാണ് ഇരുവരുടെയും മാതാപിതാക്കള്‍

ഉഗുർ സാഹിനും ഒസ്ലേ ടുറേസിയും| Photo Courtesy: Biontech

കോവിഡിന് വാക്‌സിന്‍ വരുന്നതും കാത്തിരിക്കുകയായിരുന്നു ലോകജനത. അവസാനം കഴിഞ്ഞയാഴ്ച ആ ദിനമെത്തി. ഫൈസര്‍-ബയോണ്‍ടെക്ക് കോവിഡ് വാക്‌സിന് യു.കെ. അധികൃതര്‍ അനുമതി നല്‍കി. അങ്ങനെ പൗരന്‍മാര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കുന്ന ആദ്യ രാജ്യവുമായി.

ജര്‍മ്മനിയില്‍ നിന്നുള്ള ഈ ദമ്പതിമാരാണ് ഫൈസര്‍-ബയോണ്‍ടെക്ക് കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചത്. ബയോണ്‍ടെക്കിന്റെ സ്ഥാപകരായ ഉഗുര്‍ സാഹിന്‍, ഒസ്ലേ ടുറേസി എന്നി രണ്ടു ഡോക്ടര്‍മാരാണിവര്‍.

തുര്‍ക്കിയില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരാണ് ഇരുവരുടെയും മാതാപിതാക്കള്‍. മെഡിറ്ററേനിയന്‍ തീരത്തുനിന്ന് ജര്‍മ്മനിയിലേക്കെത്തുമ്പോള്‍ ഉഗുര്‍ സാഹിന്റെ പ്രായം നാലുവയസ്സാണ്. എന്നാല്‍, ഒസ്ലേ ടുറേസിയാകട്ടെ ഇസ്താംബൂളിൽ നിന്നും കുടിയേറിയ ഒരു ഡോക്ടറുടെ മകളാണ്.

1990 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് കൊളോണില്‍ നിന്നാണ് സാഹിന്‍ വൈദ്യശാസ്ത്രത്തില്‍ ബിരുദമെടുത്തത്. ടുറേസിയാകട്ടെ ജര്‍മ്മനിയിലെ ഹോംബര്‍ഗിലെ സാര്‍ലാന്‍ഡ് യൂണിവേഴ്‌സിറ്റി ഫാക്കല്‍ട്ടി ഓഫ് മെഡിസിനില്‍ നിന്നും. 2002 ലാണ് ഇവര്‍ വിവാഹിതരായത്.

ഗവേഷണ വഴികള്‍

മെയ്ന്‍സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു ഇരുവരും. കാന്‍സര്‍ കോശങ്ങളെ പിടിച്ചുകെട്ടാന്‍ പ്രതിരോധവ്യവസ്ഥയെ പരിശീലിപ്പിച്ചാല്‍ എങ്ങനെയിരിക്കും എന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ഇരുവരും. ആവശ്യമായ ഫണ്ട് കണ്ടെത്തല്‍ ഇരുവര്‍ക്കും ശരിക്കും ഒരു വെല്ലുവിളിയായിരുന്നു. അതിനാല്‍ 2001 ല്‍ സ്വന്തമായി ഒരു കമ്പനി തുടങ്ങുകയാണ് ഇരുവരും ചെയ്തത്. ഇവിടെ കാന്‍സറിനെതിരായ ആന്റിബോഡി തെറാപ്പിയില്‍ ഗവേഷണം തുടങ്ങി. പിന്നീട് 2016ല്‍ കമ്പനി ജപ്പാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ അതികായനായ അസ്റ്റെല്ലാസിന് 1.4 ബില്ല്യണ്‍ യൂറോയ്ക്ക് വിറ്റു.

പിന്നീട് 2008 ല്‍ ബയോണ്‍ടെക് എന്ന പേരില്‍ മറ്റൊരു കമ്പനി ആരംഭിച്ചു. ഓസ്‌ട്രേലിയന്‍ ഓങ്കോളജിസ്റ്റ് ക്രിസ്റ്റോഫ് ഹുബര്‍ ഈ സംഘത്തിലുണ്ടായിരുന്നു. mRNA അടിസ്ഥാനമാക്കിയ ജനിതകവസ്തു ഉപയോഗിച്ചുകൊണ്ട് കാന്‍സറിനുള്ള ഇമ്മ്യൂണോതെറാപ്പി ചികിത്സ വികസിപ്പിക്കുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇതുവഴി മനുഷ്യശരീരത്തിന് സ്വന്തം ആന്റിജനെ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നായിരുന്നു നിഗമനം.

കോവിഡ് വാക്‌സിന്‍ വന്ന വഴി

കോവിഡ് 19 മഹാമാരി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ഈ രംഗത്തേക്ക് ശ്രദ്ധതിരിക്കാന്‍ സാഹിന്‍ രംഗത്തുവന്നത്. ഇക്കാര്യം തന്റെ ജീവനക്കാരോടു പറഞ്ഞപ്പോള്‍ പലരും അതിനെ എതിര്‍ത്തു. പക്ഷേ സാഹിന്‍ പിന്‍മാറിയില്ല.

മുന്‍പ് ഒരു ഫ്‌ളൂ വാക്‌സിന് വേണ്ടി ഫൈസര്‍ ബയോണ്‍ടെക്കുമായി ഒന്നിച്ചുപ്രവര്‍ത്തിച്ചിരുന്നു. അതിനാല്‍ തന്നെ കോവിഡ് 19 വാക്‌സിന് വേണ്ടിയും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറായി.
തുടര്‍ന്ന് നടന്ന ഗവേഷണ- പരീക്ഷണങ്ങളെത്തുടര്‍ന്ന് നവംബറില്‍, നോവല്‍ കൊറോണ വൈറസിനെതിരേ 90 ശതമാനവും ഫലവത്തായ വാക്‌സിന്‍ തയ്യാറാവുകയായിരുന്നു. പിന്നീട് ഫലപ്രാപ്തി 95 ശതമാനത്തിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

സാഹിന്‍ എന്നും സൈക്കിളിലാണ് ഓഫിസിലേക്ക് പോകുന്നതെങ്കിലും നിലവില്‍ ബയോണ്‍ടെക് കമ്പനിക്ക് 21.9 ബില്യണ്‍ യു.എസ്. ഡോളറിന്റെ ആസ്ഥിയുണ്ട്. രാജ്യത്തെ ഏറ്റവും സമ്പന്നരായ ദമ്പതികളില്‍ 93 ാം സ്ഥാനത്താണ് ജര്‍മ്മന്‍ പത്രമായ ' വെല്‍റ്റ് എം സൊന്‍ടാഗ്' ഇവരെ തിരഞ്ഞെടുത്തിട്ടുണ്ട്.

Content Highlights: The couple aimed to cure Cancer, but made Covid19 Vaccine Pfizer Biontech Covid19 vaccine, Health, Covid19, Covid Vaccine, Corona Virus Outbreak

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


SALMAN

1 min

സല്‍മാന്‍ റുഷ്ദിക്ക് നേരേ ന്യൂയോര്‍ക്കില്‍ ആക്രമണം; കുത്തേറ്റു, അക്രമി പിടിയില്‍

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022

Most Commented