പേവിഷബാധയേറ്റ നായയുടെ ലക്ഷണങ്ങൾ എന്തൊക്കെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


. നായക്ക് പേവിഷബാധ ഏറ്റാലുള്ള ലക്ഷണങ്ങളും  പേവിഷബാധയുള്ള നായയുടെ കടിയേറ്റാലുണ്ടാകുന്ന ലക്ഷണങ്ങളും എന്തൊക്കെയെന്നു നോക്കാം. 

Representative Image

ഴിഞ്ഞ കുറച്ചുദിവസങ്ങളായി തെരുവുനായ ആക്രമണത്തിന്റെ നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. പേവിഷബാധ പ്രതിരോധത്തി‌നുള്ള കുത്തിവെപ്പ് കൃത്യമായെടുത്തിട്ടും മരണങ്ങൾ തുടരുന്ന സാഹചര്യം ​ഗൗരവമായി കണക്കാക്കേണ്ടതുണ്ടെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. 2020-ലും 21-ലുമായി 16 പേരാണ് പേ വിഷബാധയേറ്റ് മരിച്ചത്. കടിയേൽക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നായകൾക്ക് പേവിഷബാധ ഏറ്റതാണോ എന്ന് നേരത്തേ തിരിച്ചറിയാൻ കഴിയുക പ്രധാനമാണ്. നായക്ക് പേവിഷബാധ ഏറ്റാലുള്ള ലക്ഷണങ്ങളും പേവിഷബാധയുള്ള നായയുടെ കടിയേറ്റാലുണ്ടാകുന്ന ലക്ഷണങ്ങളും എന്തൊക്കെയെന്നു നോക്കാം.

പേവിഷബാധ ഏറ്റ നായയുടെ ലക്ഷണങ്ങൾ • പെരുമാറ്റത്തിലുണ്ടാകുന്ന പ്രകടമായ മാറ്റങ്ങൾ
 • നായയുടെ വായിൽ നിന്നും നുരയും പതയും വരിക
 • അക്രമ സ്വഭാവം കാണിക്കുക
 • യാതൊരു പ്രകോപനവുമില്ലാതെ ഉപദ്രവിക്കുക
 • പെട്ടെന്ന് ഭക്ഷണം കഴിക്കാതെയാവുക
 • പിൻ‌കാലുകൾ തളരുക
 • നടക്കുമ്പോൾ വീഴാൻ പോവുക
 • ചില നായ്ക്കൾ മിണ്ടാതെ ഒതുങ്ങിക്കൂടുന്നെങ്കിലും ശ്രദ്ധിക്കണം
പേവിഷബാധയുടെ ലക്ഷണങ്ങൾ

Also Read

റാബീസ് വാക്സിൻ: പരാജയ സാധ്യത അത്യപൂർവം, ...

പ്രമേഹം; ചികിത്സയെ വിശ്വസിക്കാത്തവർ അപകടത്തിലായേക്കാം, ...

ഉത്കണ്ഠ നിയന്ത്രിക്കാൻ കഴിയാതെ വന്നാൽ രോ​ഗമാവും, ...

പാൽ കുറഞ്ഞതിനോ കുഞ്ഞ് കരയുന്നതിനോ അമ്മയെ ...

'ശോഭ ചിരിക്കുന്നില്ലേ', 'കുട്ടിമാമാ ഞാൻ ...

 • കടിയേറ്റ ഭാ​ഗത്ത് ചൊറിച്ചിൽ
 • മുറിവിന് ചുറ്റും മരവിപ്പ്
 • തലവേദന
 • പനി
 • തൊണ്ടവേദന
 • ക്ഷീണം
 • ഓക്കാനം
 • ഛർദി
 • ശബ്ദത്തിലുള്ള വ്യത്യാസം
 • ഉറക്കമില്ലായ്മ
 • കാറ്റ്, വെള്ളം, വെളിച്ചം എന്നിവയോടുള്ള ഭയം
കടിയേറ്റഭാഗത്ത് തരിപ്പ്, വേദന, ചൊറിച്ചിൽ എന്നിവയുണ്ടാകുന്നത് വൈറസ് ബാധ നാഡികളെ ബാധിച്ചു എന്നതിന്റെ സൂചനയാണ്. റാബിസ് ബാധയുണ്ടായ 60 മുതൽ 80 ശതമാനംവരെ ആളുകളിലും ഈ ലക്ഷണമുണ്ടാകാം.

മസ്തിഷ്‌ക ജ്വരമുണ്ടാകുമ്പോൾ രണ്ടുതരത്തിലുള്ള പ്രതികരണം കാണാം. ഒന്ന് എൻസിഫലൈറ്റിസ് റാബിസ്. രണ്ട് പരാലിറ്റിക് റാബിസ്.

എൻസിഫലൈറ്റിസ് റാബിസ്

 • അസാധാരണമായ പെരുമാറ്റം, സ്ഥലകാല വിഭ്രാന്തി, തുടർന്ന് അപസ്മാര ചേഷ്ടകൾ
 • സ്വയംനിയന്ത്രിത നാഡീവ്യൂഹത്തിന്റെ തകരാറിനെത്തുടർന്ന് അമിതമായി ഉമിനീർ ഉത്പാദിപ്പിക്കും
 • തലച്ചോറിന്റെ പിൻഭാഗത്തായി കാണപ്പെടുന്ന ബ്രെയിൻ സ്റ്റെമ്മിനെ രോഗം ബാധിച്ചാൽ വെള്ളമിറക്കാൻ ബുദ്ധിമുട്ടുണ്ടാകും.
 • രോഗം കൂടുന്നതോടെ രോഗി കോമയിലേക്ക് വഴുതിവീഴാം, തുടർന്ന് മരണം സംഭവിക്കാം.
പരാലിറ്റിക് റാബിസ്

 • കൈകാൽ തളർച്ച
 • ആന്തരാവയവങ്ങളുടെ പ്രവർത്തനം തകരാറിലാവൽ
 • വെള്ളത്തോടും കാറ്റിനോടുമുള്ള ഭയം ഈ വിഭാഗത്തിൽ കാണാറില്ല

Content Highlights: rabies symptoms in humans, symptoms of dog with rabies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ramesh chennithala

1 min

ഒരു നേതാവിനെയും ആരും ഭയക്കേണ്ട; എല്ലാ വാദ്യങ്ങളും ചെണ്ടയ്ക്കുതാഴെ; തരൂര്‍ വിഷയത്തില്‍ ചെന്നിത്തല

Nov 24, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022


image

1 min

ഫുട്‌ബോള്‍ ലഹരിയാകരുത്, കട്ടൗട്ടുകള്‍ ദുര്‍വ്യയം, പോര്‍ച്ചുഗല്‍ പതാക കെട്ടുന്നതും ശരിയല്ല - സമസ്ത

Nov 25, 2022

Most Commented