യെല്ലോ ഫംഗസ് ഒരു ഫംഗല്‍ രോഗമാണ്. മ്യൂക്കർ സെപ്റ്റികസ്, ആസ്പർജില്ലസ്  ഫ്ലാവസ് എന്നീ ഫംഗസുകൾ ആവാം ഇവ ഉണ്ടാക്കുന്നത്. വിശദമായ പഠനങ്ങൾ ആവശ്യമാണ്.

 രോഗലക്ഷണങ്ങള്‍ എന്തൊക്കെ?

 • അമിതമായ ക്ഷീണം
 • വിശപ്പില്ലായ്മ
 • ശരീരഭാരം പെട്ടെന്ന് കുറയുക
 • അലസത
 • കണ്ണുകള്‍ കുഴിഞ്ഞിരിക്കുക
 • മുറിവുകള്‍ ഉണങ്ങാന്‍ കാലതാമസം ഉണ്ടാവുക
 • ആന്തരിക അവയവങ്ങളെ ബാധിച്ചാല്‍ അവിടെ മുറി, പഴുപ്പ് എന്നിവ ഉണ്ടാവാം.
 • അതി തീവ്രമായാല്‍ കോശങ്ങള്‍ നിര്‍ജ്ജീവമാവുന്ന പ്രക്രിയ (ടിഷ്യൂ നെ ക്രോസിസ്) സംഭവിച്ചേക്കാം.

രോഗം വരാനുള്ള കാരണങ്ങള്‍

 • രോഗപ്രതിരോധ ശേഷി കുറയുമ്പോള്‍
 • ശുചിത്വമില്ലായ്മ
 • മുറിയില്‍ ഈര്‍പ്പം 30-40% ആവുമ്പോള്‍
 • കേടായ പഴകിയ ഭക്ഷണം കഴിക്കുന്നത് വഴി.

എന്തുകൊണ്ട് ഇതിനെ ഭയക്കണം?

രോഗലക്ഷണങ്ങള്‍ പ്രധാനമായും ക്ഷീണം, വിശപ്പില്ലായ്മ എന്നിവ ആയതിനാല്‍ ആദ്യ ഘട്ടത്തില്‍ ഇവ ശ്രദ്ധിക്കപ്പെടാതെ പോയേക്കാം. ഇത് ആന്തരിക അവയങ്ങളെ ബാധിക്കുന്നതിനാല്‍ രോഗം പെട്ടെന്ന് മൂര്‍ച്ഛിക്കാനുള്ള സാധ്യത അധികമാണ്.

ഈ രോഗത്തിന് ചികിത്സ ഉണ്ടോ ?

ഉണ്ട്. ആന്റിഫംഗല്‍ മരുന്നായ ആംഫോ ടെറിസിന്‍ ഇതിന്റെ ചികിത്സക്കായി ഉപയോഗിക്കപ്പെടുന്നു.

ഒരു കേസാണ് ഇപ്പോള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ല. വ്യക്തിശുചിത്വം പാലിക്കുക, മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കുക. ഭയപ്പെടേണ്ട. ജാഗ്രത മതി.

(പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ ഫിസിഷ്യനാണ് ലേഖിക)

Content Highlights: Symptoms, causes of yellow fungus, which is more dangerous than black fungus and white fungus