വേനല്‍ക്കാലത്തെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് വിയര്‍പ്പുനാറ്റം. എന്നാല്‍ ചില മുന്‍കരുതലുകളെടുത്താല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാം
- ദിവസവും ആറു മുതല്‍ എട്ടു ഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കുക.
- ധാരാളം വെള്ളം അടങ്ങിയ പഴം, പച്ചക്കറികള്‍ എന്നിവ ശീലമാക്കാം. വേനല്‍ക്കാലത്ത് മാംസാഹാരങ്ങള്‍ കുറയ്ക്കുന്നതാണ് നല്ലത്
- മാനസികസമ്മര്‍ദ്ദം വിയര്‍പ്പ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. അത് നന്നായി വിയര്‍ക്കാനിടയാക്കും. അതിനാല്‍ മാനസികസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ ശ്രദ്ധിക്കുക.
- വിയര്‍പ്പ് നിയന്ത്രിക്കാന്‍ പ്രകൃതിദത്തമായ മാര്‍ഗമാണ് യോഗ. വിയര്‍പ്പ് ഗ്രന്ഥികളെ തളര്‍ത്തുന്നത് വഴി അമിതമായി വിയര്‍ക്കുന്നത് ഒഴിവാക്കുന്നു.
- ശരീരത്തിന് യോജിക്കുന്ന തരത്തിലുള്ള ഡിയോഡ്രന്റുകളും സോപ്പുകളും ഉപയോഗിക്കണം.
- നൈലോണ്‍, പോളിസ്റ്റര്‍ എന്നിവയുപയോഗിച്ച് നിര്‍മ്മിച്ച വസ്ത്രങ്ങള്‍ ഒഴിവാക്കുക, കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം ധരിക്കുക. ഗുണമേന്മയുള്ള കോട്ടണ്‍ തുണികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക.
- നേരിട്ട് വെയിലേല്‍ക്കുന്ന ഭാഗങ്ങളില്‍ സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ ഉപയോഗിക്കുന്നത് ചര്‍മത്തിന് സംരക്ഷണം നല്‍കും.
Content Highlights: Sweat issues and tips