ഞ്ചസാരയിട്ട മധുരമുള്ള പാനീയങ്ങള്‍ ധാരാളം കുടിക്കുന്നയാളാണോ? എങ്കില്‍ നിങ്ങളുടെ വൃക്കയുടെ ആരോഗ്യം കരുതിയിരിക്കണം. ഇത്തരം പാനീയങ്ങള്‍ വിട്ടുമാറാത്ത വൃക്കരോഗത്തിന് വഴിവെക്കുമെന്നാണ് പഠനം.

2000-2004 കാലയളവിലാണ് പഠനം നടത്തിയത്. ഇതിനായി ആഫ്രിക്കന്‍-അമേരിക്കന്‍ ഗോത്രത്തില്‍പ്പെട്ട 3003 പേരെയാണ് നിരീക്ഷിച്ചത്. ഇതില്‍ 64 ശതമാനം സ്ത്രീകളായിരുന്നു. വൃക്കയുടെ പ്രവര്‍ത്തനം സാധാരണ ഗതിയിലുള്ളവരായിരുന്നു എല്ലാവരും. ഭക്ഷണത്തോടൊപ്പം ഇവര്‍ കുടിക്കുന്ന പാനീയങ്ങളുടെ വിശദാംശങ്ങളും ശേഖരിച്ചു. ഇതില്‍ കുറെ പേര്‍ വെള്ളത്തിനുപകരമായി സോഡ, മധുരപാനീയങ്ങള്‍ എന്നിവ ധാരാളം കുടിക്കുന്നവരായിരുന്നു.

2009-2013 കാലയളവില്‍ ഇവരെ വീണ്ടും നിരീക്ഷിച്ചു. ഇത്തരം ശൈലി പിന്തുടര്‍ന്ന സംഘത്തിലെ 185 പേര്‍ക്ക് എട്ടുവര്‍ഷത്തിനുള്ളില്‍ വൃക്കരോഗം ബാധിച്ചതായി കണ്ടെത്തി.

പഞ്ചസാരയിട്ട പാനീയങ്ങള്‍, സോഡ, കൃത്രിമമായ പഴച്ചാറുകള്‍ എന്നിവ നിരന്തരം കുടിച്ചവരില്‍ വൃക്ക രോഗമുണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെക്കാള്‍ 61 ശതമാനം കൂടുതലാണെന്നും പഠനം കണ്ടത്തി.

ഷെഫായ ഡ്യൂവേന്‍ സണ്‍വേള്‍ഡാണ് പഠനം നടത്തിയത്. ക്ലിനിക്കല്‍ ജേണല്‍ ഓഫ് ദി അമേരിക്കന്‍ സൊസൈറ്റി ഓഫ് നെഫ്രോളജിയിലാണ് ഇതു സംബന്ധിച്ച് കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

content highlight: sugary sodas is dangerous for the kidneys