ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത് ആവി പിടിക്കുന്നതു വഴി നെഞ്ചിനുള്ളിലുണ്ടാകുന്ന കഫം അലിയാനും ജലദോഷവും പനിയും ഇല്ലാതാക്കാനും സാധിക്കും. പ്രതിരോധശേഷി വീണ്ടെടുക്കാനും ഇത് വളരെ നല്ലതാണ്.
ചേരുവകള്‍
മുക്കുറ്റി ചതച്ചത്- ഒരു പിടി
പച്ച മഞ്ഞള്‍ ചതച്ചത്- ഒരു പിടി
ഇന്തുപ്പ്- ആവശ്യത്തിന്
വെള്ളം- ആവിപിടിക്കാനുള്ള ആവശ്യത്തിന്
വാഴയില വാട്ടിയത്- ഒരെണ്ണം
ചെയ്യേണ്ട വിധം
ഒരു പാത്രത്തില്‍ ആവശ്യത്തിന് വെള്ളം ഒഴിക്കുക. ഇതിനുശേഷം പച്ചമഞ്ഞള്‍ ചതച്ചതും മുക്കുറ്റി ചതച്ചതും ഇന്തുപ്പും ഇതിലേക്ക് ചേര്‍ക്കുക. ഇനി വാഴയില ഉപയോഗിച്ച് പാത്രത്തിന്റെ വായ്ഭാഗം കെട്ടിവെച്ച് 10 മിനിറ്റ് നേരം അടുപ്പില്‍ ചൂടാക്കുക. നന്നായി ചൂടായാല്‍ അടുപ്പില്‍ നിന്നും ഇറക്കിവെച്ച് വാഴയിലയുടെ നടുഭാഗം ചെറുതായി കീറി ഒരു പുതപ്പിന്റെ സഹായത്തോടെ നന്നായി ആവിപിടിക്കാം.
Content Highlights: Steaming for cold use How to use medicinal vaporizer, Health