പ്രതീകാത്മക ചിത്രം | Photo: Canva.com
സിനിമയും സീരീസുമൊക്കെ തുടര്‍ച്ചയായി കാണുമ്പോള്‍ എന്തെങ്കിലും കൊറിക്കാന്‍ തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍, എണ്ണപ്പലഹാരങ്ങളും കലോറി കൂടിയ പാക്കറ്റ് ഭക്ഷണങ്ങളുമെല്ലാം ശരീരത്തിനു ദോഷം ചെയ്യും. മാത്രമല്ല, പായ്ക്കറ്റുകളില്‍ കിട്ടുന്ന ലഘുഭക്ഷണങ്ങളൊന്നും ശരീരത്തിന് ഗുണകരവുമല്ല. അപ്പോള്‍പിന്നെ എന്ത് കഴിക്കും എന്നല്ലേ? തികച്ചും ആരോഗ്യപ്രദമായ ഏതാനും ലഘുഭക്ഷണങ്ങളെ അറിയാം.
എണ്ണയില്‍ പൊതിഞ്ഞ പാക്കറ്റ് പലഹാരങ്ങള്‍ക്ക് പകരം ബദാം, കാഷ്യൂ, പിസ്ത മുതലായവ കഴിക്കുന്നത് ശീലമാക്കാം. ഇതില്‍ത്തന്നെ, ഉപ്പില്ലാത്തവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഫ്രഷ് ബെറികളോടൊപ്പം യോഗര്‍ട്ടും ചേര്‍ത്ത് കഴിക്കുന്നത് മറ്റൊരു ഹെല്‍ത്തി സ്‌നാക്കാണ്. ഗ്രീക്ക് യോഗര്‍ട്ടില്‍ പ്രോട്ടീന്റെ അളവ് കൂടുതലും ഷുഗറിന്റെ അളവ് തീരെ കുറവുമാണ്.
മറ്റൊരു അടിപൊളി ലഘുഭക്ഷണമാണ് പോപ്‌കോണ്‍. വ്യാപകമായി കഴിക്കുന്ന ഇതില്‍ കലോറി കുറവും ഫൈബര്‍ കൂടുതലുമാണ്. എന്നാല്‍, ബട്ടര്‍ അടങ്ങിയ പോപ്‌കോണുകള്‍ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം. ക്യാരറ്റ്, വെള്ളരിക്ക മുതലായവ കഴിക്കുന്നത് ആരോഗ്യപ്രദമാണ്. ആപ്പിള്‍, മുന്തിരി, പലതരത്തിലുള്ള ബെറികള്‍ മുതലായവയില്‍ വിറ്റാമിനുകളും ആന്റിഒക്‌സിഡന്റുകളും ധാരാളമായുണ്ട്. ഇവയും ധൈര്യമായി സ്‌നാക്കുകളായി കഴിക്കാം.
Content Highlights: some healthy snacks to eat while binge-watching movies and series
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..