പാമ്പ് കടിയേറ്റാല്‍ ചെയ്യേണ്ടതെന്ത്, ചെയ്യരുതാത്തതെന്ത്.. കടുത്ത സംശയങ്ങളാണ് നമുക്ക്. സമയോചിതമായി പ്രവര്‍ത്തക്കാന്‍ സാധിച്ചാല്‍ പാമ്പ് കടിയുടെ അപകട സാധ്യകള്‍ കുറയ്ക്കാനാവും. കടിച്ച പാമ്പ് ഏതാണെന്ന് തിരിച്ചറിയുന്നതും കൃത്യമായ പ്രാഥമിക ശുശ്രൂഷ ഉറപ്പാക്കുന്നതും വിഷചികിത്സയില്‍ പ്രധാനമാണ്. 

വിഷപ്പാമ്പിനെ തിരിച്ചറിയാം

മിക്ക വിഷപ്പാമ്പുകളുടെയും തല ത്രികോണാകൃതിയില്‍ (മൂര്‍ഖന് പത്തിയുണ്ടാകും)

പാമ്പിന്റെ തലയുടെ ആകൃതി

* വിഷമുള്ള പാമ്പുകള്‍

വിഷപ്പല്ലുകള്‍ മറ്റുപല്ലുകളെക്കാള്‍ ഉയര്‍ന്നുനില്‍ക്കും. പാമ്പിനെ ഭയപ്പെടുത്തുമ്പോഴാണ് വിഷപ്പല്ലുകള്‍ പുറത്തേക്കുവരുന്നത്.

* വിഷമില്ലാത്ത പാമ്പുകള്‍

ഉരുണ്ട രൂപത്തിലുള്ളതല. കണ്ണിലെ പ്യൂപ്പിള്‍ വൃത്താകൃതിയില്‍. പിന്‍ഭാഗത്ത് ശല്‍ക്കങ്ങള്‍ രണ്ടുവരിയില്‍.

snakeപാമ്പ് കടിയേറ്റാല്‍ ചെയ്യേണ്ട കാര്യങ്ങള്‍

 • പാമ്പ് കടിയേറ്റാല്‍ ഭയക്കരുത്. കടിയേറ്റയാളെ സമാധാനിപ്പിക്കുക. പേടിച്ചാല്‍ രക്തസമ്മര്‍ദം കൂടും. രക്തത്തില്‍ എത്തിയ വിഷം അതിവേഗം മറ്റിടങ്ങളിലേക്ക് പടരാന്‍ ഇടയാവും
 • പാമ്പിന്റെ കടിയേറ്റയാളെ നടത്തിക്കരുത്
 • വിശ്രമം നല്‍കണം
 • കടിയേറ്റഭാഗം ഹൃദയത്തില്‍ നിന്നും താഴ്ന്ന നിലയില്‍ വെക്കണം
 • വിഷം ശരീരത്തില്‍ വ്യാപിക്കുന്നത് പരമാവധി വൈകിപ്പിക്കാനാണ് ഇതൊക്കെ ചെയ്യുന്നത്

ചെയ്യരുതാത്തത്

 • പാമ്പിന്റെ കടിയേറ്റ ഭാഗം കത്തി, ബ്ലേഡ് എന്നിവ ഉപയോഗിച്ച് കീറി മുറിക്കരുത്
 • മുറിവേറ്റ ഭാഗത്ത് വരിഞ്ഞുകെട്ടരുത്
 • മുറിവേറ്റ ഭാഗത്തുനിന്നും ചോര വായകൊണ്ട് വലിച്ചെടുക്കരുത്
 • മുറിവേറ്റ ഭാഗം വൃത്തിയാക്കാം. പക്ഷേ വെള്ളം ശക്തിയായി ഒഴിച്ച് കഴുകേണ്ട
 • മുറിവേറ്റ ഭാഗത്ത് ഐസ് വെക്കരുത്
 • പാമ്പുകടിയേറ്റയാളെ ആസ്പത്രിയില്‍ എത്തിക്കുന്നതുവരെ ആഹാരസാധനങ്ങള്‍ നല്‍കരുത്
 • കാപ്പി, ചായ, മദ്യം എന്നിവ കഴിക്കരുത്
 • കടിയേറ്റ ഭാഗം ഉയര്‍ത്തിവെക്കരുത്
 • കടിയേറ്റ പാമ്പിനെ പിടിക്കാന്‍ സമയം കളയരുത്. അതേസമയം, കടിച്ച പാമ്പിന്റെ രൂപവും നിറവും ഓര്‍ത്തുവെക്കാം

വിഷമുള്ള പാമ്പിന്റെ കടി

വിഷപ്പാമ്പാണ് കടിച്ചതെങ്കില്‍ കടിയേറ്റ ഭാഗത്ത് രണ്ട് പല്ലിന്റെ അടയാളങ്ങല്‍ തെളിഞ്ഞുകാണാം. (ചിത്രം കാണുക)

വിഷമില്ലാത്ത പാമ്പിന്റെ കടി

വിഷമില്ലാത്ത പാമ്പിന്റെ കടി വിഷപ്പല്ലില്ലാത്തതുകൊണ്ട് എല്ലാ പല്ലുകളുടെയും കടിപ്പാടുകള്‍ തെളിഞ്ഞുകാണും.((ചിത്രം കാണുക)

Content Highlights: snake bite first aid and treatment