
Getty images
മദ്യംപോലെ സിഗരറ്റും ബീഡിയും കിട്ടുന്നത് കുറഞ്ഞതോടെ പുകവലിക്കുള്ള ആസക്തിയില്‍നിന്ന് രക്ഷപ്പെടാന്‍ വഴിയൊരുങ്ങുകയാണ്. ലഹരിയില്‍നിന്ന് മോചനം വേണ്ടവര്‍ക്ക് ക്ലിനിക്കുകളെ ആശ്രയിക്കുകയും ചെയ്യാം. ലോക്ഡൗണ്‍ കാലത്ത് പുകവലി ശീലം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് മാനസികാരോഗ്യവിഭാഗം മേധാവി ഡോ. വി. സതീഷ് പറഞ്ഞു.
ശീലം മാറ്റാം
- പുകവലിക്കുന്നത് ദോഷമാണെന്നറിഞ്ഞുകൊണ്ടുതന്നെയാണ് ആ ശീലം വളര്‍ത്തുന്നത്. വീട്ടില്‍ എല്ലാവരുമുള്ള സമയമാണ്. പുകവലിക്കാതെ മാതൃക കാണിക്കാം.
- പുകയില താത്കാലിക സന്തോഷം ഉണ്ടാക്കുന്നതായി തോന്നും. വീട്ടില്‍ എല്ലാവരുമായി ഒപ്പമിരിക്കുന്നതാണ് വലിയ സന്തോഷം. ആ സന്തോഷം വളര്‍ത്തുക.
- വീട്ടില്‍ മറ്റുള്ളവരും ഉണ്ട്. പുക വലിക്കാത്തവരും അതിന്റെ ദോഷത്തിന് ഇരയാകും.
- പുകവലി പൗരുഷത്തിന്റെ പ്രതീകമാണെന്ന തെറ്റിദ്ധാരണ. നിങ്ങളുടെ കുടുംബത്തെപ്പോലെ നിങ്ങളെ അറിയുന്നവര്‍ മറ്റാരുമില്ല. അവരുടെ മുന്നില്‍ പുകവലിച്ച് നിങ്ങള്‍ക്ക് എന്ത് തെളിയിക്കാനാണുള്ളത്.
- ഒറ്റയ്ക്കാവല്‍, സമ്മര്‍ദം എന്നീ സാഹചര്യങ്ങളില്‍ പുകവലിച്ച് തുടങ്ങിയവരുണ്ട്. ഇപ്പോള്‍ കുടുംബത്തിനൊപ്പമാണ്. സമ്മര്‍ദവും കുറവ്. പുകവലി നിര്‍ത്താന്‍ ശ്രമം തുടങ്ങാം.
- വരുമാനം കുറയാനിടയുള്ള സാമ്പത്തിക സാഹചര്യം മനസ്സിലാക്കുക. സിഗരറ്റിനുള്ള ചെലവ് ഒഴിവാക്കാം.
- പുകവലിക്കാന്‍ തോന്നുമ്പോള്‍ മിഠായി ഉള്‍പ്പെടെയുള്ള ബദലുകള്‍ പരീക്ഷിക്കാം.
Content Highlights: Smoking habit can stop during this Lockdown
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..