രോഗ്യത്തോടെയിരിക്കാന്‍ സുഖകരമായ ഉറക്കം അത്യാവശ്യമാണ്. തിരക്കുപിടിച്ച ഈ ജിവിതത്തില്‍ പലരും കൃത്യമായ രീതിയില്‍ ഉറങ്ങാറില്ല എന്നതാണ് സത്യം. ഉറക്കം പോലെ തന്നെ പ്രധാനമാണ് ഉറങ്ങുന്ന രീതിയും.തിളക്കമാര്‍ന്ന ചര്‍മ്മത്തിന് ഉറക്കം വളരെയധികം പ്രധാനപ്പെട്ടതാണ്. ഉറക്കം ശരിയായില്ലെങ്കില്‍ അഥവാ കിടക്കുന്ന രീതി ശരിയായില്ലെങ്കില്‍ ചര്‍മ്മത്തില്‍ ചുളിവുകള്‍, മുഖകുരു എന്നിവ വരാന്‍ സാധ്യതയേറെയാണ്.

മലര്‍ന്ന് കാലുകള്‍ നീട്ടി ശരീരം നിവര്‍ത്തി കിടക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാല്‍ തലയിണയില്‍ മുഖം അമര്‍ത്തി വളഞ്ഞ് കിടക്കുന്നത് ശരീര വേദനയ്ക്ക് കാരണമാവും. വ്യത്തിയുള്ള തലയിണ തിരഞ്ഞെടുക്കാന്‍ മടിക്കരുത്. അല്ലാത്ത പക്ഷം തലയിണയില്‍ മുഖം അമര്‍ത്തി കിടന്നാല്‍ അഴുക്കും മെഴുക്കും മുഖത്ത് അടിഞ്ഞ് കുരുക്കള്‍ വരും. നിറം മങ്ങാനും ഇത് വഴി വെയ്ക്കും

കമിഴ്ന്ന് കിടന്ന് ഉറങ്ങാന്‍ ഇഷ്ടമുള്ളവരാണ് ഭൂരിഭാഗം പേരും എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മ്മത്തിന് വിപരീത ഫലം നല്‍കും. ചര്‍മ്മത്തിന്റെ ഫോളിക്കിളുകള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു. കണ്ണുകള്‍ക്ക് താഴെ തടിപ്പുണ്ടാക്കാനും ഇത് കാരണമാവുന്നു. ഒരു വശം മാത്രം ചെരിഞ്ഞ് കിടക്കുന്നതും ചര്‍മ്മത്തിന് നല്ലതല്ല. ഒരു വശത്തേക്ക് മാത്രം മര്‍ദ്ദം ചെലുത്തുമ്പോള്‍ താടിയെല്ലുകള്‍ പരക്കും. ഇതിന് പുറമേ മുഖകുരുവും വരും

മുഖം മൂടുന്ന രീതിയില്‍ കിടക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. മികച്ച രീതിയിലുള്ള ശ്വസന പ്രക്രിയെ ബാധിക്കുന്നു. ചര്‍മ്മത്തിന്റെ തിളക്കത്തെയും ഇത് പ്രതികൂലമായ ബാധിക്കും. വൃത്തിയുള്ള പുതപ്പ് തിരഞ്ഞെടുക്കാനും മടിക്കരുത് . മുഖം വ്യത്തിയാക്കിയ ശേഷം മാത്രമേ ഉറങ്ങാവു. മേക്കപ്പ് അഴിക്കാതെ ഉറങ്ങിയാല്‍ മുഖകുരു, കരുവാളിപ്പ്, ചുളിവുകള്‍ എന്നിവ വരുന്നു. 

Content Highlights: sleeping position can affect your skin