രോഗ്യമുള്ള ജീവിതത്തിന്റെ ഉറക്കവും അത്യാവശ്യമാണ്. തിരക്കേറിയ ജീവിതത്തില്‍ പലര്‍ക്കും ശരിയായി ഉറങ്ങാന്‍ സാധിക്കാറില്ല. ഉറക്കകുറവ് പല രോഗങ്ങളിലേക്കും വഴി തെളിയിക്കുന്നു.

സ്ഥിരമായി ഉറക്കം കളയുന്നത് നിങ്ങളുടെ ഓര്‍മ്മശക്തിയെ ബാധിച്ചേക്കാം. ഉറക്കക്കുറവ് സന്ധി വേദനയ്ക്ക് കാരണമാവുമെന്ന് ചില പഠനങ്ങള്‍ പറയുന്നു അമിതഭാരം എന്ന പ്രശ്‌നത്തോടൊപ്പം രക്തസമ്മര്‍ദ്ദം കൂട്ടാനും ഉറക്ക കുറവ് കാരണമാക്കുന്നു.

ഉറക്കം കൃത്യമാക്കാന്‍ ചില വഴികള്‍

സ്ഥിരമായി ഒരു സമയത്ത് ഉറങ്ങാന്‍ ശ്രമിക്കുക. കൃത്യസമയത്ത് കണ്ണുകള്‍ അടച്ച് കിടക്കാം. ഇതോടൊപ്പം തന്നെ എഴുന്നേൽക്കാനും ഒരു സമയം സെറ്റ് ചെയ്യുക. ഇതിനായി അലറാം ഉപയോഗിക്കാം

ഉറങ്ങുന്നതിന്റെ മുന്‍പ് ചെറു ചൂടുവെള്ളത്തില്‍ കുളിക്കാം. ചെറിയ ശബ്ദത്തില്‍ സംഗീതം കേള്‍ക്കുന്നതും നല്ലതാണ്. വായിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് വായിക്കാം. ഇത്തരത്തില്‍ ചെയ്യുന്നത് നിങ്ങളുടെ ശരീരത്തെ റിലാക്‌സ് ചെയ്യാന്‍ സഹായിക്കുന്നു

ഉറങ്ങാന്‍ പോവുന്നതിന് മുന്‍പുള്ള വ്യായാമം നല്ലതല്ല. 2 മണിക്കൂര്‍ മുന്‍പ് വേണമെങ്കില്‍ വ്യായായമത്തിനായി ഉപയോഗിക്കാം.

കിടക്കാന്‍ പോവുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കാം. 

ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് കാപ്പി, ചായ, മദ്യം മുതലായവ  ഒഴിവാക്കാം.

പകലുറക്കം ഒഴിവാക്കുന്നതാണ് നല്ലത്. കിടപ്പ്മുറി ഉറങ്ങാനുള്ള സ്ഥലമായി മാത്രം കാണുക. ഇവിടെയിരുന്ന ടിവി കാണുന്നതും വെറുതെയിരിക്കുന്നതും ഒഴിവാക്കാം

Content Highlights: Sleep problems and health