തണുപ്പുകാലത്ത് ചർമം കൂടുതൽ വരണ്ടുണങ്ങുകയാണോ! ശീലങ്ങളിൽ ഈ മാറ്റം വരുത്താം


ഡോ.ശാലിനി

Representative Image| Photo: Canva.com

തണുപ്പുകാലം വരുന്നതോടെ എല്ലാവരുടെയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.

  • തണുപ്പ് കാലത്ത് ചൂടുവെള്ളത്തിൽ കുളിക്കുന്നത് കൊണ്ട് ശരീരത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുന്നു. അതിനാൽ ഇളം ചൂടുവെള്ളത്തിൽ കുളിക്കുക.
  • സോപ്പിനു പകരം ക്ലെൻസിങ് ലോഷൻ ഉപയോഗിക്കുക.
  • കുളി കഴിഞ്ഞാൽ നനഞ്ഞ തോർത്ത് കൊണ്ട് ഒപ്പുക. എന്നിട്ട് മോയ്സ്ചറൈസിങ് ലോഷൻ പുരട്ടുക. നിറവും മണവും ഇല്ലാത്ത മോയ്സ്ചറൈസിങ് ലോഷൻ ആണ് നല്ലത്. കട്ടിയുള്ള കൈകളിലും കാലുകളിലും ഓയിൽ അടങ്ങിയ ക്രീം ആണ് നല്ലത്. അല്ലെങ്കിൽ ​ഗ്ലൈകോളിക് ആസിഡ്, ലാക്റ്റിക് ആസിഡ് എന്നിവ അടങ്ങിയ ക്രീം നല്ലതാണ്.
  • വിയർപ്പ് തങ്ങി നിൽക്കുന്ന ഭാഗങ്ങളിൽ കാറ്റു കൊള്ളിക്കുക. മടക്കുകളിൽ അധികം മണമില്ലാത്ത പൗഡർ ഉപയോഗിക്കുന്നതും നല്ലതാണ്.
  • കമ്പിളി വസ്ത്രങ്ങൾ, പുതപ്പ് എന്നിവ പലർക്കും അലർജി ഉണ്ടാക്കാം. അവയ്ക്ക് കോട്ടൺ തുണി കൊണ്ട് ഒരു ആവരണം തയ്ച്ച ശേഷം ഉപയോഗിക്കാം.
  • ഗ്ലൗസ്, സോക്‌സ് എന്നിവ ധരിക്കുന്നത് നല്ലതാണ്.
  • താരൻ കൂടാൻ സാദ്ധ്യതയുള്ളതിനാൽ താരനു വേണ്ടിയുള്ള ഷാംപൂ ഇടവിട്ടുള്ള ദിവസങ്ങളില്‍ തലയിൽ ഉപയോഗിക്കുക. മുടിയുടെ അറ്റം പിളർന്നു വരാം, അതിനാൽ കൃത്യമായി ട്രിം ചെയ്യുക. മുടിയിൽ എണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. പക്ഷേ പൊടിയും മണ്ണും അടിക്കരുത്. ശിരോചർമം വൃത്തിയായി കഴുകി സൂക്ഷിക്കുക.
  • നഖം പൊട്ടാൻ സാധ്യതയുള്ളതിനാൽ വൃത്തിയായി വെട്ടി സൂക്ഷിക്കുക. ക്രീം പുരട്ടുക.
  • ആഹാരത്തിൽ ശ്രദ്ധിക്കുക - വെള്ളം ധാരാളം കുടിക്കുക. OMEGA - 3 Fatty acids അടങ്ങിയ മീൻ, അണ്ടിപ്പരിപ്പുകൾ എന്നിവ കഴിക്കുക.
തണുപ്പ് കാലത്ത് അധികരിക്കുന്ന രോഗങ്ങൾ

Also Read

അകാലനര പ്രതിരോധിക്കാനും ചർമം സംരക്ഷിക്കാനും ...

അലർജി ഇല്ലെന്ന് ഉറപ്പാക്കണം; ഹെയർ ഡൈ ഉപയോ​ഗിക്കും ...

മധ്യവയസ്സിലെ മറ്റ് തിരക്കുകൾക്കിടയിൽ ദാമ്പത്യത്തിന്റെ ...

മാനസികാരോഗ്യം മെച്ചപ്പെടുത്താം; മുതിർന്നവർക്കൊപ്പവും ...

'സർക്കാർ ആശുപത്രിയിലെ കാൻസർ ചികിത്സയെ വിമർ‌ശിച്ചവരുണ്ട്; ...Psoriasis - moisturiser

മോയ്സ്ചറൈസർ ഉപയോഗിക്കുക. ചൽകങ്ങൾ പോലെയുള്ള മൊരിച്ചിൽ ചുരണ്ടിയിളക്കാതിരിക്കുക. ശീതകാലത്ത് ഉണ്ടാകുന്ന അപ്പർ റെസ്പിറേറ്ററി ട്രാക്റ്റ് ഇൻഫെക്ഷൻ സോറിയാസിസിനെ പ്രതികൂലമായി ബാധിക്കാം. ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സിക്കുക.

 Atopic dermatitis

കരപ്പൻ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവരിൽ വരെ കാണപ്പെടുന്നു. രോഗം വഷളാക്കുന്ന ഘടകങ്ങൾ കണ്ടുപിടിച്ച് ഒഴിവാക്കുക. ചൊറിച്ചിൽ തുടങ്ങുമ്പോൾ തന്നെ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മരുന്നുകൾ കഴിക്കുക.

Asteatotic eczema

വയസ്സായവരിൽ കാണുന്ന വരണ്ട ചർമ്മം / Eczema. സോപ്പ് ഒഴിവാക്കുക, മോയ്സ്ചറൈസിങ് ലോഷൻ ഇടുക, കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

Hand eczema

പാത്രം കഴുകുക, തുണി നനയ്ക്കുക, മീൻ വെട്ടുക, ഉള്ളി അരിയുക എന്നിങ്ങനെ കൈകൾ കൊണ്ട് ചെയ്യുന്ന ജോലികൾക്ക് ഗ്ലൗസ് ധരിക്കുക.

Forefoot eczema

കാലുകളിൽ ഉണ്ടാകുന്ന ചൊറിച്ചിലും പൊട്ടിയൊലിച്ച അല്ലെങ്കിൽ മൊരിച്ചിലോടു കൂടിയ പാടുകൾ. സോപ്പ്, ചെരിപ്പ് എന്നിവ മൂലം അധികരിക്കാം. ചൊറിച്ചിലിനുള്ള മരുന്നുകൾ, മോയ്സ്ചറൈസിങ് ലോഷൻ, നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ലേപനങ്ങൾ എന്നിവ സമയാസമയങ്ങളിൽ ഉപയോഗിക്കുക. കാലുകളെ സംരക്ഷിക്കുക.

Seborrheic dermatitis

താരൻ പോലെയുള്ള രോഗം തലയിൽ മാത്രമല്ല, മുഖം, നെഞ്ച്, മടക്കുകൾ എന്നീ ഭാഗത്തും പ്രത്യക്ഷപ്പെടാം. കൃത്യമായ ചികിത്സയിലൂടെ ഇത് നിയന്ത്രിക്കാവുന്നതാണ്.

Cold urticaria

പുഴു ആട്ടിയ പോലുള്ള ചൊറിച്ചിലോടു കൂടിയ ചുമന്ന പാടുകൾ. അലർജിക്ക് കൊടുക്കുന്ന മരുന്നുകൾ കൊണ്ട് പ്രതിരോധിക്കാം.

PMLE

വെയിലിന്റെ അലർജി, സൂര്യതാപം ഏൽക്കുന്ന ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ചൊറിച്ചിലോടു കൂടി വരുന്ന തിണർപ്പ് മാറിയാലും വെളുത്ത നിറമുള്ള അടയാളങ്ങൾ മായാതെ കിടക്കാം. സൺസ്‌ക്രീൻ ഉപയോഗിക്കുക.

ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ച് കൃത്യ സമയത്ത് ചികിത്സ തേടുകയാണെങ്കിൽ ശീതകാല ചർമരോഗങ്ങളിൽ നിന്നും പൂർണ്ണമുക്തി നേടാവുന്നതാണ്.

പട്ടം എസ്.യു.ടി ഹോസ്പിറ്റലിൽ കൺസൽട്ടന്റ് ഡെർമറ്റോളജിസ്റ്റ് ആണ് ലേഖിക

Content Highlights: skin and hair care in winter season


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented