ശിൽപ ഷെട്ടി | Photos: instagram.com/theshilpashetty/
തിരക്കേറിയ ജീവിതത്തിനിടയിൽ ഫിറ്റ്നസ് കാത്തുസൂക്ഷിക്കാൻ എവിടെയാണ് സമയം എന്ന് ചോദിക്കുന്നവരുണ്ട്. ആരോഗ്യകരമായ ശരീരത്തിന് വർക്കൗട്ടും ചിട്ടയോടെയുള്ള ഭക്ഷണരീതിയുമൊക്കെ അനിവാര്യമാണ്. ശരീരത്തിന് ആവശ്യമായ വ്യായാമം നൽകേണ്ടതിനെക്കുറിച്ച് ബിടൗൺ താരം ശിൽപ ഷെട്ടി പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.
ശരീരത്തിന് ഇടയ്ക്കൊക്കെ വിശ്രമം ആവശ്യമെങ്കിലും അതു പിന്നീട് അലസതയിലേക്ക് നീങ്ങരുതെന്ന് പറയുകയാണ് ശിൽപ ഷെട്ടി. യോഗ ചെയ്യുന്ന വീഡിയോക്കൊപ്പമാണ് ഇക്കാര്യം പങ്കുവെക്കുന്ന കുറിപ്പും ശിൽപ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വിപരീത നൗകാസന ചെയ്യുന്ന വീഡിയോ ആണ് ശിൽപ പോസ്റ്റ് ചെയ്തിരിക്കുന്നത്. അൽപം മടിയൊക്കെ സാധാരണമാണ്, പക്ഷേ മുഴുവനായും ശരീരത്തിന്റെ ഇഷ്ടത്തിന് വിട്ടുകൊടുക്കരുത് എന്നാണ് ശിൽപ പറയുന്നത്. ശരീരത്തിന് ആവശ്യമായ വിശ്രമം കൊടുക്കണം, പക്ഷേ നിഷ്ക്രിയമായി ഇരിക്കാൻ അനുവദിക്കരുത്- ശിൽപ പറയുന്നു.
ലോവർബാക്ക്, പെൽവിക് ഭാഗം, ഷോൾഡറുകൾ, കൈകൾ തുടങ്ങിയ ശരീരഭാഗങ്ങൾക്ക് കരുത്തേകാൻ സഹായിക്കുന്ന യോഗാസനമാണ് ഇതെന്ന് ശിൽപ കുറിക്കുന്നു. നട്ടെല്ലിന്റെ വഴക്കത്തിനും അടിവയറിലെ അവയവങ്ങൾക്കും ഗുണം ചെയ്യുന്ന ഈ പോസ് വഴി ദഹനവും മെച്ചപ്പെടുത്താനാവുമെന്നും ശിൽപ കുറിക്കുന്നുണ്ട്.
അടിവയറിൽ അടുത്തിടെ ശസ്ത്രക്രിയ കഴിഞ്ഞവരോ ഗർഭിണിയായവരോ ഇത് ചെയ്യരുതെന്നും ശിൽപ പറയുന്നു.
Content Highlights: shilpa shetty shares fitness mantra, viparita naukasana, yogasana benefits, exercise benefits
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..