ഷിഗെല്ല മൂലം കുട്ടികള്‍ മരിക്കുന്നത് തലച്ചോറിനെ ബാധിക്കുന്നതിനാല്‍


കെ.എം. ബൈജു

നാലുവര്‍ഷത്തിനിടെ മരണനിരക്ക് 26 ശതമാനം

Representative Image | Photo: Gettyimages.in

Health- News

കോഴിക്കോട്: അഞ്ചുവർഷത്തിനിടെ കോഴിക്കോട് ഷിഗെല്ല മരണനിരക്ക് ഉയർന്നതിൽ വിശദപഠനം ആവശ്യമെന്ന് വിദഗ്ധ ഡോക്ടർമാരുടെ ഗവേഷണ പ്രബന്ധം.

2016- 2019 കാലയളവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സതേടിയ രോഗികളുടെ ചികിത്സാവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ പീഡിയാട്രിക്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം തയ്യാറാക്കിയത്. തലച്ചോറിനെ രോഗം ബാധിക്കുന്നതാണ് കുട്ടികളെ മരണത്തിലേക്ക് നയിക്കുന്നതെന്നാണ് പഠനത്തിൽ വ്യക്തമാവുന്നത്. കോഴിക്കോട്ട് കുട്ടികളിലെ ഷിഗെല്ല രോഗബാധയിൽ മുമ്പ് മരണം വിരളമായിരുന്നു. എന്നാൽ 2016നുശേഷം സ്ഥിതിയിൽ മാറ്റമുണ്ടായി. നാലുവർഷത്തിനിടെ മരണനിരക്ക് 26 ശതമാനമായി. വർഷത്തിൽ ശരാശരി നാലുകുട്ടികൾ മരിക്കുന്നു.

ഷിഗെല്ല ബാക്ടീരിയയുടെ കൂടുതൽമാരകമായ വകഭേദമായ ഷിഗെല്ല സോണിയയുടെ സാന്നിധ്യമാണ് മരണനിരക്ക് ഉയരാൻകാരണമെന്ന് സംശയിക്കുന്നു. ഇക്കാര്യത്തിൽ വിശദപഠനം ആവശ്യമാണ്.

ജപ്പാനിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത ഷിഗെല്ല എൻസിഫലോപ്പതി എന്ന അവസ്ഥയാണ് ഇവിടേയും രോഗികളെ മരണത്തിലേക്ക് നയിക്കുന്നത്. രോഗം തലച്ചോറിനെ ബാധിക്കുന്ന സ്ഥിതിയാണിത്. തലച്ചോറിൽ നീർക്കെട്ടുണ്ടാവുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്യുന്നു. 12 മണിക്കൂറിലധികം അബോധാവസ്ഥയിലാവുന്ന രോഗികൾ രക്ഷപ്പെടാനുള്ള സാധ്യത കുറവാണ്. വയറിളക്കംകാരണം ജലാംശം നഷ്ടപ്പെടുന്നതല്ല, എൻസിഫലോപ്പതി കാരണമാണ് കുട്ടികൾ മരിക്കുന്നത്. മുതിർന്നവരിൽ ഈ അവസ്ഥ കാണാറില്ല.

വയറിളക്കം വന്ന് ഒന്നുരണ്ടു ദിവസത്തിനകം കുട്ടികളിൽ പെരുമാറ്റത്തിലുള്ള വ്യത്യാസമോ ചുഴലിയോ കാണപ്പെട്ടാൽ ഉടൻ വിദഗ്ധചികിത്സ തേടണം. മുമ്പ് മലത്തിൽ രക്തംകാണുമ്പോഴാണ് ഷിഗെല്ല സംശയിച്ചിരുന്നത്. എന്നാൽ കോഴിക്കോട് റിപ്പോർട്ട് ചെയ്ത കേസുകളിൽ പത്തുശതമാനത്തിൽ മാത്രമാണ് വിസർജ്യത്തിൽ രക്തം ഉണ്ടായിരുന്നത്. അതുകൊണ്ട് വൈദ്യസഹായം തേടുന്നത് വൈകുന്നു.

2016 ജൂൺ ഒന്നുമുതൽ 2019 മേയ് 31 വരെയുള്ള കാലയളവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഷിഗെല്ലയ്ക്ക് ചികിത്സതേടിയ ഒരുവയസ്സുമുതൽ 12 വയസ്സുവരെയുള്ള 58 കുട്ടികളുടെ വിവരങ്ങളാണ് വിശകലനംചെയ്തത്.

58ൽ 54 പേരിലും (93 ശതമാനത്തിനും) പനിയായിരുന്നു ആദ്യലക്ഷണം. ആറുപേർക്ക് മാത്രമെ മലത്തിൽ രക്തം ഉണ്ടായിരുന്നുള്ളൂ. 51 പേർക്ക് ജ്വരം ഉണ്ടായി. 13 പേർക്ക് വെന്റിലേറ്റർ സഹായം ആവശ്യമായെന്നും കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് പീഡിയാട്രിക് അഡീഷണൽ പ്രൊഫസർ ഡോ. എം.പി. ജയകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന പഠനം ചൂണ്ടിക്കാട്ടി.

ചികിത്സ തേടാൻ വൈകരുത്

ഷിഗെല്ല തലച്ചോറിനെയും ബാധിക്കുന്നതാണ് കുട്ടികളിൽ മാരകമാവുന്നത്. വയറിളക്കത്തോടൊപ്പം പനിയും പെരുമാറ്റത്തിൽ വ്യത്യാസവും ഉണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടണം.
- ഡോ. എം.പി. ജയകൃഷ്ണൻ

Content Highlights:ShigellaChildren die because its affects the brain, Health, Kids Health

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented