ആധുനിക സംഗീതാസ്വാദന രീതികള്‍ യുവാക്കളില്‍ കേള്‍വിക്കുറവുണ്ടാക്കുമോ


ലിയ വര്‍ഗീസ്

ആധുനിക സംഗീതോപകരണങ്ങളുടെ നിയന്ത്രണാതീതമായ ശബ്ദമലിനീകരണം കേള്‍വിയെ ബാധിക്കുന്നു.

പ്രതീകാത്മക ചിത്രം | Photo: Getty Images

ന്ന് ലോക യുവജനദിനം. കേള്‍വി നഷ്ടപ്പെട്ട ഒരു യുവത്വത്തെക്കുറിച്ച് നമുക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കുമോ! ലോകത്ത് ഏകദേശം 46 കോടി ജനങ്ങളില്‍ ശ്രവണ വൈകല്യം അഥവാ കേള്‍വിക്കുറവ് ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതില്‍ തന്നെ ഏഴുശതമാനം യുവാക്കള്‍ ശ്രവണ വൈകല്യം നേരിടുന്നു.

'ജീവിതകാലം മുഴുവന്‍ കേള്‍ക്കാന്‍, ശ്രദ്ധയോടെ കേള്‍ക്കുക' ('To hear for life, listen with care') എന്ന പ്രമേയമാണ് 2022 ലെ ലോകശ്രവണ ദിനത്തില്‍ ലോകാരോഗ്യ സംഘടന മുന്നോട്ട് വെക്കുന്നത്. കേള്‍വിക്കുറവിലേയ്ക്ക് നയിക്കുന്ന പല കാരണങ്ങളില്‍ യുവജനങ്ങളില്‍ കണ്ടുവരുന്ന ഏറ്റവും പ്രധാന കാരണമാണ് സുരക്ഷിതമല്ലാത്ത ശ്രവണം. സ്ഥിരമായി ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുകേള്‍ക്കുന്നതും ശബ്ദമലിനീകരണമുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതും കേള്‍വിക്കുറവ് വര്‍ധിക്കാന്‍ ഇടയാക്കുന്നു. ആധുനിക കാലഘട്ടത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ കേള്‍വിക്കുറവിലേക്ക് വഴി തെളിക്കുന്നവയാണ്. യുവതലമുറ ജോലിക്കുവേണ്ടിയും വിനോദത്തിനുവേണ്ടിയും കൂടുതല്‍ സമയം ചിലവഴിക്കുന്നവരാണ്. ഇതിന്റെ ഭാഗമായി ആധുനിക സംഗീതോപകരണങ്ങളുടെ നിയന്ത്രണാതീതമായ ഉപയോഗം കേള്‍വിയെ ബാധിക്കുന്നു.ശബ്ദമലിനീകരണം രണ്ടുരീതിയില്‍ കേള്‍വിയെ ബാധിക്കുന്നു

1. താല്‍ക്കാലിക ശ്രവണ മാറ്റം (ടെമ്പററി ത്രെഷോള്‍ഡ് ഷിഫ്റ്റ്)
2. സ്ഥിര ശ്രവണ മാറ്റം (പെര്‍മനെന്റ് ത്രെഷോള്‍ഡ് ഷിഫ്റ്റ്)

താല്‍ക്കാലിക ശ്രവണ മാറ്റം സംഭവിക്കുന്നത് സാധാരണയായി പെട്ടെന്ന് ഉണ്ടാകുന്ന ഒരു ശബ്ദനിലയിലാണ്. അത് പലപ്പോഴും നമുക്ക് അനുഭവപ്പെടാറുണ്ട്. ഈ അവസ്ഥയില്‍ ആന്തരിക ശ്രവണ അവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നില്ല. എന്നാല്‍ ദീര്‍ഘനേരമുള്ള അല്ലെങ്കില്‍ തുടര്‍ച്ചയായ അനിയന്ത്രിതമായ നിരക്കിലുള്ള ശബ്ദപ്രേരണ ശ്രവണ നഷ്ടത്തിന് (Noise induced hearing loss) കാരണമാകുന്നു. ഇത് ആന്തരിക ശ്രവണ അവയവങ്ങളെ സാരമായ രീതിയില്‍ ബാധിക്കുകയും അതിന്റെ ഫലമായി ഹൈ പിച്ച് ശ്രവണ നഷ്ടവും (Hign frequency hearing loss) മറ്റ് കേള്‍വി സംബന്ധമാായ പ്രശ്നങ്ങളും ഉണ്ടാക്കുന്നു.

നാഷണല്‍ അകൗസ്റ്റിക് ലബോറട്ടറീസിന്റെ (National Acoustic Laboratory) പഠനമനുസരിച്ച് 85 ഡെസിബലില്‍ കൂടിയ ശബ്ദമെല്ലാം കേള്‍വിക്ക് ദോഷമുണ്ടാക്കുന്നവയാണ്. മ്യൂസിക്കല്‍ കണ്‍സേര്‍ട്ടും (Musical concert) ഡി.ജെ. പാര്‍ട്ടികളും പോലെയുള്ള നൂതന വിനോദ ശൈലികളിലെ ശബ്ദം 85 ഡെസിബലിനേക്കാള്‍ കൂടുതലാണ്. അതിനാല്‍ അനിയന്ത്രിതമായ രീതിയിലുള്ള ശബ്ദമലിനീകരണം തടയുന്നതിലൂടെ ഒരു പരിധി വരെ നമുക്ക് നമ്മുടെ കേള്‍വി സംരക്ഷിക്കാന്‍ സാധിക്കും.

നാഷണല്‍ ഹെല്‍ത്ത് ആന്റ് ന്യൂട്രീഷന്‍ എക്സാമിനേഷന്‍ (National Health and Nutrition examination) 2010 ല്‍ നടത്തിയ സര്‍വ്വെയുടെ അടിസ്ഥാനത്തില്‍ അഞ്ചില്‍ ഒരു അമേരിക്കന്‍ യുവാവിന് കേള്‍വിക്കുറവ് നേരിടുന്നതായും അതിന്റെ പ്രധാന കാരണം സംഗീതോപകരണങ്ങളുടെ അനിയന്ത്രിതമായ ഉപയോഗവുമാണ്.

ലോകാരോഗ്യ സംഘടന (WHO) 2015 ല്‍ നടത്തിയ പഠനങ്ങളില്‍ നൂറുകോടിയില്‍ അധികം വരുന്ന യുവാക്കള്‍ ഭാവിയില്‍ കേള്‍വിക്കുറവിന് സാധ്യതയുള്ളവരാണ്. ഇതിന്റെ പ്രധാന കാരണമായി ലോകാരോഗ്യ സംഘടന മുന്നോട്ട് വെക്കുന്നത് യുവാക്കളില്‍ കണ്ടുവരുന്ന ഉയര്‍ന്ന നിരക്കിലുള്ള ശബ്ദമലിനീകരണവും അതുപോലെ വിനോദത്തിനും ഒഴിവു വേളകള്‍ ആനന്ദകരമാക്കുന്നതിനുംവേണ്ടി അനിയന്ത്രിതമായ രീതിയില്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നതുമാണ്.

2013 ല്‍ 45 ശതമാനവും, 2015 ല്‍ 54 ശതമാനവും യുവാക്കളില്‍ കണ്ടുവന്നിരുന്ന കേള്‍വിക്കുറവ് 2016 ല്‍ 87 ശതമാനമായി ഉയര്‍ന്നു എന്നത് വളരെ ഞെട്ടിപ്പിക്കുന്ന ഒരു സത്യമാണ്. ഇന്ന് യുവജനങ്ങളില്‍ സംഗീതാസ്വാദനം ഒരു ശല്ല്യമായി മാറിയിരിക്കുകയാണ്. ശരാശരി 50 ശതമാനം യുവജനങ്ങളും നിയന്ത്രണ ശ്രവണ നിരക്കിന് മുകളിലാണ് സംഗീതം ആസ്വദിക്കുന്നത്. ഇത് കേള്‍വിക്കു പുറമെ മറ്റു ആരോഗ്യ പ്രശ്നങ്ങളിലേക്കും വഴിതെളിക്കുന്നു.

യുവജനങ്ങള്‍ വലിയ നിരക്കിലുള്ള ശബ്ദശ്രവണത്തിന് വ്യക്തിപരമായ മുന്‍ഗണന നല്‍കുന്നതുകൊണ്ട് 2008 ല്‍ നടത്തിയ പഠനമനുസരിച്ച് ഭാവിയില്‍ യുവതലമുറ നേരിടാന്‍ പോകുന്ന ഏറ്റവും ഗുരുതരമായ പ്രശ്നമായി കേള്‍വിക്കുറവ് മാറും.

അതുകൊണ്ട് ഏറ്റവും നല്ല ആശയവിനിമയ മാര്‍ഗങ്ങളില്‍ ഒന്നായ ശബ്ദം ഒരിക്കലും നമ്മെ ശല്യപ്പെടുത്താതിരിക്കട്ടെ. ഭാവിയുടെ വാഗ്ദാനമായ യുവതലമുറ സ്വമേധയാ പ്രവര്‍ത്തിക്കുകയും ശബ്ദമലിനീകരണം സംബന്ധിച്ച് അവബോധം വളര്‍ത്തുകയും ചെയ്യുക. ഈ യുവജനദിനത്തില്‍ ശബ്ദമലിനീകരണത്തിനെതിരെ നിങ്ങളുടെ ശബ്ദം ഉയര്‍ത്തുക.

നമ്മുടെ വ്യക്തി ജീവിതത്തില്‍ കേള്‍വി സംരക്ഷണത്തിന് നാം എടുക്കേണ്ട ചില മുന്‍കരുതലുകള്‍

  • ശബ്ദസ്രോതസുകളില്‍ നിന്ന് അകലം പാലിക്കുക.
  • ശബ്ദം അസഹനീയമാകുന്ന സാഹചര്യങ്ങളില്‍ നിന്ന് പിന്‍വലിയുക.
  • സുരക്ഷിതമായ ശബ്ദം മാത്രം കേള്‍ക്കാനുള്ള സാഹചര്യമുണ്ടാക്കുക.
  • ഉയര്‍ന്ന ശബ്ദ മലിനീകരണ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ കേള്‍വി സംരക്ഷണ സഹായികള്‍ ഉപയോഗിക്കുക (Ear protection devices)
  • കൃത്യമായ ഇടവേളകളില്‍ ശ്രവണ പരിശോധന നടത്തുക.
'ഓര്‍ക്കുക ജീവിതകാലം മുഴുവന്‍ കേള്‍ക്കാന്‍ ശ്രദ്ധയോടെ കേള്‍ക്കുക'

(കോഴിക്കോട് കല്ലായിയിലെ എ.ഡബ്യു.എച്ച്. സ്‌പെഷ്യല്‍ കോളേജിലെ ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പതോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)

Content highlights: Hearing impairment in youth, National youth day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented