ഉയരം വർധിക്കുന്നതിനൊപ്പം നട്ടെല്ലിന് അസ്വാഭാവികമായ വളവ്; എന്താണ് സ്‌കോളിയോസിസ് ?


നട്ടെല്ലിനുണ്ടാകുന്ന അസ്വാഭാവികമായ, വശത്തിലേക്കുള്ള വളവാണ് സ്‌കോളിയോസിസ്

Representative Image| Photo: Gettyimages.in

ളരെ വിഷമത്തോടുകൂടിയാണ് ഒരമ്മ 25 വയസ്സുള്ള മകളുമായി എന്നെ കാണാൻ വന്നത്. നീണ്ടു മെലിഞ്ഞ് കൊലുന്നനെയുള്ള പെൺകുട്ടി, ഇടുപ്പിന്റെ ഒരു വശം തള്ളിനിൽക്കുന്നു. ശരീരം മൊത്തം ഒരു വശത്തേക്ക് ചരിഞ്ഞു പോയി, നല്ലൊരു കൂനുമുണ്ട്. കാഴ്ചയിൽതന്നെ കാര്യം മനസ്സിലായി. എന്നാലും ചോദിച്ചു, 'എന്താണ് ബുദ്ധിമുട്ട്?' അമ്മയുടെ കരച്ചിലായിരുന്നു മറുപടി. തേങ്ങലോടെ അവർ തുടർന്നു, 'മകൾക്ക് കല്യാണപ്രായം ആയിരിക്കുന്നു. കുറച്ചു വർഷങ്ങളായി നട്ടെല്ലിലെ വളവ് ശ്രദ്ധിച്ചു തുടങ്ങിയിട്ട്. ശരിയായ ചികിത്സ നേടാൻ തക്കസമയത്ത് സാധിച്ചില്ല. ആദ്യം വലിയ ഇറുക്കമില്ലാത്ത ഉടുപ്പുകൾ ധരിച്ച് വൈകല്യത്തെ മറയ്ക്കാൻ പറ്റുമായിരുന്നു. ഇപ്പോൾ ഏതു വസ്ത്രം ഇട്ടാലും വൈകല്യം കാണാം, അതുകൊണ്ട് കല്യാണം നടക്കുന്നില്ല. ആ അമ്മയുടെ വാക്കുകളിൽ സ്‌കോളിയോസിസ് ബാധിച്ച പെൺകുട്ടിയുടെ അവസ്ഥ വ്യക്തമായിരുന്നു.

എന്താണ് സ്‌കോളിയോസിസ് ?

നട്ടെല്ലിനുണ്ടാകുന്ന അസ്വാഭാവികമായ, വശത്തിലേക്കുള്ള വളവാണ് സ്‌കോളിയോസിസ്. ഇതുമൂലം ഒരു വശത്തേക്കുള്ള വാരിയെല്ലുകൾ പുറത്തേക്ക് തള്ളിവരികയും തന്മൂലം നടുവിന്റെ ഭാഗത്ത് ഒരു വശത്തായി കൂനുപോലെ മുഴച്ചുനിൽക്കുകയും ചെയ്യുന്നു. നട്ടെല്ലിന്റെ വളവ് കൂടുന്നതിനനുസരിച്ച് നടുവിലെ മുഴയും തോളെല്ലും പുറത്തേക്ക് കൂടുതൽ തള്ളിവരും. കുട്ടികളുടെ ഉയരം കൂടുന്നതിനനുസരിച്ച് നട്ടെല്ലിന്റെ വളവ് കൂടിവരികയും കുനിയുമ്പോൾ നട്ടെല്ലിന്റെ ഉന്തിയ ഭാഗം കൂടുതൽ തെളിഞ്ഞുകാണുകയും ചെയ്യാം. ഇതുപോലെതന്നെ സ്‌കോളിയോസിസ് ഉള്ള കുട്ടികളുടെ ഒരു തോൾവശം പൊങ്ങിനിൽക്കാം. കൂടാതെ ഒരു വശത്തെ ഇടുപ്പെല്ല് പൊങ്ങിനിൽക്കാം.

ലക്ഷണങ്ങൾ

സ്‌കോളിയോസിസ് പെൺകുട്ടികളിലാണേറെയും കണ്ടുവരുന്നത്. പൊതുവേ ഇത്തരം പെൺകുട്ടികൾ നീണ്ടുമെലിഞ്ഞ പ്രകൃതക്കാരായിരിക്കും. കുട്ടികൾ കൗമാരദശയിലേക്ക് പ്രവേശിക്കുന്ന വർഷങ്ങളിൽ ഉയരം വർധിക്കുകയും അതിനോടൊപ്പം നട്ടെല്ലിന് അസ്വാഭാവികമായ വളവ് ഉണ്ടാവുകയും ചെയ്യുന്നു. പെൺകുട്ടികളിൽ മാസമുറ ആരംഭിക്കുന്നതിന് ഒന്നുരണ്ട് വർഷം മുമ്പുതന്നെ വളവ് കൂടിവരുന്നതായി കാണുന്നുണ്ട്.

സ്‌കോളിയോസിസിന്റെ പ്രാരംഭ ദശയിൽ പലപ്പോഴും മാതാപിതാക്കൾക്ക് കുട്ടികളിലെ മാറ്റം കണ്ടുപിടിക്കാൻ സാധിക്കാറില്ല. പലപ്പോഴും അധ്യാപകരോ സുഹൃത്തുക്കളോ ആയിരിക്കാം ആദ്യമായി ശ്രദ്ധിക്കുന്നത്.

സ്‌കോളിയോസിസും ദൂഷ്യഫലങ്ങളും

നട്ടെല്ലിന്റെ വളവും കൂനും കൂടുന്നതനുസരിച്ച് ശരീരത്തിന്റെ വൈരൂപ്യം കൂടിക്കൂടി വരുന്നു. അതിനാൽ ചിലരിൽ അപകർഷതാ ബോധവും മാനസിക വിഷമവും അലട്ടാറുണ്ട്. നട്ടെല്ലിന്റെ വളവ് കൂടുന്നതിനനുസരിച്ച് ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കാൻ തുടങ്ങും. വേഗത്തിൽ നടക്കുമ്പോഴും പടികൾ കയറുമ്പോഴും ശ്വാസതടസ്സം, കിതപ്പ് എന്നിവ ഉണ്ടാകാം. ചിലരിൽ ഹൃദയത്തെയും ബാധിച്ചേക്കാം. കൂടാതെ കാലുകളിലേക്കു പോകുന്ന നാഡീഞരമ്പുകളെ ബാധിക്കാറുണ്ട്. ഇതുകൊണ്ടുതന്നെ കൃത്യസമയ ത്തുള്ള രോഗ നിർണയവും അതിനനുസരിച്ചുള്ള ചികിത്സയും അത്യന്താപേക്ഷിതമാണ്.

ചികിത്സാ രീതികൾ

സ്‌കോളിയോസിസ് കണ്ടുപിടിച്ചു കഴിഞ്ഞാൽ ഒരു വിദഗ്ധ സ്‌പൈൻ സർജന്റെ കീഴിൽ ചികിത്സ തേടുന്നതാണ് അഭികാമ്യം. കാരണം വളവിന്റെ തോതനുസരിച്ച് ചികിത്സാ രീതി മാറുന്നതിനാൽ സ്ഥിരമായി ഒരു ഡോക്ടറെ കാണിക്കുന്നതാണ് നല്ലത്. എക്സ്‌റേയിൽ വളവിന്റെ വിശദാംശങ്ങൾ അറിയാൻ സാധിക്കും. ചെറിയ വളവുകൾക്ക് നട്ടെല്ലിനുള്ള ബെൽറ്റുകൾ (സ്‌പൈനൽ ബ്രേസ്) ഡോക്ടറുടെ നിർദേശാനുസരണം ഉപയോഗിക്കേണ്ടി വരും. വളവ് നിയന്ത്രണത്തിലാവുന്നുണ്ടെങ്കിൽ അസ്ഥിവളർച്ച പൂർണമാകുന്നതുവരെ ഇത്തരം ബെൽറ്റുകൾ ഉപയോഗിക്കേണ്ടി വരും. കുട്ടികളിൽ സർജറി കഴിഞ്ഞാൽ ഏതാനും ആഴ്ചകൾ കഴിയുമ്പോൾ സ്‌കൂളിൽ പോകാൻ സാധിക്കും. പെൺകുട്ടികളുടെ ഭാവിയിലെ വിവാഹത്തെയോ, ഗർഭധാരണത്തെയോ ഒരുതരത്തിലും ബാധിക്കുന്നതല്ല.

ഡോ.ആർ കൃഷ്ണകുമാർ
കൺസൾട്ടന്റ്
സ്പൈൻ സർജൻ
മെഡിക്കൽ ട്രസ്റ്റ് ആശുപത്രി

Content Highlights: scoliosis of the spine causes symptoms and treatment

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented