ശ്വാസതടസ്സം, ക്ഷീണം, മുടികൊഴിച്ചിൽ; സ്‌ക്ലീറോഡെർമ, അത്ര നിസ്സാര അസുഖമല്ല


ഡോ. അനൂഫ് പി പി

ഓട്ടോ ഇമ്യൂൺ എന്ന ശ്രേണിയിൽ പെടന്ന രോഗാവസ്ഥയാണ് സ്‌ക്ലീറോഡെർമ

Representative Image | Photo: Gettyimages.in

ജൂൺ 29 ലോക സ്‌ക്ലീറോഡെർമ ദിനമാണ്. സ്വിസ് വംശജനായ ലോക പ്രശസ്ത ചിത്രകാരൻ പോൾ ക്ലീയുടെ ഓർമ്മദിനമാണ് ലോക സ്‌ക്ലീറോഡെർമ ദിനമായി ആചരിക്കുന്നത്. സ്‌ക്ലീറോഡെർമ എന്ന അസുഖത്തിന്റെ തീവ്രത അനുഭവിക്കുകയും തന്റെ കലാസൃഷ്ടിയിലൂടെ അതിന്റെ വേദനയ ലോകത്തെ അറിയിക്കുകയും ചെയ്ത വ്യക്തിയാണ് പോൾ ക്ലീ. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ചരമദിനം ലോക സ്ക്ളീറോ ഡെർമാ ദിനമായി ആചരിക്കുന്നത്. 1935ൽ 48ാം വയസ്സിലാണ് പോൾ ക്ലീ എന്ന അനുഗ്രഹീത കലാകാരന്റെ ജീവിതം ദുസ്സഹമാക്കിക്കൊണ്ട് സ്‌ക്ലീറോഡെർമ്മ എന്ന അസുഖം അദ്ദേഹത്തെ കീഴടക്കുന്നത്. കൃത്യവും ഫലപ്രദവുമായ ചികിത്സയില്ലാതിരുന്ന കാലമായിരുന്നു. സ്വാഭാവികമായും അസുഖത്തിന് കീഴടങ്ങിക്കൊണ്ട് ദുരിതപൂർണ്ണവും വേദനാജനകവുമായ ജീവിതം മുൻപിലേക്ക് നീക്കുവാൻ അദ്ദേഹം നിർബന്ധിതനായി. പെയിന്റിംഗ് ബ്രഷുകളിൽ മുറുക്കിപ്പിടിച്ച് ചിത്രരചന നടത്തുവാൻ സാധിക്കാതെ വന്നപ്പോഴും, ശ്വാസതടസ്സം കൊണ്ട് ജീവിതം ദുഷ്‌കരമായി മാറിയപ്പോഴും അദ്ദേഹം തന്റെ കലാസപര്യയെ കൈവിട്ടില്ല.

1939 ആകുമ്പോഴേക്കും അസുഖം അതിന്റെ പാരമ്യതയിലെത്തിക്കഴിഞ്ഞിരുന്നു. വിരലുകൾ മടക്കാൻ പോലും സാധിക്കാത്ത അവസ്ഥയായി. പക്ഷെ അപ്പോഴും തന്റെ വേദന പങ്കുവെക്കാൻ അദ്ദേഹം ചിത്രരചനയെ ഉപയോഗിച്ചു. തന്റെ പതിവ് ചിത്രരചനാ ശൈലിയിൽ പോലും മാറ്റം സംഭവിച്ചു. TOD under Fever എന്ന സൃഷ്ടിയിൽ ഇതിന്റെ വ്യക്തമായ ബിംബം കണ്ടെത്താൻ സാധിക്കും. ആസന്നമായിരിക്കുന്ന മരണത്തെ സ്വീകരിക്കുന്നു എന്ന രീതിയിലാണ് അദ്ദേഹം ഈ ചിത്രരചന നടത്തിയത്. TOD എന്ന ജർമൻ വാക്കിന്റെ അർത്ഥം മരണം എന്നാണ്. ചിത്രത്തിലെ വായയുടെ രൂപം 'T' എന്ന വാക്കിനെയും ഇടത് കണ്ണ് 'O' എന്ന വാക്കിനെയും ഇടത് കണ്ണും മൂക്കം 'D' എന്ന വാക്കിനേയും സൂചിപ്പിക്കുന്ന രീതിയിലാണ് ചിത്രീകരിക്കപ്പെട്ടത്. ശിരസ്സിൽ നിന്ന് പുറപ്പെടുന്ന ചുവന്ന ജ്വാല രോഗത്തിന്റെ തീവ്രതയെയും ചാര നിറത്തിലുള്ള നിറം ചേർന്ന ഭാഗങ്ങൾ ആസന്നമായ മരണത്തെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിനെയും സൂചിപ്പിക്കുന്നു. സ്‌ക്ലീറോഡെർമ എന്ന അസുഖത്തിന്റെ വേദനയെയും ദുരിതങ്ങളെയും ചിത്രങ്ങളിലൂടെ ലോകശ്രദ്ധയിലെത്തിച്ചതിന്റെ ആദരമായാണ് പോൾ ക്ലീയുടെ ജന്മദിനം ലോക സ്‌ക്ലീറോഡെർമ ദിനമായി ആചരിക്കുന്നത്.

എന്താണ് സ്‌ക്ലീറോഡെർമ ?

ഓട്ടോ ഇമ്യൂൺ എന്ന ശ്രേണിയിൽ പെടന്ന രോഗാവസ്ഥയാണ് സ്‌ക്ലീറോഡെർമ. അതായത് ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധ ശേഷി തന്നെ ശരീരത്തെ അക്രമിക്കുന്ന രോഗാവസ്ഥ എന്ന് പറയാം. അത്ര വ്യാപകമായി കാണപ്പെടുന്ന ഒന്നല്ല ഈ രോഗം. ഇന്ത്യയിൽ ഒരു ലക്ഷത്തിൽ 12 പേർക്കാണ് സ്‌ക്ലീറോഡെർമ സ്ഥിരീകരിക്കപ്പെടുന്നത് എന്ന ചില കണക്കുകൾ കാണിക്കുന്നു. ശരീരത്തിന്റെ സ്വാഭാവികമായ കോശങ്ങൾ അസാധാരണമായ രീതിയിൽ കട്ടിയുള്ളതായി മാറുന്നതാണ് രോഗത്തിന്റെ സവിശേഷത.

ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധ സംവിധാനത്തിന്റെ സഹായത്താലാണ് നമ്മൾ അണുബാധക്കെതിരെ പോരാടി നിൽക്കുന്നത്. എന്നാൽ ഇതേ പ്രതിരോധ സംവിധാനത്തിൽ തകരാർ സംഭവിക്കുകയും ഇത് മറ്റ് കോശങ്ങളെ കൊളാജിൻ എന്ന പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന അമിതമായ കൊളാജിൻ തൊലിക്കടിയിലും അവയവങ്ങളിലും നിക്ഷേപിക്കപ്പെടുകയും അവിടങ്ങളിലെ കോശങ്ങൾ കട്ടിപ്രാപിക്കുകയും ചെയ്യുന്നതാണ് സ്‌ക്ലീറോഡെർമ എന്ന രോഗം. രണ്ട് വിഭാഗത്തിലുള്ള രോഗാവസ്ഥകളാണ് സ്‌ക്ലീറോഡെർമയ്ക്ക് പൊതുവെ കാണപ്പെടുന്നത്. ഡിഫ്യൂസ് സ്‌ക്ലീറോഡെർമ, ലിമിറ്റഡ് സ്‌ക്ലീറോഡെർമ എന്നിവയാണിവ.

ഡിഫ്യൂസ് സ്‌ക്ലീറോഡെർമ

പേര് സൂചിപ്പിക്കുന്നത് പോലെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ കീഴടക്കുന്ന രോഗാവസ്ഥയാണിത്. ചർമ്മത്തിന് പുറമെ ആന്തരിക അവയവങ്ങളെയും, ദഹന വ്യവസ്ഥിതിയേയും ശ്വസന പ്രക്രിയയെയുമെല്ലാം ഇത് ബാധിക്കാം. വൃക്ക പ്രവർത്ത രഹിതമാകാൻ ഈ അവസ്ഥ ഇടയാക്കിയേക്കാം. ചില സന്ദർഭങ്ങളിൽ അതീവ ഗുരുതരമായി മാറുകയും ജീവന് തന്നെ ഭീഷണിയാവുകയും ചെയ്യാവുന്നതുമാണ്.

സന്ധിവേദന, ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുക, പുളിച്ച് തികട്ടൽ അനുഭവപ്പെടുക, സന്ധികളിൽ നീർക്കെട്ടും വീക്കവും കാണപ്പെടുക, ഭക്ഷണം ദഹിക്കാതിരിക്കുക, ശ്വാസകോശത്തിനെ ബാധിക്കുന്ന ഐ എൽ ഡി എന്ന അവസ്ഥ സംജാതമാവുക, ഹൃദയത്തെ ബാധിക്കുക, പേശികളെ ബാധിക്കുക തുടങ്ങിയ ഏത് അവസ്ഥകളിലേക്കും ഈ അസുഖം നയിച്ചേക്കാം. ഇതിൽ ശ്വാസകോശത്തെയാണ് ഏറ്റവും എളുപ്പത്തിൽ ബാധിക്കാനും പെട്ടെന്ന് തന്നെ ഗുരുതരമാകുവാനും കൂടുതൽ സാധ്യതയുള്ളത്. ഈ അവസ്ഥയിലേക്ക് വഴിമാറിയാൽ ചികിത്സയും സങ്കീർണ്ണമായി മാറും. ശക്തമായ മരുന്നുകൾ ഉപയോഗിച്ചാണ് ചികിത്സ മുൻപിലേക്ക് കൊണ്ടുപോവുക. എങ്കിലും ചികിത്സ ഇല്ലാതിരുന്ന കാലത്ത് നിന്ന് മാറി ഫലപ്രദമായി ചികിത്സിക്കുവാൻ സാധിക്കുന്ന രീതികൾ ഇന്ന് ലഭ്യമാണ്.

രക്തക്കുഴലുകളെ ബാധിക്കുന്ന അവസ്ഥയും ചിലപ്പോൾ സങ്കീർണ്ണതയിലേക്ക് നയിക്കാറുണ്ട്. രക്തക്കുഴലുകൾ ചുരുങ്ങിപ്പോവുന്ന സാഹചര്യമാണ് ഇത് മൂലം സംഭവിക്കുക. തണുപ്പേൽക്കുകയോ മറ്റോ ചെയ്യുമ്പോൾ ഇത് പെട്ടെന്ന് തന്നെ പ്രതിപ്രവർത്തിക്കുകയും അതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യും. കയ്യിലും മറ്റും വ്രണങ്ങൾ സൃഷ്ടിക്കപ്പെടുകയും അസഹനീയമായ വേദന അനുഭവിക്കേണ്ടി വരികയും ചെയ്യും.

ലിമിറ്റഡ് സ്‌ക്ലീറോഡെർമ

വൃക്കപരാജയം പോലുള്ള ഗുരുതരമായ അവസ്ഥ ഇത്തരക്കാരിൽ സംഭവിക്കാറില്ല. വിരലുകൾ, കൈ, കൈത്തണ്ട്, ചിലപ്പോൾ കാൽ പാദം, കാൽ എന്നിവിടങ്ങളിലും ഈ അസുഖം പ്രത്യക്ഷപ്പെടാം. ചെറിയ വിഭാഗം ആളുകളിൽ പൾമണറി ഹൈപ്പർടെൻഷൻ സംഭവിച്ച് കാണാറുണ്ട്. ഈ സാഹചര്യത്തിൽ ഹൃദയത്തിൽ നിന്നും ശ്വാസകോശത്തിലേക്കുള്ള ധമനി ഇടുങ്ങിപ്പോവുകയും ഹൃദയത്തിന്റെ വലതുഭാഗത്ത് അമിതമായ സമ്മർദ്ദം അനുഭവപ്പെടുകയും ചെയ്യും. ഇത് ഹൃദയാഘാതത്തിലേക്ക് നയിക്കാനുള്ള കാരണങ്ങളിലൊന്നാണ്. ശ്വാസതടസ്സം, നഞ്ച് വേദന, ക്ഷീണം മുതലായവയാണ് പൾമണറി ഹൈപ്പർടെൻഷന്റെ പ്രാഥമിക ലക്ഷണങ്ങൾ.

സ്‌ക്ലീറോഡെർമയുടെ ലക്ഷണങ്ങൾ

 • കൈയിലും കാലിലും വീക്കം
 • ചർമ്മത്തിൽ ചുവന്ന പാടുകൾ
 • ചർമ്മത്തിൽ ഉയർന്ന കാത്സ്യത്തിന്റെ സാന്നിദ്ധ്യം
 • സന്ധികൾ വഴക്കമില്ലാതാവുക
 • മുഖചർമ്മം വലിഞ്ഞ് മുറുകുക
 • കാൽവിരലിന്റെയോ കൈവിരലിന്റെയോ അഗ്രഭാഗത്ത് വ്രണം
 • സന്ധികളിൽ വേദനയും വഴക്കമില്ലായ്മയും
 • തുടർച്ചയായ ചുമ
 • ശ്വാസതടസ്സം
 • നെഞ്ചെരിച്ചിൽ
 • വിഴുങ്ങാനുള്ള ബുദ്ധിമുട്ട്
 • ദഹനസംബന്ധവും ഉദരസംബന്ധവുമായ ബുദ്ധിമുട്ടുകൾ
 • ശോധനയില്ലായ്മ
 • ഭാരക്കുറവ്
 • ക്ഷീണം
 • മുടികൊഴിച്ചിൽ.
ചികിത്സ

രോഗത്തിന്റെ വിഭാഗം, അവസ്ഥ, ഏതെല്ലാം ശരീരഭാഗങ്ങളെ ബാധിച്ചു എന്നതിനെയെല്ലാം പരിഗണച്ചാണ് ചികിത്സ നിശ്ചയിക്കുക. ഫലപ്രദമായ ചികിത്സ ഇല്ല എന്ന തെറ്റിദ്ധാരണയിൽ സമാന്തരവും അശാസ്ത്രീയവുമായ ചികിത്സാ മേഖലകളെ ആശ്രയിക്കുന്നവർ കൂടുതലാണ് എന്നതാണ് ചികിത്സയുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി.

ചർമ്മം, ദഹന വ്യവസ്ഥ, ശ്വാസകോശം, സന്ധികളിലെ പ്രശ്നങ്ങൾ, വൃക്കയിലെ തകരാറുകൾ തുടങ്ങിയ അനേകം വിഷയങ്ങൾ ചികിത്സയിൽ പരിഗണിക്കപ്പെടേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഓട്ടോ ഇമ്യൂൺ രോഗങ്ങളുടെ ചികിത്സയിൽ വൈദഗ്ദ്യം നേടിയ റുമറ്റോളജിസ്റ്റുകളുടെ നേതൃത്വത്തിൽ ചികിത്സ നടത്തുന്നതാണ് ഉചിതം.

കോഴിക്കോട് ഡോ. അനൂഫ്‌സ് റുമ കെയറിലെ മെഡിക്കൽ ഡയറക്ടറും ചീഫ് റുമറ്റോളജിസ്റ്റുമാണ് ലേഖകൻ

Content Highlights: scleroderma types symptoms diagnosis treatment

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented