-
ഇരുന്നു കൊണ്ടു ചെയ്യുന്ന ഒരു ആസനമാണ് ശശാങ്കാസനം. ഇതിന് പല ഗുണങ്ങളുമുണ്ട്. ശശാങ്കാസനം ശീലമാക്കുന്നത് ദേഷ്യം കുറയ്ക്കാന്‍ സഹായകരമാണ്. ശശാങ്കാസനം ചെയ്യുമ്പോള്‍ പുറംഭാഗത്തെ പേശികള്‍ക്ക് നല്ല വലിച്ചില്‍ ലഭിക്കുന്നു. പ്രത്യുത്പാദന വ്യവസ്ഥയെ ബാധിക്കുന്ന അസുഖങ്ങള്‍ പരിഹരിക്കാന്‍ ഇത് സഹായിക്കുന്നു. നിത്യം ചെയ്യുന്നത് വഴി മലബന്ധം മാറുന്നു.
അതികഠിനമായ മുട്ടുവേദന ഉള്ളവര്‍, അടുത്തിടെ കാലിനും, അരക്കെട്ടിനും സര്‍ജറികഴിഞ്ഞവര്‍ എന്നിവര്‍ ഈ ആസനം ചെയ്യരുത്.
യോഗാസനം ചെയ്യുമ്പോള്‍ ചെറിയ കാല്‍വേദന ഉണ്ടാകുന്നവര്‍ ചെറിയ തലയണയോ ടവ്വലോ കണങ്കാലിനടിയില്‍ വെച്ചശേഷം ആസനം ചെയ്യുക. നിത്യവും പരിശീലിക്കുമ്പോള്‍ വേദന കുറഞ്ഞോളും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- നട്ടെല്ല് നിവര്‍ന്നിരിക്കണം.
- കാല്‍മുട്ടുകള്‍ ചേര്‍ന്നിരിക്കണം.
- ശ്വാസത്തില്‍ ശ്രദ്ധിച്ചുകൊണ്ട് കണ്ണടച്ച് ചെയ്യുക.
- കൈമുട്ട് വരെയുള്ള ഭാഗം നിലത്തായിരിക്കണം
- അരക്കെട്ടു ഉയരാതെ എത്ര ചെയ്യാന്‍ പറ്റുന്നോ അത്ര മാത്രം ചെയ്യുക.
- കാലുകള്‍ അകത്തി വെച്ച് കൈകള്‍ പുറകില്‍ വെച്ച് കണ്ണടച്ചു ശിഥില ദണ്ഡാസനത്തില്‍ വിശ്രമിക്കുക. ഇരുന്നുകൊണ്ട് ചെയ്യുന്ന ആസനകള്‍ക്കു മുമ്പോ ശേഷമോ ഈ ആസനത്തില്‍ വിശ്രമിക്കാവുന്നതാണ്.
- കാലുകള്‍ ചേര്‍ത്ത് കൈകള്‍ അരക്കെട്ടിനോട് ചേര്‍ത്ത് നിവര്‍ന്നിരിക്കുക. ഇതിനെ സ്ഥിതി (Base position)എന്ന് പറയുന്നു. ഇതിന്റെ പേര് ദണ്ഡാസനം എന്നാണ്.
count 2:വീണ്ടും ശ്വാസം ഉള്ളിലേക്ക് എടുക്കുക. പുറത്തുവിട്ടുകൊണ്ട് ഇടതു കാല്‍ മുട്ടില്‍ മടക്കി കണങ്കാലില്‍ ഇരിക്കുക. (വജ്രാസനം).
Count 3: ഇനി ശ്വാസം വളരെ സാവധാനം ഉള്ളിലേക്ക് എടുത്തുകൊണ്ട് രണ്ട് കൈകളും ഉയര്‍ത്തുക. പുറകിലേക്ക് നന്നായി സ്‌ട്രെച്ച് ചെയ്യുക. (കൈകള്‍ പുറകില്‍ കെട്ടിയും ചെയ്യാവുന്നതാണ്)
Count 4: ശ്വാസം വളരെ സാവധാനം പുറത്തു വിട്ടുകൊണ്ട് മുന്നിലേക്ക് വളയുക. കാലുകളില്‍ നിന്ന് അരക്കെട്ടു ഉയര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കണം. നെറ്റി, കൈമുട്ട് വരെയുള്ള ഭാഗം തറയില്‍ വെക്കാം. സാധാരണ ശ്വസനത്തില്‍ പറ്റുന്ന അത്രയും നിലനിര്‍ത്തുക.
Count 5: ഇനി പതുക്കെ ശ്വാസം ഉള്ളിലേക്ക് എടുത്തുകൊണ്ട് തിരിച്ച് നേരെ വരുക.
Count6: പിന്നിലേക്ക് ഒന്ന് വളഞ്ഞ് ശ്വാസം പുറത്തുവിട്ടുകൊണ്ട് കൈകള്‍ താഴ്ത്തി മുട്ടില്‍ വെക്കുക.
Count7: ശ്വാസം എടുത്തുകൊണ്ട് ഇടതുകാല്‍ നിവര്‍ത്തുക.
Count 8: ഇതുപോലെ തന്നെ വലതുകാലിലും ആവര്‍ത്തിക്കുക. പൂര്‍വ്വസ്ഥിതിയിലേക്ക് വന്ന് ശിഥില ദണ്ഡസനത്തില്‍ വിശ്രമിക്കുക. ശരീരത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ ശ്രദ്ധിക്കുക.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. നിവേദിത പി.
സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍
നാച്ചുറോപ്പതി & യോഗ വിഭാഗം
അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം & വിദ്യാപീഠം, വാവന്നൂര്‍, പാലക്കാട്
Content Highlights: Sasakasana Yoga, Health, Ayurveda, Yoga for Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..