Photo: Pixabay
ക്രമാതീതമായ ആര്‍ത്തവം (മരുന്നുകള്‍ കൊണ്ട് ചികിത്സിച്ചു മാറ്റാനാകാത്തത്), ഗര്‍ഭാശയ കാന്‍സര്‍, ഗര്‍ഭാശയഗള കാന്‍സര്‍, അണ്ഡാശയ കാന്‍സര്‍, ഗര്‍ഭാശയ മുഴകള്‍, എന്‍ഡോമെട്രിയോസിസ് തുടങ്ങിയ രോഗങ്ങള്‍ മൂലം ഗര്‍ഭാശയം നീക്കം ചെയ്യേണ്ടി വരാറുണ്ട്.
ഫൈബ്രോയിഡ് യൂട്രസ് ഉള്ളവരിലെ വളരെ ചെറിയ മുഴകള്‍ സാധാരണമായി പ്രശ്നങ്ങളൊന്നും ഉണ്ടാക്കാറില്ല. എന്നാല്‍ വലുപ്പം കൂടിയ മുഴകള്‍ ക്രമാതീതമായ ആര്‍ത്തവം, അമിതവേദനയോടു കൂടിയ ആര്‍ത്തവം, അമിതവേദനയോടു കൂടിയ ആര്‍ത്തവം, മൂത്രതടസ്സം, മലബന്ധം എന്നിങ്ങനെ പലതരം പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ചെറിയ മുഴകള്‍ ഉള്ളവരുടെ ക്രമാതീതമായതും വേദനയോടു കൂടിയതുമായ ആര്‍ത്തവചക്രങ്ങള്‍ മരുന്നുകള്‍ കൊണ്ട് ചികിത്സിക്കാവുന്നതാണ്. എന്നാല്‍ വലിയ മുഴകള്‍ മൂലം ദൂഷ്യഫലങ്ങള്‍ കാണുകയാണെങ്കില്‍ ഗര്‍ഭാശയം നീക്കുകയാവും ചികിത്സാമാര്ഗമായുള്ളത്.
ഗര്‍ഭാശയം തെന്നിനീങ്ങുന്നത് ആദ്യഘട്ടത്തില്‍ വ്യായാമത്തിലൂടെ നിയന്ത്രിക്കാം. അതിന് സാധിച്ചില്ലെങ്കില്‍ യോനീമുഖത്തിന്രെ ബലം കൂട്ടാനുള്ള പെല്‍വിക് ഫ്ളോര്‍ റിപ്പയര്‍ എന്ന ശസ്ത്രക്രിയ ചെയ്യാം. എന്നാല്‍ ഗര്‍ഭാശയം മുഴുവന്‍ തന്നെ യോനീമുഖത്തേക്ക് തള്ളിവരുന്ന പ്രോസിഡെന്ഷ്യ എന്ന അവസ്ഥ പരിഹരിക്കാന്‍ ശസ്ത്രക്രിയ നടത്താനുള്ള ആരോഗ്യമുള്ളവരില്‍ ഹിസ്റ്ററെക്ടമി ചെയ്യേണ്ടി വരും.
ഗര്‍ഭപാത്രം നീക്കം ചെയ്തശേഷം ലൈംഗികതയ്ക്ക് പ്രയാസമുണ്ടാകാറില്ല. എന്നാല്‍ അണ്ഡാശയമുള്പ്പടെയാണ് നീക്കം ചെയ്യുന്നതെങ്കില്‍ ചിലര്‍ക്ക് ഹോര്‍മോണുകളുടെ അഭാവം മൂലമുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാം.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. മായാദേവി കുറുപ്പ്
സീനിയര്‍ കണ്‍സള്‍ട്ടന്റ് & ഹെഡ്
വിമന്‍സ് ഹെല്‍ത്ത്
ആസ്റ്റര്‍ മെഡ്സിറ്റി, കൊച്ചി
Content Highlights: removing uterus affect sex, health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..