Representative Image| Photo: Canva.com
മൂത്രരോഗാണുബാധ (യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ) ഏറ്റവും പ്രധാനപ്പെട്ട ഒരു പൊതുജനാരോഗ്യ പ്രശ്നമാണ്. ഇ-കോളി, പ്രോടിയസ്, സ്യൂഡോമോണസ് തുടങ്ങിയ വിവിധങ്ങളായ ബാക്ടീരിയകളാണ് ഇതുണ്ടാക്കുന്നത്. ഇടവിട്ടുണ്ടാകുന്നതും ചികിത്സയ്ക്ക് വഴങ്ങാത്തതുമായ മൂത്രരോഗാണുബാധ രാഷ്ട്രത്തിന് സാമ്പത്തിക ബാധ്യതയാകുന്നു. 150 ദശലക്ഷം ആൾക്കാർ ലോകത്താകമാനം ഇതു മൂലം കഷ്ടതയനുഭവിക്കുന്നു. ആൺകുട്ടികളിലും പ്രായമായ പുരുഷന്മാരിലും സ്ത്രീകളിൽ എല്ലാപ്രായക്കാരിലും മൂത്രരോഗാണുബാധ ഒരു പ്രധാന ആരോഗ്യപ്രശ്നമാണ്.
പ്രശ്നങ്ങളുണ്ടാക്കാത്ത മൂത്രരോഗാണുബാധ ആരോഗ്യമുള്ള വ്യക്തികളിൽ കാണുന്നു. ഇവർക്ക് ശരീരഘടനാപരമായോ നാഡീസംബന്ധമായോ മൂത്രവ്യവസ്ഥയിലോ തകരാർ കാണുകയില്ല. ലൈംഗികബന്ധം, പ്രമേഹം, അമിതഭാരം, ജനിതകകാരണങ്ങൾ മുതലായവ ഇത്തരം രോഗാണുബാധയ്ക്ക് കാരണമാകുന്നു. മൂത്രപ്രവാഹ ത്തിന്റെ തടസ്സം, നാഡീവ്യവസ്ഥയുടെ തകരാർകാരണം മൂത്രം കെട്ടിനിൽക്കുന്നത്, ശരീരത്തിന്റെ പ്രതിരോധശക്തി കുറയുന്നത്, വൃക്കപരാജയം, ഗർഭാവസ്ഥ, മൂത്രവ്യവസ്ഥയിലെ കല്ലുകൾ, കത്തീറ്ററുള്ള രോഗികൾ, വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർ തുടങ്ങി ഗൗരവമായെടുക്കേണ്ട കാര്യങ്ങളുണ്ട്.
ഇടവിട്ടുണ്ടാകുന്ന രോഗാണുബാധ
ഇടവിട്ടുണ്ടാകുന്ന മൂത്രരോഗാണുബാധയ്ക്ക് അടിസ്ഥാനപരമായി കാരണങ്ങളുണ്ടെങ്കിൽ ആന്റിബാക്ടീരിയൽ ചികിത്സയോടൊപ്പം അവയും പരിഹരിക്കണം. പ്രായമായ പുരുഷന്മാരിലെ വിവിധ അസുഖങ്ങളായ പ്രോസ്റ്റേറ്റ് വീക്കം, പ്രോസ്റ്റേറ്റ് കാൻസർ മുതലായവ ചികിത്സിക്കണം. മൂത്രവ്യവസ്ഥയിലെ കല്ലുകൾ മൂത്രരോഗാണുബാധയ്ക്ക് കാരണമാകാം. മൂത്രക്കല്ലുകൾ വിവിധങ്ങളായ ചികിത്സാരീതികൾ വഴി പൂർണമായും മാറ്റ ണം. മൂത്രവ്യവസ്ഥയെ ബാധിക്കുന്ന ക്ഷയരോഗം വിട്ടുമാറാത്ത രോഗാണുബാധയ്ക്ക് കാരണമാകാം; ആൻറി ടി.ബി. മരുന്നുകൾ ഫലപ്രാപ്തി തരും. കുട്ടികളിൽ മൂത്ര വ്യവസ്ഥയുടെ ജന്മനായുള്ള തകരാറുകൾ ചികിത്സിച്ചു ഭേദമാക്കണം. സ്ത്രീകളിൽ ഇടവിട്ടുണ്ടാകുന്ന മൂത്ര രോഗാണുബാധ സിസ്റ്റോസീൽ, ഫിസ്റ്റുലകൾ മുതലായവമൂലം ഉണ്ടാകാറുണ്ട്. വിവിധങ്ങളായ ശസ്ത്രക്രിയകൾ വഴി ഇവ ഭേദമാക്കാം.
മൂത്രം ഒഴിക്കാതെ ദീർഘനേരം ഇരിക്കുന്നത് മൂത്രരോഗാണുബാധയ്ക്ക് കാരണമാകാം. ശാരീരികബന്ധത്തിന് മുമ്പും ശേഷവും മൂത്രമൊഴിച്ചുകളയുക, അതിനു ശേഷം ഒറ്റ ഡോസ് ആൻറിബയോട്ടിക് കഴിക്കുക മുതലായ മാർഗങ്ങൾവഴി സ്ത്രീകൾക്ക് മൂത്രരോഗാണുബാധ കുറയ്ക്കാൻ സാധിക്കും. ക്രാൻബറി മരുന്നുകൾ, പ്രോ ബയോട്ടിക് മരുന്നുകൾ മുതലായവ പതിവായി കഴിക്കുന്നത് സ്ത്രീകളിലെ മൂത്രരോഗാണുബാധ കുറയ്ക്കാൻ സഹായകരമാണ്.
നല്ല ബാക്ടീരിയ തോൽക്കുന്നു
മൂത്രരോഗാണുബാധ ഗ്രാംനഗറ്റീവ്, ഗ്രാംപോസിറ്റീവ് ബാക്ടീരിയകൾ, ചിലതരം ഫംഗസുകൾ മുതലായവയുണ്ടാക്കുന്നു. ഇതിന് ആൻറിബയോട്ടിക്കുകൾകൊണ്ട് ചികിത്സി ക്കാം. ഇത് കുടലിലും യോനിയിലും സാധാരണയുള്ള സ്വാഭാവിക ബാക്ടീരിയകളെ നശിപ്പി ക്കുകയും ആൻറിബയോട്ടികൾക്ക് വിധേയമാകാത്ത ബാക്ടീരിയകളെക്കൊണ്ട് നിറയ്ക്കുകയും ചെയ്യുന്നു. ആൻറിബയോട്ടിക് ചികിത്സയുടെ സുവർണകാലഘട്ടം കഴിയാറായിവരുന്നതായി കാണാം. മൂത്രത്തിലെ ബാക്ടീരിയകളുടെ ജനി തകപരിശോധനവഴി രോഗനിർണയം സാധ്യമാണ്.
ബാക്ടീരിയകൾ മൂത്രവ്യവസ്ഥയിൽ പറ്റിപ്പിടിച്ചിരിക്കുന്നതാണ് രോഗാണു ബാധയുണ്ടാക്കുന്നതിൽ ആദ്യപടി. അഡ്ഹെസിൻസ്, പൈലി മുതലായ ഭാഗങ്ങൾ ഉപയോഗിച്ച് മൂത്രവ്യവസ്ഥയുടെ ആവരണങ്ങളിൽ ബാക്ടീരിയകൾ പറ്റിപ്പിടിച്ച് വിഷവസ്തുക്കൾ പുറപ്പെടുവിച്ച് കോശങ്ങൾക്ക് നാശ നഷ്ടമുണ്ടാക്കുന്നു. അനന്തരം ബാക്ടീരിയകൾ രക്തത്തിലേക്ക് പടരുന്നു. ബാക്ടീരിയകൾ കൂട്ടം ചേർന്ന് കോള നികളുണ്ടാക്കുന്നതും തത്ഫലമായി ബയോഫിലിം രൂപപ്പെടുന്നതും മൂലം മൂത്രരോഗാണുബാധ ചികിത്സയ്ക്കു വിധേയമാകാതെ വരുന്നു.
പ്രതീക്ഷയായി വാക്സിനുകൾ
ബാക്റ്റീരിയകൾക്ക് ആവശ്യമായ ആഹാരഘടകങ്ങൾ മൂത്രവ്യവസ്ഥയിൽ പരിമിതമാണ്. തന്മൂലം ബാക്ടീരിയകൾ പ്രോട്ടിയേസ്, റ്റോക്സിൻ മുതലായ പദാർഥങ്ങളുപയോഗിച്ച് ഇര യുടെ കോശങ്ങളെ നശിപ്പിക്കുന്നു. ഈ കോശങ്ങളിൽനിന്ന് ബഹിർഗമിക്കുന്ന പദാർഥങ്ങൾ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായകരമാകുന്നു.
ബാക്ടീരിയമൂലമുള്ള മൂത്രരോഗാണുബാധയ്ക്ക് ആൻറിബാക്ടീരിയൽ മരുന്നുകൾ ചികിത്സയ്ക്കുപയോഗിക്കുന്നു. മരുന്നുകളോട് പ്രതികരിക്കാത്ത ബാക്ടീരിയകൾ ഇത്തരം ചികിത്സയ്ക്ക് വെല്ലുവിളിയാണ്. വാക്സിനുകൾ ഒരു ചികിത്സാ ഉപാധിയായി ഉരുത്തിരിഞ്ഞു വരുന്നു.
(തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിലെ സീനിയർ കൺസൽട്ടൻറ് യൂറോളജിസ്റ്റ് ആൻഡ് ആൻഡ്രോളജിസ്റ്റാണ് ലേഖകൻ)
Content Highlights: Recurrent Urinary Tract Infections Reasons and Management


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..