അയോട്ടിക് ഡിസക്ഷനെ തിരിച്ചറിയൂ; അപകടം അകറ്റൂ


ഡോ. മുരളി വെട്ടത്ത്സെപ്റ്റംബര്‍ 19 അയോട്ടിക് ഡിസക്ഷന്‍ അവയര്‍നെസ് ഡേ

.

എല്ലാവര്‍ഷവും സെപ്റ്റംബര്ഡ 19-ആണ് അയോര്‍ട്ടിക് ഡിസക്ഷന്‍ ബോധവത്കരണ ദിനം. താരതമ്യേന അജ്ഞാതവും എന്നാല്‍ ജീവന്‍ അപകടപ്പെടുത്തുന്നതുമായ അയോര്‍ട്ടിക് ഡിസെക്ഷനെക്കുറിച്ചുള്ള അവബോധം വളര്‍ത്തുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ രക്തധമനിയാണ് അയോര്‍ട്ട. ശരീരം മുഴുവനും രക്തമെത്തിക്കലാണ് ഇതിന്റെ ചുമതല. ഹൃദയത്തില്‍നിന്നു തുടങ്ങി ഒരു കുടക്കാലുപോലെ മുകളിലേക്ക് വന്ന് ചലച്ചോറിലേക്ക് രക്തമെത്തിക്കുന്നു. വീണ്ടും കുടക്കാലുപോലെ താഴേക്കു വളഞ്ഞുവന്ന് രണ്ട് കാലിലേക്കും ശാഖകളായി രക്തധമനിക മാറുന്നു. ഇടതു കോര്‍ണറി ആര്‍ട്ടറി, വലതു കോര്‍ണറി ആര്‍ട്ടറി എന്നിങ്ങനെ രണ്ടെണ്ണമാണ് ഇതിന്റെ പ്രധാന ശാഖകള്‍. ഈ രണ്ട് ധമനികളില്‍ വരുന്ന തടസ്സങ്ങളാണ് ഹൃദയാഘാതത്തിന് കാരണമാകുന്നത്. ലെഫ്‌ററ് വെന്‍ട്രിക്കിളില്‍നിന്ന് തുടങ്ങുന്ന രക്തക്കുഴലാണിത്. അതാണ് ഹൃദയത്തിന്റെ പ്രധാന പമ്പിങ് ചേമ്പര്‍. ഇടതു വെന്‍ട്രിക്കിളില്‍നിന്ന് അയോര്‍ട്ടയിലേക്ക് പോകുന്നതിനിടയില്‍ ഒരു വാല്‍വുണ്ട്. അയോട്ടിക് വാല്‍വ് എന്ന് അറിയപ്പെടുന്ന വാല്‍വാണ് തിരിച്ച് രക്തം ഹൃദയത്തിലേക്ക് തന്നെ വരാതിരിക്കാന്‍ കാരണമാകുന്നത്. ഈ വാല്‍വിന് എന്തെങ്കിലും തകരാറ് വരുമ്പോഴാണ് അയോട്ടിക് ലീക്ക് സംഭവിക്കുന്നത്.

അയോട്ടിക് ഡിസക്ഷന്‍

ഹാര്‍ട്ടിന്റെ പമ്പിങ് അനുസരിച്ചാണ് രക്തസമ്മര്‍ദ്ദം ഉണ്ടാവുന്നത്. പ്രായമാവുമ്പോള്‍ രക്തധമനികളില്‍ കാത്സ്യം അധികരിച്ച് ബ്ലോക്കുകള്‍ സംഭവിക്കാം. അയോട്ടിക് രക്തക്കുഴലലിന്റെ ഒരു ഭാഗം വീര്‍ക്കുന്നതാണ് അയോട്ടിക് അന്യൂറിസം എന്ന് പറയുന്നത്. മൂന്ന് ലെയറികളിലായാണ് അയോട്ടയുള്ളത്. വാഴയുടെ പോളപോലെയാണിത്. ഉള്ളിലെ ലെയറാണ് ഇന്റിമ. നടുവിലെ ലെയറാണ് മീഡിയ., മുകളിലെ ലെയര്‍ അഡ്വര്‍ട്ടിഷ്യ. ഇന്റിമ വളരെ സോഫ്റ്റാണ്. അതിലൊരു പൊട്ടല്‍ വന്ന് മീഡിയയിലേക്ക് കയറുമ്പോഴാണ അയോട്ടിക് ഡിസക്ഷന്‍ വരുന്നത്. അയോര്‍ട്ടയുടെ ആന്തരിക പാളി കീറുന്ന അവസ്ഥയാണിത്.

ചെറുപ്പക്കാരിലാണ് അയോട്ടിക് ഡിസക്ഷന്‍ അധികവും കണ്ടുവരുന്നത്. 40 മുതല്‍ 60 വരെ വയസ്സുകാരിലാണ് ഏറെയും. കായികശരീരമുള്ളവരായിരിക്കും അതില്‍ മിക്കവരും. എന്നാല്‍ അയോട്ടയിലെ അന്യൂറിസം ഇവര്‍ അറിയാതെ പോകുന്നു. ഇതില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല.

രണ്ടുതരം അയോട്ടിക് ഡിസക്ഷന്‍ ആണുള്ളത്. ടൈപ്പ് എ, ടൈപ്പ് ബി എന്നിങ്ങനെയാണ് അവയെ തിരിച്ചിട്ടുള്ളത്. ചികിത്സയുടെ ആവശ്യാര്‍ത്ഥമാണ് പ്രധാനമായും ഇങ്ങനെ വേര്‍തിരിച്ചിരിക്കുന്നത്. ടൈപ്പ് എ യുടെ ചികിത്സ ശസ്ത്രക്രിയയാണ്. ടൈപ്പ് ബി യില്‍ സ്റ്റെന്റിങ് ആണ് ഉപയോഗിക്കുന്നത്.

ടൈപ്പ് എ ഡിസക്ഷന്‍ പെട്ടന്നാണ് ഉണ്ടാവുക. പെട്ടന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സിക്കുകയാണ് വേണ്ടത്. ഒരു സി.ടി. സ്‌കാനിലൂടെയോ എക്്‌സ് റേയിലൂടെയോ തന്നെ ഇത് മനസ്സിലാക്കാവുന്നതേയുള്ളു. ശസ്ത്രക്രിയയ്കക്് വിധേയമായിട്ടില്ലെങ്കില്‍ മരണംതന്നെയായിരിക്കും ഫലം. ശസ്ത്രക്രിയയില്‍തന്നെ അതിജീവന ശതമാനം കുറവാണ്. രക്തക്കുഴല്‍ പൊട്ടി തലച്ചോറിലെത്തുമ്പോള്‍ സ്‌ട്രോക്ക് ഉണ്ടാവുന്നതാണ് ഇതിന് പ്രധാന കാരണം. മെയിന്‍ രക്തക്കുഴല്‍ ഹൃദയതത്തില്‍നിന്ന് പുറത്തുവരുന്ന ഭാഗത്തുനിന്നുതന്നെ തിരിച്ച് ഹൃദയത്തിലേക്ക് ഡിസക്ട് ആവുന്നതും ഹൃദായാഘാതമുണ്ടാക്കാം. അതുപോലെ അടിവയറിന്റെ ഭാഗത്ത് ഡിസക്ട് ആവുന്നതും മരണകാരണമാവും.

മരണനിരക്ക്

ഹൃദയാഘാതം കാരണമുണ്ടാവുന്ന മരണനിരക്ക് കണക്കാക്കുകയാണെങ്കില്‍ കോര്‍ണറി ബൈപാസ് സര്‍ജറിയിലെ മരണസാധ്യത ഒരു ശതമാനത്തില്‍ താഴെയും വാല്‍വ് റീപ്ലേസ്‌മെന്റില്‍ രണ്ടോ മൂന്നോ ശതമാനമോ ആണ് കണ്ടുവരുന്നത്. കാരണം തിരി്ച്ചറിഞ്ഞുള്ള അയോട്ട ഡിസക്ഷന്‍ ശസ്ത്രക്രിയയില്‍ 5 ശതമാനത്തില്‍ താഴെയാണ് മരണനിരക്ക്. എന്നാല്‍ എമര്‍ജന്‍സി രോഗികളില്‍ ശസ്ത്രക്രിയ ചെയ്താലും മുപ്പതുശതമാനത്തോളം മരണം കാണുന്നു.

1760-ലാണ് അയോട്ടിക് ഡിസക്ഷന്‍ ആദ്യമായി കണ്ടെത്തിയത്. പോസ്റ്റ്മാര്‍ട്ടം സമയത്താണ് ഇത് കണ്ടെത്തിയത്. കിങ് ജോര്‍ജ് 2 ആണ് ഇത് ആദ്യം കണ്ടെത്തിയത്. ഇതിന് അയോട്ടിക് ഡിസക്ഷന്‍ എന്ന പേര് നല്‍കിയത് ഫ്രഞ്ച് ഫിസിഷ്യനായ മനോയറാണ്. 1954-ലാണ് ശസ്ത്രക്രിയാ ചികിത്സ ഇതിനായി ആരംഭിച്ചത്.

സാധ്യതകളും ലക്ഷണങ്ങളും അറിഞ്ഞിരുന്നാല്‍ ഇത് മറികടക്കാവുന്നതേയുള്ളു. ഹൈപ്പര്‍ ടെന്‍ഷനാണ് ഒരു പ്രധാന കാരണം. ഹൈപ്പര്‍ ടെന്‍ഷന്‍ നിയന്ത്രിച്ചുനിര്‍ത്തുകയാണ് ഇതിനുളള മാര്‍ഗ്ഗം. ഇത്തരം രോഗികളില്‍ അയോട്ടിക് അന്യൂറിസം വരാതെ നോക്കലാണ് ചെയ്യേണ്ടത്.

Content Highlights: aortic dissection, heart decease


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented