ഉറക്കക്കുറവ് മുതൽ സമ്മർദം വരെ; താൽക്കാലികമായ പെട്ടെന്നുള്ള വണ്ണംവെക്കലിന് പിന്നിൽ


2 min read
Read later
Print
Share

Representative Image| Photo: Canva.com

വണ്ണം കുറയ്ക്കാനായി ഡയറ്റുകളും വർക്കൗട്ടുമൊക്കെ മാറിമാറി പരീക്ഷിക്കുന്നവരുണ്ട്. ക്ഷമയോടെ ജീവിതശൈലി മാറ്റി മുന്നോട്ടു പോയാൽ മാത്രമേ വണ്ണം കുറയ്ക്കൽ പ്രക്രിയ ഫലം കാണുകയുള്ളു. എന്നാൽ വ്യായാമം ചിട്ടയോടെ ചെയ്യുകയും ആരോ​ഗ്യകരമായ ഭക്ഷണശൈലി തുടരുകയും ചെയ്തിട്ടും വണ്ണം കുറയുന്നതിന് പകരം പെട്ടെന്നൊരുദിവസം കൂടിയതായി അനുഭവപ്പെട്ടിട്ടുണ്ടോ? അതാണ് താൽക്കാലികമായുള്ള വണ്ണം വെക്കൽ. വളരെ എളുപ്പത്തിൽ പരിഹാരം കണ്ടെത്താവുന്ന പ്രശ്നവുമാണിത്. താൽക്കാലികമായി വണ്ണം വെക്കുന്നുവെന്നു കരുതി ശരീരത്തിൽ കൊഴുപ്പ് ധാരാളം അടിയുകയാണെന്നോ വണ്ണം കുറയ്ക്കൽ ശരിയായ പാതയിൽ അല്ലെന്നോ ചിന്തിച്ച് വിഷമിക്കേണ്ടതില്ല. എന്തെല്ലാമാണ് അതിലേക്ക് നയിക്കുന്ന കാരണങ്ങളെന്നും അതിന്റെ പരിഹാരങ്ങളും പങ്കുവെക്കുകയാണ് പ്രശസ്ത ന്യൂട്രീഷണിസ്റ്റായ നമാമി അ​ഗർവാൾ.

താൽക്കാലികമായുള്ള വണ്ണംവെക്കലിനു പിന്നിലെ അഞ്ചുകാരണങ്ങളായി നമാമി പങ്കുവെക്കുന്നത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഉറക്കക്കുറവ്

വണ്ണം കുറയ്ക്കാൻ ഒരുങ്ങുന്നവർ തീർച്ചയായും ഉറക്കത്തിന്റെ കാര്യത്തിലും ചിട്ട പാലിക്കേണ്ടതുണ്ട്. ആരോ​ഗ്യം മതിയാകാതെ വരുന്നത് ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുകയും വണ്ണം വെക്കാൻ ഇടയാക്കുകയും ചെയ്യും. അതിനാൽ വണ്ണം കുറയ്ക്കുന്ന കാലത്ത് ഉറക്കം സുഖകരമാക്കാൻ ശ്രദ്ധിക്കണമെന്നും നമാമി പറയുന്നു.

സമ്മർദം

സമ്മർദം കൂടുമ്പോൾ കോർട്ടിസോൾ എന്ന ഹോർമോൺ കൂടുതൽ ശരീരത്തിൽ ഉത്പാദിപ്പിക്കുന്നു. ഇത് വിശപ്പ് വർധിപ്പിച്ച് കഴിക്കുന്ന അളവ് കൂടുകയും പെട്ടെന്ന് വണ്ണം വെക്കാൻ കാരണമാവുകയും ചെയ്യും.

മലബന്ധം

മലബന്ധം ഉള്ള സമയത്തും പെട്ടെന്ന് വണ്ണം വച്ചതായി അനുഭവപ്പെടാം. നാരുകൾ അടങ്ങിയ ഡയറ്റ് ശീലമാക്കുന്നത് പ്രശ്നത്തിന് പരിഹാരം കണ്ടെത്താം.

വയർ സ്തംഭനം

ശരീരത്തിൽ ആവശ്യത്തിലധികം വെള്ളം എത്തുന്നതും പെട്ടെന്ന് വണ്ണം വെക്കാൻ ഇടയാക്കും. വെള്ളം കൂടുതൽ കുടിക്കുന്നത് വയറ് വീർത്തതായി അനുഭവപ്പെടാനും കാരണമാകും. ശാരീരിക പ്രവർത്തനങ്ങളിൽ സജീവമാകുന്നതിലൂടെ പരിഹാരം തേടാം. നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നതും ​ഗുണം ചെയ്യും.

ആർത്തവം അടുക്കുമ്പോൾ

ആർത്തവകാലം അടുക്കുമ്പോൾ സ്ത്രീകളുടെ ശരീരത്തിൽ ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകാം. ഹോർമോൺ അസന്തുലിതാവസ്ഥ മൂലം മാനസികാവസ്ഥയിൽ മാറ്റങ്ങൾ വരുമ്പോൾ ഭക്ഷണം കഴിക്കുന്ന അളവിലും മാറ്റമുണ്ടാകാം. ഇതും പെട്ടെന്നുള്ള വണ്ണംവെക്കലിന് കാരണമാകും.

വണ്ണം കുറയ്ക്കാനൊരുങ്ങും മുമ്പ് ശ്രദ്ധിക്കാം ഇവ

  • പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.
  • കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞു കഴിക്കുക.
  • പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക.
  • ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക.
  • ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം അവസാനിപ്പിക്കുക.
  • വ്യായാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയായ നിലയിൽ കൊണ്ടുപോകണം, എങ്കിലേ വണ്ണം കുറയ്ക്കൽ വിജയകരമാകൂ.
  • ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം.
  • വറുത്ത പലഹാരങ്ങൾക്ക് പകരം പഴമോ നട്സുകളോ സ്നാക്ക് ആയി കഴിക്കുന്നത് ശീലമാക്കുക.
  • പഞ്ചസാരയുടെ അളവ് കുറയ്ക്കാം.
  • ഭക്ഷണം സാവധാനം നന്നായി ചവച്ചരച്ച് കഴിക്കണം. അത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
  • ടി.വിയോ മൊബൈലോ ഒക്കെ കണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കണം.

Content Highlights: Reasons Behind Your Temporary Weight Gain

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
salt

2 min

ഉപ്പിന്റെ അളവുകൂടിയാൽ രുചിയെ മാത്രമല്ല ആരോഗ്യത്തെയും ബാധിക്കും; ഉപ്പിന്റെ ​ഗുണങ്ങളും ദോഷങ്ങളും

Sep 22, 2023


alzheimer's

3 min

മറവി അൽഷിമേഴ്സിന്റേത് ആണോയെന്ന് എങ്ങനെ തിരിച്ചറിയാം? ഓർമ കൂട്ടാൻ ചിലവഴികൾ

Sep 21, 2023


dementia

3 min

ഓരോ മൂന്നുസെക്കൻഡിലും ഒരാൾവീതം മറവിരോ​ഗിയാകുന്നു; അൾഷിമേഴ്സിനോടു പടപൊരുതുമ്പോൾ

Sep 21, 2023


Most Commented