വിശപ്പും ഭക്ഷണത്തിന്റെ അളവും കുറയ്ക്കാനാവുന്നില്ലേ? കാരണങ്ങൾ ഇതാവാം


2 min read
Read later
Print
Share

Representative Image| Photo: Canva.com

വണ്ണം കുറയ്ക്കണമെന്ന് മനസ്സിൽ ആ​ഗ്രഹമുണ്ടാകുമ്പോഴും വിശപ്പും ഭക്ഷണത്തിന്റെ അളവും നിയന്ത്രിക്കാൻ കഴിയാത്തത് പലരും നേരിടുന്ന പ്രശ്നമാണ്. അടിക്കടിയുള്ള വിശപ്പും ആവശ്യത്തിൽ കൂടുതൽ ഭക്ഷണം കഴിക്കുന്നതും അമിതവണ്ണം, ഡയബറ്റിസ്, ഹൃദ്രോ​ഗങ്ങൾ, ഹൈപ്പർടെൻഷൻ തുടങ്ങി നിരവധി ആരോ​ഗ്യപ്രശ്നങ്ങൾക്കും വഴിവെക്കുന്നുണ്ട്. ഈ രണ്ടു പ്രശ്നങ്ങൾക്കും പിന്നിലെ കാരണങ്ങളെക്കുറിച്ചും പരിഹാരവും പരിശോധിക്കാം.

ഉറക്കക്കുറവ്

മതിയായി ഉറക്കം ലഭിക്കാത്തത് ഹോർമോൺ ഉത്പാദനത്തെ തടസ്സപ്പെടുത്തുകയും വിശപ്പ് അമിതമാക്കുകയും ചെയ്യും. ഇതുവഴി ഭക്ഷണം കഴിക്കുന്നതിന്റെ അളവ് നിയന്ത്രണാതീതമാകും. ദിവസവും ഏഴു മുതൽ എട്ടു മണിക്കൂറോളം ഉറങ്ങാൻ ശ്രമിക്കുക. ഇത് ​ഹോർമോൺ നില സന്തുലിതമാക്കുകയും വിശപ്പ് അമിതമാക്കാതിരിക്കുകയും ചെയ്യും.

ഇമോഷണൽ ഈറ്റിങ്

സമ്മർദമോ അമിത ഉത്കണ്ഠയോ മറ്റെന്തെങ്കിലും വികാരവിക്ഷോഭങ്ങളോ അനുഭവപ്പെടുമ്പോൾ ഭക്ഷണത്തിൽ അഭയം പ്രാപിക്കുന്ന സ്ഥിതിവിശേഷമാണിത്. നെ​ഗറ്റീവ് ചിന്തകൾ വരുമ്പോൾ അതിൽനിന്നു വ്യതിചലിക്കാൻ ഭക്ഷണം കൂടുതൽ കഴിക്കും. നെ​ഗറ്റീവ് ചിന്തകളെ പ്രതിരോധിക്കാൻ വ്യായാമത്തിലും മനസ്സിന് സന്തോഷം പകരുന്ന മറ്റുകാര്യങ്ങളിലും സജീവമായിരിക്കാൻ ശ്രദ്ധിക്കാം.

ഭക്ഷണം സ്കിപ് ചെയ്യുന്നത്

പലരും തിരക്കുകൾ മൂലമോ മറ്റു കാരണങ്ങളാലോ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാറുണ്ട്‌. ഇതും അടുത്ത നേരം കഴിക്കുമ്പോൾ അളവിൽ കൂടുതൽ കഴിക്കാൻ കാരണമാകും. സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ ഷു​ഗർ നില താഴുകയും ഇത് വിശപ്പ് വർധിപ്പിക്കുകയും അമിത അളവിൽ കഴിക്കാൻ ഇടവരുത്തുകയും ചെയ്യും. അതിനാൽ സമയത്ത് ഭക്ഷണം കഴിക്കുന്നതിലൂടെ ഒരു പരിധിവരെ പ്രശ്നത്തിന് പരിഹാരം തേടാം.

ഡീഹൈഡ്രേഷൻ

ആവശ്യത്തിന് ജലാംശം ശരീരത്തിൽ ഇല്ലാത്തതും ഭക്ഷണം കഴിക്കുന്ന അളവ് കൂടാൻ കാരണമാകും. അതിനാൽ ദിവസം മുഴുവൻ നന്നായി വെള്ളം കുടിക്കാനും നിർജലീകരണം ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കാം. കുറഞ്ഞത് എട്ടു ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുമ്പും ഉണർന്നയുടനും കിടക്കാൻ പോകുന്നതിനു മുമ്പും വെള്ളം കുടിക്കാം. ഒറ്റയടിക്ക് ധാരാളം വെള്ളം കുടിക്കാതെ കുറേശ്ശെയായി കുടിക്കുന്നതാണ് അഭികാമ്യം.

കഴിക്കുന്ന ഭക്ഷണത്തിലും വേണം ശ്രദ്ധ

കഴിക്കുന്ന ഭക്ഷണം ഏതാണ് എന്നതും അളവിനെ നിശ്ചയിക്കുന്ന ഘടകമാണ്. കലോറി ധാരാളം അടങ്ങിയ എരിവും ഉപ്പും പുളിയുമൊക്കെയുള്ള ഭക്ഷണങ്ങളും പ്രൊസസ് ചെയ്ത ഭക്ഷണങ്ങളുമൊക്കെ കൂടുതൽ അളവിൽ കഴിക്കാൻ പ്രേരിപ്പിക്കും. അതിനാൽ പോഷകസമ്പന്നമായ പഴങ്ങളും പച്ചക്കറികളും പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളുമൊക്കെ ഡയറ്റിൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുക.

കഴിക്കുന്ന രീതി

സാവധാനം ചവച്ചരച്ചു വേണം ഭക്ഷണം കഴിക്കാൻ. അതിൽ മാറ്റം വരുന്നതും അളവ് കൂടാൻ ഇട വരുത്തും. വലിച്ചുവാരി ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിന് മതിയായോ എന്ന് തിരിച്ചറിയാൻ മസ്തിഷ്കത്തിന് സമയമെടുക്കും. അതിനാൽ വയറു നിറഞ്ഞാലും മതിയായെന്ന തോന്നൽ വരില്ല.

ഹോർമോണൽ ഇംബാലൻസ്

തൈറോയ്ഡ് തകരാറുകളും ഹോർമോണൽ ഇംബാലൻസുമൊക്കെ വിശപ്പ് കൂട്ടുന്ന ഘടകങ്ങളാണ്. അതിനാൽ ജീവിതചര്യയിൽ മാറ്റം വരുത്തുകയും വിദ​ഗ്ധ ചികിത്സ ആവശ്യമെങ്കിൽ അതു തേടുകയും ചെയ്യേണ്ടതാണ്.

ബോറടി മാറ്റാനും ഭക്ഷണം കഴിക്കുന്നവർ

വിരസതയകറ്റാൻ ഭക്ഷണത്തിൽ അഭയം തേടുന്നവരിലും അളവ് കുറയ്ക്കാൻ കഴിയാത്തത് വലിയൊരു പ്രശ്നമാണ്. പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യാൻ ഇല്ലാതെ വരികയോ മടുപ്പ് തോന്നുകയോ ചെയ്യുമ്പോൾ പലരും സ്നാക്സോ മറ്റു ഭക്ഷണസാധനങ്ങളോ ആയി ടി.വിക്കും മൊബൈലിനും മുന്നിലിരിക്കാറുണ്ട്. ഇതും അളവില്ലാതെ കഴിക്കാൻ ഇടയാക്കും, അതിനാൽ വെറുതെയിരിക്കാൻ ഇടവരുത്താതെ ഹോബികൾക്കായി സമയം കണ്ടെത്തുകയോ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുകയോ ചെയ്യാം.

ഡയറ്റ് പ്ലാൻ ഇല്ലാത്തത്

'നാളെ തൊട്ട് ഡയറ്റിങ് തുടങ്ങും.' മിക്കവരും എപ്പോഴെങ്കിലും ജീവിതത്തിൽ പറഞ്ഞിട്ടുള്ള കാര്യമായിരിക്കും ഇത്. ഡയറ്റിങ് അടുത്ത ദിവസത്തേക്ക് മാറ്റിവച്ചാലും വീണ്ടും ഒഴിവുകഴിവുകൾ കണ്ടെത്തും. ഇന്നു കൂടി ഭക്ഷണം കൂടുതൽ കഴിക്കാം എന്ന ധാരണയോടെ ദിവസങ്ങൾ മുന്നോട്ടുപോകും. ഇതിനു പകരം ഭക്ഷണക്രമത്തിൽ കൃത്യമായ പദ്ധതി ഉണ്ടാക്കുന്നത് കഴിക്കുന്ന അളവ് കുറയ്ക്കാൻ സഹായിക്കും.

Content Highlights: reasons behind overeating

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
headache

3 min

അടിക്കടിയുള്ള തലവേദന, വ്യക്തിത്വ മാറ്റങ്ങള്‍, ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയാം

Jun 8, 2023


headache

4 min

ചെറിയ തലവേദന വന്നാൽ ബ്രെയിൻ ട്യൂമറാണോ എന്ന് സംശയിക്കണോ?; എന്തെല്ലാം ശ്രദ്ധിക്കണം?

Jun 8, 2023


vomiting

5 min

രാവിലെ ഉണരുമ്പോഴുള്ള ഛർദി, കാഴ്ച്ചസംബന്ധമായ പ്രശ്നങ്ങൾ; ബ്രെയിൻ ട്യൂമർ, ലക്ഷണങ്ങളും ചികിത്സയും

Jun 7, 2023

Most Commented