റാബീസ് വാക്സിൻ: പരാജയ സാധ്യത അത്യപൂർവം, സാങ്കേതികപ്പിഴവും പ്രശ്നമാവാം


വീണ ചിറക്കൽ(veenacr@mpp.co.in)

റാബീസ് വാക്സിനെ സംബന്ധിച്ചിടത്തോളം പരാജയപ്പെടാനുള്ള സാധ്യത അത്യപൂർവമാണെന്ന് ലോകാരോ​ഗ്യസംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്

Representative Image | Photo: Gettyimages.in

യൽപക്കത്തെ വളർത്തുനായയുടെ കടിയേറ്റ് പത്തൊമ്പതുകാരിയായ പെൺകുട്ടി മരിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പാലക്കാട് മങ്കര സു​ഗുണന്റെ മകൾ ശ്രീലക്ഷ്മിയാണ് മരിച്ചത്. മേയ് 30ന് കോളേജിലേക്ക് പോകുന്നതിനിടെയാണ് ശ്രീലക്ഷ്മിക്ക് നായയുടെ കടിയേറ്റത്. തുടർന്ന് വാക്സിന്റെ മുഴുവൻ കോഴ്സുകളും സ്വീകരിച്ചുവെങ്കിലും ശ്രീലക്ഷ്മിക്ക് പേവിഷബാധ ഏൽക്കുകയായിരുന്നു.

പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്ന് വാക്സിനും മുറിവുണ്ടായിരുന്നതിനാൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്ന് സിറവും കുത്തിവെക്കുകയാണ് ആദ്യം ചെയ്തത്. പാലക്കാട് ജില്ലാ ആശുപത്രിയിൽനിന്നും സ്വകാര്യ ആശുപത്രിയിൽ നിന്നുമായി മൂന്ന് ഡോസ് വാക്സിൻ കൂടി സ്വീകരിക്കുകയുണ്ടായി. എന്നാൽ വാക്സിൻ പൂർത്തിയായതിനുശേഷവും ശ്രീലക്ഷ്മിക്ക് പേവിഷബാധ ഏറ്റതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് മങ്കരയിലെ സ്വകാര്യ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജിലും ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല.

വാക്സിനെടുത്തതിനു ശേഷവും മരണപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ചർച്ചകളും ഏറെ ഉയർന്നു. വാക്സിൻ നൽകുന്നതിൽ പാകപ്പിഴ വന്നിട്ടില്ലെന്നും മുറിവിന്റെ ആഴക്കൂടുതലാകാം വിഷബാധ ഏൽക്കാൻ കാരണം എന്നുമാണ് ഡിഎംഒ ‍ഡോ. കെ.പി റീത്ത പ്രതികരിച്ചത്.

എന്നാൽ വാക്സിനെടുത്താലും പരാജയപ്പെടാനുള്ള സാധ്യതകളുണ്ടെന്നും അതിനു പിന്നിൽ വാക്സിനല്ല മറ്റ് ഘടകങ്ങളാണെന്നും പങ്കുവെക്കുകയാണ് കോന്നി ​ഗവ.മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാ​ഗം മേധാവിയായ ഡോ.പത്മകുമാർ.

കുത്തിവെപ്പിലെ സാങ്കേതികപ്പിഴവും പ്രശ്നമാവാം

ഒരു വാക്സിനും അല്ലെങ്കിൽ ഒരു മരുന്നും നൂറുശതമാനം ഫലപ്രാപ്തി തരുമെന്ന് പറയാൻ കഴിയില്ലെന്നു പറയുകയാണ് ഡോ.പത്മകുമാർ. പക്ഷേ റാബീസ് വാക്സിനെ സംബന്ധിച്ചിടത്തോളം പരാജയപ്പെടാനുള്ള സാധ്യത അത്യപൂർവമാണെന്ന് ലോകാരോ​ഗ്യസംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വാക്സിൻ പരാജയപ്പെട്ടാൽ അതിനു പിന്നിൽ ഒരുപിടി കാരണങ്ങളുമുണ്ട്.

 • കുത്തിവെക്കുന്ന പ്രക്രിയയിൽ വരുന്ന സാങ്കേതികപ്പിഴവ് വാക്സിൻ പരാജയപ്പെടാൻ കാരണമായേക്കാം. പോയിന്റ് വൺ മില്ലിയാണ് ചർമപാളികളിലേക്ക്(​Intradermal) കുത്തിവെക്കുന്നത്. അത് പ്രത്യേകപരിശീലനം ലഭിച്ച നഴ്സുമാർക്ക് മാത്രമേ കുത്തിവെക്കാൻ പറ്റൂ. അതുമാറിയാൽ ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല.
 • കൂടാതെ വാക്സിൻ സൂക്ഷിക്കുന്ന പ്രക്രിയയിലെ സാങ്കേതികപ്പിഴവും കരുതലോടെ സമീപിക്കേണ്ടതാണ്. 2.8 ഡി​ഗ്രി സെൽഷ്യസിലാണ് ഇവ സൂക്ഷിക്കേണ്ടത്. ഇതിലുണ്ടാകുന്ന പിഴവുമൂലം വാക്സിന്റെ ​ഗുണമേന്മയിൽ മാറ്റം വന്നേക്കാം.
 • ഒരു വാക്സിൻ തുറന്നു കഴിഞ്ഞാൽ എട്ടുമണിക്കൂറിനുള്ളിൽ അത് ഉപയോ​ഗിച്ച് തീർക്കണം. അഞ്ചുപേർക്ക് ഉപയോ​ഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ ബാക്കിയുള്ളവ ഉപയോ​ഗശൂന്യമായി എന്നാണർഥം. അത് കൃത്യതയോടെ കൈകാര്യം ചെയ്യാത്തതും വിപരീതഫലമുണ്ടാക്കാം.
ഒപ്പം കൃത്യമായ ഡോസ് പൂർത്തിയാക്കാതിരിക്കുക, മുറിവ് നന്നായി കഴുകാതിരിക്കുക എന്നതെല്ലാം വാക്സിൻ പരാജയപ്പെടുത്തുന്ന കാര്യങ്ങളാണ്. അതിനേക്കാളെല്ലാമുപരി കടിയേറ്റ സമയത്ത് വൈറസ് നേരിട്ട് നാ‍ഡീഞരമ്പുകളിലേക്കാണ് പ്രവേശിക്കുന്നതെങ്കിൽ നേരിട്ട് മസ്തിഷ്കത്തിലേക്കെത്തുന്നതു വഴി വാക്സിനെടുത്താൽ പോലും ഫലിക്കണമെന്നില്ല. രക്തത്തിൽ കലരുന്ന വൈറസുകളെ നിർജീവമാക്കാനേ ഈ വാക്സിൻ പര്യാപ്തമാവുകയുള്ളു.

കോവിഡ് വാക്സിന്റെ പാർശ്വഫലമാണ് എന്ന രീതിയിലുള്ള വ്യാജപ്രചാരണങ്ങളും സജീവമായിട്ടുണ്ട്. ഇതും തികച്ചും അസംബന്ധമാണെന്ന് വ്യക്തമാക്കുകയാണ് ഡോ.പത്മകുമാർ. ഒരു വാക്സിന്റെ പ്രവർത്തനം മറ്റൊരു വാക്സിന്റെ പ്രവർത്തനത്തെ ഒരിക്കലും ബാധിക്കില്ലെന്നു പറയുകയാണ് അദ്ദേഹം. ഒരു വാക്സിൻ മറ്റൊരു വാക്സിന് പാർശ്വഫലമുണ്ടാക്കുകയില്ല. രണ്ടും രണ്ടുരീതിയിലാണ് പ്രവർത്തിക്കുക.

വളർത്തുമൃ​ഗങ്ങൾ കടിച്ചാൽ അവയ്ക്ക് കൃത്യസമയത്ത് കുത്തിവെപ്പ് എടുത്തതാണെന്നും അതിനാൽ പ്രശ്നമില്ലെന്നും പറഞ്ഞ് നിസ്സാരമായി തള്ളിക്കളയുന്നവരുണ്ട്. എന്നാൽ അക്കാര്യത്തെയും ​ഗൗരവമായി സമീപിക്കേണ്ടതുണ്ട്.

മൃ​ഗങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പെടുത്താലും അവയുടെ ഇമ്മ്യൂണിറ്റിയിന്മേൽ ഉറപ്പു പറയാനാവില്ല, അതിനാൽ അവ കടിച്ചാൽ ​ഗൗരവത്തോടെ കാണേണ്ടതുണ്ട്. വേണ്ട പ്രഥമശുശ്രൂഷയും വാക്സിനെടുക്കുന്നതുമാണ് നല്ലത്. ശരീരത്തിൽ മുറിവുണ്ടെങ്കിൽ അതിൽ ഇവ നക്കിയാൽ പോരും വിഷം ശരീരത്തിലേക്ക് കടന്നേക്കാം. മുറിവുകളില്ലാത്ത തൊലിപ്പുറത്ത് മൃഗങ്ങൾ നക്കിയാൽ ആ ഭാഗം സോപ്പ്‌ ഉപയോഗിച്ച് വൃത്തിയായി കഴുകണം. ഈ സന്ദർഭത്തിൽ പ്രതിരോധമരുന്ന് ആവശ്യമില്ല.

പ്രധാനം പ്രഥമശുശ്രൂഷ

മുറിവിന്റെ പ്രഥമശുശ്രൂഷയാണ് ഏറ്റവും പ്രധാനം. അത് ​കൃത്യതയോടെ കൈകാര്യം ചെയ്യുകവഴി 90ശതമാനം രോ​ഗബാധയെയും ഇല്ലാതാക്കാം. മുറിവ് സോപ്പുവെള്ളം ഉപയോ​ഗിച്ച് നന്നായി കഴുകുക. തുടർന്ന് കടിച്ച മൃ​ഗത്തെ പത്തുദിവസം നിരീക്ഷിക്കേണ്ടതുണ്ട്. വീട്ടിൽ വളർത്തുന്ന മൃ​ഗമാണെങ്കിൽ, ചെറിയ തോതിലുള്ള കടിയേ ഏറ്റുള്ളുവെങ്കിൽ വാക്സിന്റെ എല്ലാ കോഴ്സുകളും സ്വീകരിക്കണമെന്നില്ല. നാലു ഡോസും എടുക്കുന്നതിന് പകരം രണ്ടെണ്ണം എടുത്താൽ മതിയാവും. ഇനി ഇതിനിടയ്ക്ക് അതിന് എന്തെങ്കിലും രോ​ഗബാധ പ്രകടിപ്പിച്ചാൽ കൃത്യമായ വാക്സിൻ എടുത്തിരിക്കണം. കുത്തിവെപ്പെടുത്ത മൃ​ഗങ്ങളാണെങ്കിൽപ്പോലും വാക്സിനെടുക്കുന്നതിൽ വിമുഖത കാണിക്കാതിരിക്കുന്നതാവും നല്ലത്. മുറിവുള്ള തൊലിപ്പുറത്ത്‌ നക്കുകയോ കടിയേറ്റ് രക്തം വരുംവിധം മുറിവുകളുണ്ടാവുകയോ ചെയ്താൽ വൃത്തിയായി കഴുകിയശേഷം ആന്റി റാബിസ് ഇമ്യുണോഗ്ലോബുലിനും പ്രതിരോധകുത്തിവെപ്പും ആരംഭിക്കണം.

പേവിഷം ​ശരീരത്തെ ബാധിക്കുന്നത്

റാബ്‌ഡോവിറിഡേ കുടുംബത്തിൽപ്പെട്ട ആർ.എൻ.എ. വൈറസാണ് റാബിസ് വൈറസ്. മൃ​ഗങ്ങളുടെ കടിയേൽക്കുക വഴി വൈറസുകൾ ശരീരത്തിൽ പ്രവേശിച്ചാൽ 20 മുതൽ 90 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങും. കടിയേറ്റ മുറിവിൽ നിന്നും നാഡികളിലൂടെ സുഷുമ്‌നാ നാഡിയിലും തലച്ചോറിലുമെത്തിച്ചേരുന്ന വൈറസ് അവിടെവെച്ച് പെരുകുന്നു. അവിടെനിന്ന് തിരിച്ച് നാഡികളിലൂടെത്തന്നെ യാത്രചെയ്ത് ഉമിനീർഗ്രന്ഥി, ഹൃദയം, ചർമം എന്നിവിടങ്ങളിലെത്തിച്ചേരുന്നു. രക്തപ്രവാഹത്തിലൂടെ വൈറസ് സഞ്ചരിക്കുന്നില്ല.

വാക്സിൻ എടുത്ത ആദ്യദിവസവും (ദിവസം 0) തുടർന്ന് 3, 7, 28 ദിവസങ്ങളിലുമാണ് കുത്തിവെപ്പ് എടുക്കേണ്ടത്. പേശികളിൽ കുത്തിവയ്ക്കുന്നതിനേക്കാൾ (0.5) വളരെക്കുറച്ച് അളവ് മാത്രമേ (0.1 എം.എൽ.) ഇൻട്രാഡെർമൽ ഇഞ്ചക്ഷന് ആവശ്യമുള്ളൂ. കൂടുതലാളുകൾക്ക് വാക്സിൻ ലഭ്യമാക്കാൻ ഇതുമൂലം കഴിയുന്നു.

ഇൻട്രാമസ്‌കുലർ (IM) 0.5 എം.എൽ.വാക്സിൻ തോൾപേശിയിലേക്ക് കുത്തിവയ്ക്കുന്നു. 0, 3, 7, 14, 28 എന്നിങ്ങനെ അഞ്ചുദിവസങ്ങളിലായിട്ടാണ് കുത്തിവെപ്പെടുക്കേണ്ടത്.

പേവിഷബാധയുടെ ലക്ഷണങ്ങൾ

 • പനി
 • തലവേദന
 • ക്ഷീണം
 • ഓക്കാനം
 • ഛർദി
 • കടിയേറ്റഭാഗത്ത് തരിപ്പ്, വേദന, ചൊറിച്ചിൽ എന്നിവയുണ്ടാകുന്നത് വൈറസ് ബാധ നാഡികളെ ബാധിച്ചു എന്നതിന്റെ സൂചനയാണ്.
റാബിസ് ബാധയുണ്ടായ 60 മുതൽ 80 ശതമാനംവരെ ആളുകളിലും ഈ ലക്ഷണമുണ്ടാകാം.

മസ്തിഷ്‌ക ജ്വരമുണ്ടാകുമ്പോൾ രണ്ടുതരത്തിലുള്ള പ്രതികരണം കാണാം. ഒന്ന് എൻസിഫലൈറ്റിസ് റാബിസ്. രണ്ട് പരാലിറ്റിക് റാബിസ്.

എൻസിഫലൈറ്റിസ് റാബിസ്

 • അസാധാരണമായ പെരുമാറ്റം, സ്ഥലകാല വിഭ്രാന്തി, തുടർന്ന് അപസ്മാര ചേഷ്ടകൾ
 • സ്വയംനിയന്ത്രിത നാഡീവ്യൂഹത്തിന്റെ തകരാറിനെത്തുടർന്ന് അമിതമായി ഉമിനീർ ഉത്പാദിപ്പിക്കും
 • തലച്ചോറിന്റെ പിൻഭാഗത്തായി കാണപ്പെടുന്ന ബ്രെയിൻ സ്റ്റെമ്മിനെ രോഗം ബാധിച്ചാൽ വെള്ളമിറക്കാൻ ബുദ്ധിമുട്ടുണ്ടാകും.
 • രോഗം കൂടുന്നതോടെ രോഗി കോമയിലേക്ക് വഴുതിവീഴാം, തുടർന്ന് മരണം സംഭവിക്കാം.
പരാലിറ്റിക് റാബിസ്

 • കൈകാൽ തളർച്ച
 • ആന്തരാവയവങ്ങളുടെ പ്രവർത്തനം തകരാറിലാവൽ
 • വെള്ളത്തോടും കാറ്റിനോടുമുള്ള ഭയം ഈ വിഭാഗത്തിൽ കാണാറില്ല

Content Highlights: rabies vaccine, complications of rabies infection, rabies infection symptoms

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022

Most Commented