കോവിഡനന്തരം കണ്ണിനും മനസ്സിനുംപോലും ചികിത്സ വേണ്ടിവന്നേക്കാം


ശ്വാസകോശപ്രശ്‌നങ്ങള്‍, വിട്ടുമാറാത്ത ചുമ, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് പൊതുവേ കാണുന്ന പ്രശ്‌നങ്ങള്‍

Representative Image| Photo: Gettyimages

ന്തൊക്കെയാണ് കോവിഡനന്തര ആരോഗ്യപ്രശ്‌നങ്ങള്‍. രോഗം ഭേദമാകുന്നവര്‍ക്ക് ഇതുസംബന്ധിച്ച് സംശയങ്ങള്‍ വിട്ടുപോകുന്നുമില്ല. വിട്ടുമാറാത്ത ക്ഷീണം, നടക്കാന്‍പറ്റാതെവരുക, ഓര്‍മക്കുറവ്, ബോധക്ഷയം, കിതപ്പ്, ശ്വാസംമുട്ട്, നെഞ്ചുവേദന, ചുമ, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, മാനസികസംഘര്‍ഷം, വിഷാദം, അകാരണമായ ഭയം, ആശങ്ക, ഏകാഗ്രതക്കുറവ്, ഉറക്കക്കുറവ്, മണവും രുചിയും അറിയാനുള്ള ബുദ്ധിമുട്ട് ഇവയൊക്കെയാണ് ഏറ്റവും സാധാരണയായി കാണുന്നത്.

കണ്ണില്‍ പീളകെട്ടുക, ചുവപ്പ് പടരുക പോലെയുള്ള പ്രശ്‌നങ്ങള്‍ കണ്ടുവരാറുണ്ട്. ഇതൊക്കെ മൂന്നുമാസത്തിനുള്ളില്‍ മെല്ലെ മാറ്റമുണ്ടാകുന്ന ലക്ഷണങ്ങളാണ്. നല്ല ഭക്ഷണം, ഉറക്കം, വിശ്രമം ഇവ പാലിക്കുന്നതിലൂടെ മിക്കവരിലും ഈ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ കഴിയും. വിറ്റാമിന്‍ സി, ബി ഗുളികകള്‍ കഴിക്കാം.

കാക്കണം, മനസ്സിനെ

സാധാരണ ജീവിതരീതികളില്‍നിന്ന് പൂര്‍ണമായി മാറിപ്പോയ രോഗികളെ ഘട്ടംഘട്ടമായി ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരിക എന്നതാണ് ഏറ്റവും പ്രധാനം. അവരുടെ ശരീരത്തിനും മനസ്സിനും ഒരേപോലെ കരുത്തുപകരുന്ന ചികിത്സയാണ് ആവശ്യം. ശാരീരികപ്രശ്‌നങ്ങളുടെ അത്രതന്നെ പ്രാധാന്യമുള്ള മാനസികപ്രശ്‌നങ്ങള്‍ക്കും കൗണ്‍സിലിങ് പോലെയുള്ള മാര്‍ഗങ്ങളും ചിലപ്പോള്‍ മരുന്നും നല്‍കേണ്ടിവരും. ഉറക്കമില്ലായ്മ, ആകാംക്ഷ, മാനസികസമ്മര്‍ദം എന്നിവപോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടണം.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. അജയ് മോഹന്‍,
ജില്ലാ പ്രോഗ്രാം മാനേജര്‍, ദേശീയ ആരോഗ്യദൗത്യം

അവസ്ഥയറിഞ്ഞ് ആയുര്‍വേദം

എല്ലാ ആയുര്‍വേദാശുപത്രികളിലും ചികിത്സ ലഭിക്കും. ഡോക്ടറെക്കണ്ട് മരുന്ന് നിര്‍ണയിക്കുന്നതാണ് പ്രധാനം. ആഹാരത്തില്‍ ശ്രദ്ധവേണം. തണുത്തതും പലതവണ ചൂടാക്കിയതും ഒഴിവാക്കണം. ദഹനശേഷി തിരികെ കിട്ടുംവരെ ലഘുവും ചൂടുള്ളതും കഴിക്കുക. മല്ലി തിളപ്പിച്ച വെള്ളം കുടിക്കുക. ശ്വാസകോശപ്രശ്‌നമുള്ളവര്‍ ലഘുവ്യായാമം ചെയ്യുക. ശ്വസനക്രിയ പ്രധാനം. ഗ്യാസ്ട്രബിളടക്കം വയറിന് നിരവധി പ്രശ്‌നങ്ങള്‍ക്ക് പ്രത്യേകം ചികിത്സ വേണം. കടുംകാപ്പി, അച്ചാര്‍ എന്നിവ ഒഴിവാക്കണം. ക്ഷീണമുള്ളവര്‍ക്ക് അശ്വഗന്ധം ച്യവനപ്രാശം നിര്‍ദേശിക്കാറുണ്ട്. മുടികൊഴിച്ചിലിന് രക്തപരിശോധന നടത്തിയശേഷമാണ് ചികിത്സ നല്‍കുന്നത്. സന്ധിവേദനയ്ക്ക് കൃത്യമായ പരിശോധനയ്ക്ക് വിധേയരാകുക.
-ഡോ.സിബി കുര്യാക്കോസ്
(ജില്ലാ പ്രസിഡന്റ്, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ)

ശ്വാസകോശരോഗം

കോവിഡനന്തര ആരോഗ്യപ്രശ്‌നങ്ങളില്‍ പ്രധാനം ശ്വാസകോശരോഗങ്ങളാണ്. ശ്വാസകോശം ചുരുങ്ങുന്നതുപോലെയുള്ള രോഗങ്ങളാണ് ഇതില്‍ പ്രധാനം. ഹൃദയം, കിഡ്‌നി, തലച്ചോറ്, ശ്വാസകോശം എന്നീ അവയവങ്ങളിലെ രക്തധമനികളെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ് മറ്റൊന്ന്. ഈ അവയവങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയാനുള്ള സാധ്യത പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിയിടും. ഇതേപ്രശ്‌നം ചിലപ്പോള്‍ പ്രാരംഭലക്ഷണങ്ങള്‍ ഭേദപ്പെട്ടശേഷവും സംഭവിക്കാം. കുട്ടികളില്‍ മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി ഡിസീസ്. കുട്ടികളിലെ രക്തധമനികളിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഇതിന് കാരണം. ദേഹത്ത് നീര്, ചുവപ്പുനിറം എന്നിവയുണ്ടാകുന്നതാണ് ലക്ഷണം. ഇവ നേരത്തേ കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്. ചിലരില്‍ ഹീമോഗ്ലോബിനൊക്കെ കൊടുക്കേണ്ടിവരും.

പ്രമേഹം കണ്ടുവരുന്നു

ശ്വാസകോശപ്രശ്‌നങ്ങള്‍, വിട്ടുമാറാത്ത ചുമ, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് പൊതുവേ കാണുന്ന പ്രശ്‌നങ്ങള്‍. രോഗിയുടെ ലക്ഷണങ്ങള്‍ വിശകലനം ചെയ്താണ് മരുന്ന് നല്‍കുക. രക്തപരിശോധന നടത്തിയിട്ടേ പരിഹാരം നിര്‍ദേശിക്കാന്‍ കഴിയൂ. രോഗം വന്നശേഷം ചിലരില്‍ പ്രമേഹം കണ്ടുവരുന്നു. ഇക്കാര്യത്തില്‍ ശ്രദ്ധ വേണം. വിറ്റാമിന്‍ സി അടങ്ങിയ പഴവര്‍ഗങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം

-ഡോ.അനിത അനില്‍,
സെക്രട്ടറി,
ഐ.എച്ച്.കെ. സെക്രട്ടറി, കോട്ടയം യൂണിറ്റ്

കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രത്യേക ചികിത്സാസംവിധാനം

ഗാന്ധിനഗര്‍: കോവിഡിനുശേഷമുള്ള ചികിത്സയ്ക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രത്യേക ചികിത്സാസംവിധാനം തുടക്കംമുതലുണ്ട്. ഒ.പി. വിഭാഗത്തില്‍ മൂന്ന് വിഭാഗങ്ങളെ ഏകോപിപ്പിച്ച് വിദഗ്ദ്ധചികിത്സ ലഭ്യമാക്കുന്നു. അത്യപൂര്‍വംപേര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. ഇവര്‍ക്കായി തീവ്രപരിചരണയൂണിറ്റടക്കമുണ്ട്. പകര്‍ച്ചവ്യാധി, ശ്വാസകോശ, ഹൃദ്രോഗ വിഭാഗങ്ങളുടെ നിയന്ത്രണത്തിലാണ് ചികിത്സ. കോവിഡ് ബാധിച്ച് രണ്ടാഴ്ചയ്ക്കുശേഷമാണ് സാധാരണ കോവിഡിനുശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങളുമായി രോഗികളെത്തുക. ഗുരുതരാവസ്ഥയിലുള്ള രോഗിയാണ് കോവിഡനന്തര ചികിത്സയ്‌ക്കെത്തുന്നതെങ്കില്‍ തീവ്രപരിചരണ യൂണിറ്റടക്കം ചികിത്സാസംവിധാനം സജ്ജമാണ്.

Content Highlights: Post Covid19 diseases needs treatments

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


07:39

കാടിനിടയിലെ വശ്യത, ഏത് വേനലിലും കുളിര്, ഇത് മലബാറിന്റെ ഊട്ടി | Kakkadampoyil | Local Route

Mar 22, 2022

Most Commented