വായന എന്ന അനുഭവം തലച്ചോറില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കുന്നു ?


ഡോ. ഗിതിന്‍. വി.ജി (സൈക്കോളജിസ്റ്റ്)

വായന എന്ന അനുഭവം തലച്ചോറില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം

Representative Image | Photo: Mathrubhumi

സാങ്കേതിക വിദ്യ ദിനംപ്രതി വികസിച്ച് വായന എന്ന അനുഭവം ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് മാറിയെങ്കിലും വായനാനുഭാവത്തിന്‍റെ മാറ്റ്‌ ഒട്ടും ഇന്നും അത്ര കുറഞ്ഞിട്ടില്ലെന്ന് തന്നെ പറയാം. “വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും” എന്നാണ് കവി കുഞ്ഞുണ്ണിമാഷ് പറഞ്ഞിരിക്കുന്നത്. ഈ വാക്കുകള്‍ പരിചിതമല്ലാത്ത മലയാളികള്‍ വളരെ വിരളമായിരിക്കും. വായിക്കുമ്പോള്‍ എങ്ങനെയാണ് വളരുന്നത്‌? വായന തലച്ചോറില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്? എന്നിങ്ങനെയുള്ള ചോദ്യങ്ങളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.

വായന എന്ന അനുഭവം തലച്ചോറില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം. വായന എന്ന അനുഭവം ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരില്‍ അറിവിനോടൊപ്പം അവരുടെ വൈകാരിക ബുദ്ധിവികാസത്തിനു സഹായിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

പുസ്തകങ്ങള്‍ ആഴത്തില്‍ വായിക്കുന്നതിലൂടെ വൈകാരിക ബുദ്ധിവികാസം ത്വരിതപ്പെടുത്തുമെന്ന് നമ്മുടെ തലച്ചോറിന്‍റെ ന്യൂറോപ്ലാസ്റ്റിസിറ്റി എന്ന പ്രതിഭാസത്തെ ആസ്പദമാക്കി പ്രശസ്ത മന:ശാസ്ത്രഞനായിരുന്ന ഡാനിയേല്‍ ഗോളെമാന്‍ പ്രതിപാദിച്ചിട്ടുണ്ട്.

എങ്കില്‍ പിന്നെ വൈകാരിക ബുദ്ധിവികാസവും ന്യൂറോപ്ലാസ്റ്റിസിറ്റിയും എന്തെന്ന് നോക്കാം. നമ്മുടെ സ്വന്തം വികാരങ്ങളെയും മറ്റുള്ളവരുടെ വികാരങ്ങളെയും മനസിലാക്കുവാനും സാഹചര്യത്തിന് അനുസരിച്ച് പെരുമാറാനുമുളള കഴിവാണ് വൈകാരിക ബുദ്ധി അഥവാ Emotional Intelligence. ഇന്നത്തെ സമകാലീന ഗവേഷണങ്ങള്‍ വൈകാരിക ബുദ്ധിവികാസത്തിന്‍റെ ആവശ്യകതയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ട്.

നമ്മുടെ ജീവിതത്തെ ആരോഗ്യകരമായരീതിയില്‍ അഭിമുഖീകരിക്കുന്നതിനും സാമൂഹിക ഇടപെടലുകളില്‍ വന്നുചേരാവുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്താനും സാമൂഹിക ബന്ധങ്ങള്‍ ആരോഗ്യകരമായി നിലനിര്‍ത്തുവാനും മാനസികാരോഗ്യം അതിന്‍റെ പൂര്‍ണ്ണതയില്‍ കാത്തുസൂക്ഷിക്കുവാനും വൈകാരിക ബുദ്ധി അത്യന്താപേക്ഷിതമാണ്. ഇന്നത്തെ മാറിയ ജീവിത ശൈലിയില്‍ കുട്ടികള്‍ മൊബൈല്‍ഫോണിനും ഇന്റര്‍നെറ്റിനും അടിമപ്പെട്ടു പോകാതെ ഇത്തരം ജീവിത നൈപുണികള്‍ നേടിയെടുക്കാന്‍ അവരെ പ്രാപ്തരാക്കേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണ്.

ഇനി ന്യൂറോപ്ലാസ്റ്റിസിറ്റി എന്ന പ്രതിഭാസം എന്തെന്ന് നോക്കാം. നമുക്ക് ലഭിക്കുന്ന അനുഭവങ്ങളിലൂടെയും പരിശീലനത്തിലൂടെയും തലച്ചോറിനു നമ്മുടെ സ്വഭാവ സവിശേഷതകളില്‍ പുരോഗതിയുണ്ടാക്കാന്‍ ഏതു സമയത്തും കഴിയും എന്നതാണ് ഈ വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത് തലച്ചോറിന്‍റെ ഒരു പ്രതിഭാസമാണ്. ഉദാഹരണമായി ഒരു കുട്ടി കണക്കില്‍ ജന്മനാ വളരെ പിന്നോക്കമാണെന്നിരിക്കട്ടെ നിരന്തരമായ പരിശ്രമവും അവനു കിട്ടുന്ന നല്ല പരിശീലനവും അവന്‍റെ കഴിവില്‍ പുരോഗതിയുണ്ടാക്കും. കൂടുതല്‍ ലളിതമായി പറഞ്ഞാല്‍ ഒരാള്‍ക്ക് അപകടത്തിലൂടെ തലയ്ക്കു ക്ഷതമേറ്റ് സംസാരശേഷി നഷ്ടമായാല്‍ സ്പീച് തെറാപ്പി നല്‍കാറുണ്ട്. ഇതിനു പിന്നിലുള്ള തത്വവും വിരല്‍ ചൂണ്ടുന്നത് നിരന്തരമായ പരിശീലനങ്ങളും നമുക്ക് ലഭിക്കുന്ന അനുഭവങ്ങളും തലച്ചോറിലെ ന്യൂറോണുകളെ സ്വധീനിക്കുകയും അവരില്‍ പുരോഗതിയുണ്ടാക്കുകയും ചെയ്യുന്നുണ്ടെന്നു തന്നെയാണ്. ഇപ്രകാരമുള്ള പ്രതിഭാസം നല്ല പുസ്തകങ്ങള്‍ ആഴത്തില്‍ വായിക്കുമ്പോള്‍ സംഭവിക്കുന്നുണ്ടെന്നു തന്നെയാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. അതെ, നല്ല സമൂഹത്തെ വാര്‍ത്തെടുക്കാന്‍ പുസ്തകവായനയ്ക്കുള്ള പങ്ക് ഒഴിച്ചുക്കൂട്ടാനാവാത്തതാണ്.

നല്ല പുസ്തകങ്ങള്‍ നമ്മെ ചിന്തിപ്പിക്കുകയും നമ്മുടെ അന്വേഷണ ത്വര വികസിപ്പിക്കുകയും കൂടുതല്‍ അറിവ് നേടാന്‍ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ഇപ്രകാരം നാം സ്വതന്ത്രമായി ചിന്തിക്കാനും അത് വഴി കൂടുതല്‍ സ്വയംപര്യാപ്തരാകുവാനും അനീതികളെ എതിര്‍ക്കുവാനും നല്ല സമൂഹ്യനൈപുണികള്‍ നേടിയെടുക്കാനും നമുക്ക് സാധിക്കുന്നു. ബൗദ്ധികവും സാമൂഹികവുമായ വികാസത്തിന് പുസ്തകവായന സഹായിക്കുമെന്ന് നമുക്ക് നിസംശയം പറയുവാന്‍ സാധിക്കും.

അതെ നല്ല തലമുറയെ വാര്‍ത്തെടുത്ത് നല്ല വ്യക്തിത്വം വളര്‍ത്തിയെടുക്കുവാന്‍ ചെറുപ്പം മുതലേ കുട്ടികളില്‍ വായനാ ശീലം വളര്‍ത്താം. നല്ല പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ മാതാപിതാക്കള്‍ക്ക് കുട്ടികളെ സഹായിക്കുകയുമാകാം. നമ്മുടെ മസ്തിഷ്കം ഒരു അത്ഭുതം തന്നെയാണ്. അതുകൊണ്ട് ഇനിയും വൈകിയിട്ടില്ല ഈ വായനാവാരത്തില്‍ നമുക്ക് നല്ല പുസ്തകങ്ങള്‍ വായിച്ച് നല്ലൊരു ശീലത്തിനു തുടക്കം കുറിക്കാം.


Content Highlights: positive effects reading has on your brain, how reading changes your brain

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented