Representative Image | Photo: Gettyimages.in
ഗര്‍ഭിണികളില്‍ കോവിഡ്-19 വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും പരിശോധിക്കല്‍ ആരംഭിച്ചു. ഫൈസര്‍, ബയോണ്‍ടെക് എന്നീ വാക്സിന് നിര്‍മ്മാണ കമ്പനികളാണ് പരീക്ഷണങ്ങള്‍ ആരംഭിച്ചത്. രാജ്യാന്തരതലത്തില്‍ നാലായിരം പേരിലാണ് പഠനം നടത്തുന്നത്.
കോവിഡ്-19 ബാധിക്കാന്‍ ഏറ്റവും ഉയര്‍ന്ന സാധ്യതയുള്ളവരാണ് ഗര്‍ഭിണികള്‍. ഗര്‍ഭിണികളില്‍ കോവിഡ് വാക്സിന് ഫലപ്രദമാണോ അതോ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാക്കുമോ എന്ന് അറിയാന്‍ ഇതുവരെ പരീക്ഷണങ്ങള്‍ നടത്തിയിരുന്നില്ല. എന്നാല്‍ കോവിഡ് ബാധിക്കാന്‍ സാധ്യത കൂടുതലുള്ള ജോലികളില്‍ ഏര്‍പ്പെടുന്ന ഗര്‍ഭിണികള്‍ കോവിഡ് വാക്സിന് സ്വീകരിക്കുന്നത് നല്ലതാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.
കഴിഞ്ഞയാഴ്ച യു.എസ്.നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഗര്‍ഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയും കോവിഡ് 19 വാക്സിന് ഗവേഷണങ്ങളില്‍ ഉള്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചിരുന്നു.
ഇത്തരം വാക്സിന് പരീക്ഷണങ്ങളുടെ ആദ്യഘട്ടത്തില്‍ ഗര്‍ഭിണികളെ ഉള്‍പ്പെടുത്തണമെന്ന് ബയോഎത്തിക്സ് പ്രവര്‍ത്തകരും മാതൃആരോഗ്യ വിദഗ്ധരും വര്‍ഷങ്ങളായി ആവശ്യപ്പെട്ട് വരുകയായിരുന്നു.
വാക്സിനുകള്‍ സുരക്ഷിതമാണെന്നും ഫലപ്രദമാണെന്നും ആദ്യം ഉറപ്പുവരുത്തേണ്ടതുണ്ടെന്നാണ് ഔഷധനിര്‍മ്മാതാക്കളുടെ നിലപാട്. ഗര്‍ഭാവസ്ഥയിലുള്ള മൃഗങ്ങളില്‍ വാക്സിനുകള്‍ പരീക്ഷിച്ച് അവയ്ക്കും അവയുടെ ഗര്‍ഭസ്ഥ ശിശുവിനും കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയ പഠനങ്ങള്‍ വന്ന ശേഷമേ മനുഷ്യരില്‍ ഗര്‍ഭിണികളില്‍ പരീക്ഷിക്കാവൂ എന്നാണ് യു.എസിലെ നിയമം. പ്രശ്നങ്ങള്‍ ഇല്ലെന്നാണ് കണ്ടെത്തിയതെന്ന് കമ്പനികള്‍ പറയുന്നു.
യു.എസില്‍ ഗര്‍ഭിണികള്‍ക്ക് ആദ്യ ഡോസ് വാക്സിന് ലഭിച്ചതായി കമ്പനികള്‍ പറയുന്നു. പുതിയ പഠനത്തില്‍ യു.എസ്., കാനഡ, അര്‍ജന്റീന, ബ്രസീല്‍, ചിലി, മൊസാംബിക്, ദക്ഷിണാഫ്രിക്ക, യു.കെ., സ്പെയിന് എന്നിവിടങ്ങളിലെ 18 വയസ്സിന് മുകളില്‍ പ്രായമുള്ള ഗര്‍ഭിണികളിലാണ് പരീക്ഷിക്കുന്നത്. ഗര്‍ഭത്തിന്റെ 24-34 ആഴ്ചകളിലാണ് വാക്സിന് നല്‍കുന്നത്. 21 ദിവസം ഇടവിട്ടാണ് രണ്ട് ഡോസ് നല്‍കുന്നത്.
Content Highlights: Pfizer, BioNTech start testing COVID 19 vaccine in pregnant women, Health, Covid19, Covid Vaccine
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..