ഇതുവരെ ശേഖരിച്ചത് 17,000-ൽ പരം കോവിഡ് വിവരങ്ങൾ; കൃഷ്ണപ്രസാദിന്റെ പക്കലുണ്ട് കോവിഡിന്റെ കണക്കുപുസ്തകം


ക്രിസ്റ്റീന സാലി ജോസ്

ജോലിസമയം കഴിഞ്ഞുള്ള സമയം മുഴുവന്‍ വിനിയോഗിച്ചാണ് കോവിഡ് വിവരങ്ങള്‍ ക്രോഡീകരിച്ചെടുക്കുന്നത്.

എൻ.സി. കൃഷ്ണപ്രസാദ്

പാലക്കാട്: 'അല്ലാ... ഈ കോവിഡ് നമ്മുടെ സംസ്ഥാനത്തേ ഉള്ളൂ? വേറെ നാട്ടിലെ കണക്കൊക്കെ അറിയാനെന്താ വഴി'-2020 ഏപ്രിലില്‍ കേരളത്തിലെ കോവിഡ് കണക്കുകള്‍ ടി.വി.യില്‍ മിന്നിമറയുന്നതിനിടെ വന്ന സംശയമാണ് കൃഷ്ണപ്രസാദിന്റെ ജീവിതത്തിലെ വഴിത്തിരിവായത്.

രണ്ടരവര്‍ഷത്തോളമായി, കൃത്യമായി പറഞ്ഞാല്‍ 890 ദിവസമായി മുടങ്ങാതെ കോവിഡിന്റെ കണക്കുകള്‍ ശേഖരിക്കുകയാണ് ഇദ്ദേഹം. കൗതുകത്തിന്റെ പുറത്ത് ആരംഭിച്ചതാണ് കോവിഡ് വിവരശേഖരണമെങ്കിലും ദിവസേനയുള്ള കോവിഡ് വാര്‍ത്തകള്‍ക്കായി നിരവധിയാളുകളാണ് ഇപ്പോള്‍ കൃഷ്ണപ്രസാദിന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളെ ആശ്രയിക്കുന്നത്. ഒറ്റപ്പാലം പാലപ്പുറം സ്വദേശിയായ കൃഷ്ണപ്രസാദ് പഴമ്പാലക്കോട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ക്ലാര്‍ക്കാണ്.

ജോലിസമയം കഴിഞ്ഞുള്ള സമയം മുഴുവന്‍ വിനിയോഗിച്ചാണ് കോവിഡ് വിവരങ്ങള്‍ ക്രോഡീകരിച്ചെടുക്കുന്നത്.

എല്ലാദിവസവും വൈകുന്നേരം ആറുമുതല്‍ എട്ടുമണിവരെ കൃഷ്ണപ്രസാദ് തന്റെ വാട്‌സാപ്പ് സ്റ്റാറ്റസ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ട് എന്നിവ വഴി കോവിഡ് വിവരപ്പട്ടികകള്‍ പ്രസിദ്ധീകരിക്കും. സര്‍ക്കാര്‍ വെബ്‌സൈറ്റുകളും വിദേശ ന്യൂസ് ചാനലുകളും കോവിഡ് പഠനജേണലുകളും വെച്ച് സമഗ്രമായാണ് വിവരശേഖരണം.

സംസ്ഥാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍, ദിവസവും പ്രതിരോധകുത്തിവെപ്പെടുക്കുന്നവരുടെ കണക്ക്, ഇന്ത്യയില്‍ ഏറ്റവുമുയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള 20 സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങള്‍, കേരളത്തിന്റെയും ഇന്ത്യയുടെയും ഓരോദിവസത്തെയും കോവിഡ് വിവരങ്ങള്‍, അന്തര്‍ദേശീയതലത്തില്‍ ഓരോ രാജ്യങ്ങളിലെയും പ്രതിദിനം റിപ്പോര്‍ട്ടുചെയ്യുന്ന കേസുകള്‍, പാലക്കാട് ജില്ലയിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ വിവരം തുടങ്ങി 11-ലധികം പട്ടികകളാണ് പ്രതിദിനം പ്രസിദ്ധീകരിക്കുന്നത്.

ദിവസേന കോവിഡ് അപ്‌ഡേറ്റുകള്‍ നല്‍കുന്ന കൃഷ്ണപ്രസാദ് ഇതുമായി ബന്ധപ്പെട്ട് ഇതുവരെ 17,000-ലധികം കോവിഡ് വിവരങ്ങളാണ് പങ്കുവെച്ചിട്ടുള്ളത്.

അധ്യാപികയായ ഭാര്യ ആശാ കൃഷ്ണപ്രസാദും വിവരങ്ങള്‍ ശേഖരിക്കാന്‍ കൂടും. മക്കള്‍ ശ്രീനന്ദും ശ്രീനിധിയും അച്ഛന്റെ കണക്കെടുപ്പ് കൗതുകത്തോടെയാണ് കാണുന്നത്.

Content Highlights: covid data, krishnaprasafd from palakkad, covid 19, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented