Representative Image| Photo: GettyImages
അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളിലെ മരണങ്ങൾക്ക് ഒരു പ്രധാന കാരണമാണ് വയറിളക്കരോഗങ്ങൾ. വയറിളക്കത്തിലൂടെ ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്നതുവഴി നിർജലീകരണം ഉണ്ടാവുകയും ഇത് മൂലം മരണം സംഭവിക്കുകയും ചെയ്യും. ദശലക്ഷകണക്കിന് കുട്ടികളാണ് നിർജലീകരണം കാരണം മരണത്തിനു അടിമപ്പെട്ടിട്ടുള്ളത്. ഒ.ആർ.എസ്. എന്ന അത്ഭുതലായനിയുടെ കണ്ടുപിടുത്തതോടെ കഴിഞ്ഞ കുറച്ച് ദശകങ്ങളായി കുട്ടികളുടെ മരണനിരക്ക് കുറയ്ക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്.
1975ൽ ആണ് ലോകാരോഗ്യസംഘടനയും യൂണിസെഫും ഒ.ആർ.എസ്. ലായനിയുടെ ഗുണങ്ങൾ തിരിച്ചറിഞ്ഞ് അത് ചികിത്സയുടെ ഭാഗമാക്കിയത്. വയറിളക്ക ചികിത്സയിൽ ഉണ്ടായ ഏറ്റവും പ്രധാനപെട്ട ഒരു നാഴികക്കല്ലാണ് ഒ.ആർ.എസിന്റെ കണ്ടുപിടുത്തം. മനുഷ്യരാശിക്കും വൈദ്യശാസ്ത്രത്തിനും വലിയ ഒരു മുതൽക്കൂട്ടു തന്നെയാണ് ഒ.ആർ.എസ്.
വയറിളക്കാരോഗങ്ങൾ എങ്ങനെയൊക്കെ വരാം?
- അണുബാധ-പ്രധാനമായും റോട്ടവൈറസ്, ബാക്റ്റീരിയ, പാരസൈറ്റ്
- പഴകിയ ഭക്ഷണത്തിന്റെ ഉപയോഗം
- മലിനജലത്തിന്റെ ഉപയോഗം
- വ്യക്തിശുചിത്വം ഇല്ലായ്മ
- പരിസരശുചിത്വം ഇല്ലായ്മ
- ഉപ്പും പഞ്ചസാരയും ലവണങ്ങളും കൃത്യമായ അനുപാതത്തിൽ ഉള്ള ഒരു ലായനി ആണ് ഒ.ആർ.എസ്.
- സോഡിയം, ക്ലോറെെഡ് ഗ്ലൂക്കോസ്, പൊട്ടാസ്യം, സിട്രേറ്റ് എന്നിവയാണ് ഇതിന്റെ ഘടകങ്ങൾ.
- വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും ചിലവ് കുറവും ഗുണമേന്മയും ഉള്ള ഈ ലായനിക്ക് ജീവൻ രക്ഷിക്കുവാനുള്ള കഴിവുണ്ട്.
- ശരീരത്തിൽ നിന്നും നഷ്ടപ്പെടുന്ന ജലവും ലവണങ്ങളും തിരിച്ചു കൊടുക്കുന്നതുവഴി നിർജലീകരണവും അത് മൂലമുണ്ടാകാവുന്ന മരണവും തടയുന്നു.
- കൈകൾ സോപ്പിട്ട് വൃത്തിയായി കഴുകുക.
- വൃത്തിയുള്ള പാത്രത്തിലേക്കു പാക്കറ്റ് മുറിച്ചു പൗഡർ മുഴുവൻ ഇടുക. 200 മില്ലിലിറ്റർ പാക്കറ്റ് - 1 ഗ്ലാസ് വെള്ളത്തിലും 1 ലിറ്റർ പാക്കറ്റ് - 5 ഗ്ലാസ്സ് വെള്ളത്തിലും
- തിളപ്പിച്ചാറിയ വെള്ളം ഒഴിച്ച ശേഷം വൃത്തിയുള്ള സ്പൂൺ കൊണ്ട് നന്നായി ഇളക്കുക.
- ഒരിക്കൽ തയ്യാറാക്കിയ ലായനി 24 മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം.
- ഉപയോഗിച്ച ശേഷം മൂടി വെക്കുക.
ഓരോപ്രാവശ്യവും വയറിളകി കഴിഞ്ഞാൽ:
- 2 വയസ്സിനു താഴെയുള്ള കുട്ടിക്ക് 50 -100 എം.എൽ. വരെയും
- 2 വയസ്സിനു മുകളിൽ ഉള്ള കുട്ടിക്ക് 100-200 എം.എൽ. വരെയും കൊടുക്കുക.
- ഒറ്റയടിക്ക് ഒരുമിച്ചു കൊടുക്കരുത്, ഓരോ സ്പൂൺ വച്ച് കൊടുക്കുക.
- ഛർദിച്ചാൽ 10-15 മിനിറ്റ് കഴിഞ്ഞു വീണ്ടും കൊടുക്കാം.
- മറ്റുള്ള ഭക്ഷണപദാർഥങ്ങളുമായി ചേർന്ന് ഒ.ആർ.എസ്. കൊടുക്കരുത്.
- നിർജലീകരണം പരിഹരിക്കുന്നത് വരെ ഒ.ആർ.എസ്. ലായനി തുടർന്ന് നൽകുക
- ഉപ്പിട്ട കഞ്ഞിവെള്ളം
- ഉപ്പിട്ട നാരങ്ങ വെള്ളം
- ഉപ്പിട്ട മോരും വെള്ളം
- കരിക്കിൻ വെള്ളം
- മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾക്ക് അത് തുടർന്ന് കൊടുക്കുക.
- കഞ്ഞി, ചോറ്, ദോശ, ഇഡ്ലി, പുട്ട്, തുടങ്ങിയ അരിയാഹാരങ്ങളും ധാന്യങ്ങളും വേവിച്ച പച്ചക്കറികളും കൊടുക്കാം.
- ഭക്ഷണം ചെറിയ അളവിൽ ഇടവിട്ട് കൊടുക്കുക.
- പഴവർഗങ്ങളും നാരുള്ള ഭക്ഷണവും കുറച്ചു ദിവസം ഒഴിവാക്കുന്നത് രോഗത്തിന്റെ സമയദൈർഘ്യം കുറയ്ക്കും.
- ശീതളപാനീയങ്ങൾ, ചായ, കാപ്പി മുതലായവയും ഒഴിവാക്കുക.
- ഭക്ഷണം കൊടുത്താൽ വയറിളക്കം കൂടും എന്ന് തെറ്റിദ്ധരിച്ച് പലരും ഭക്ഷണം കൊടുക്കുന്നത് കുറയ്ക്കും. അങ്ങനെ ഒരിക്കലും ചെയ്യരുത്.
- 6 മാസം വരെ മുലപ്പാൽ മാത്രം നൽകുക.
- പഴകിയതും തുറന്നു വെച്ചിരിക്കുന്നതുമായ ആഹാരം കഴിക്കരുത്.
- വ്യക്തി ശുചിത്വം പാലിക്കുക, കുട്ടികളെ അതു ശീലിപ്പിക്കുക.
- കുട്ടികൾക്ക് തിളപ്പിച്ചാറിയ വെള്ളം കൊടുക്കുക.
- ഭക്ഷണം പാകം ചെയ്യുന്നതിന് മുൻപും കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നതിന് മുൻപും കുട്ടികളുടെ മലമൂത്രവിസർജനങ്ങൾ കഴുകിയതിന് ശേഷവും അമ്മമാർ കൈകൾ നന്നായി സോപ്പിട്ട് കഴുകുക.
- ഭക്ഷണം കഴിക്കുന്നതിന് മുൻപും ബാത്റൂമിൽ പോയതിന് ശേഷവും കുട്ടികളെ കൈകൾ സോപ്പിട്ട് കഴുകാൻ ശീലിപ്പിക്കുക.
- റോട്ട വൈറസ് വാക്സിൻ കൃത്യ സമയത്തു എടുക്കുക
- മലത്തിൽ രക്തത്തിന്റെ അംശം കാണുക.
- നിർത്താതെയുള്ള ഛർദിയും പനിയും
- വയറ്റിൽ നിന്നും പോകുന്നതിന്റെ തോതു കൂടിവരിക.
- അമിതമായ ദാഹം.
- കുഴിഞ്ഞു താഴ്ന്ന കണ്ണുകൾ, താഴ്ന്ന ഉച്ചി.
- ക്ഷീണം കാരണം കുട്ടി മയങ്ങി കിടക്കുന്നു.
- മൂത്രത്തിന്റെ അളവ് കുറയുന്നു
- അപസ്മാരം
- വയറിളക്കം ഉള്ളപ്പോൾ ORS നൊപ്പം സിങ്ക് കൂടി നൽകണം എന്നാണ് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നത്.
- കുടലിന്റെ അണുബാധ വന്നു നശിച്ചു പോയ കോശങ്ങളെ തിരിച്ചു വളരാൻ സിങ്ക് സഹായിക്കും
- അസുഖത്തിന്റെ തീവ്രത കുറക്കുന്നു.
- രണ്ടാഴ്ച്ച ആണ് കൊടുക്കുന്നത്.
- 6 മാസത്തിനു താഴെ ഉള്ള കുട്ടിക്ക് 10 എം.ജി. ദിവസത്തിൽ ഒരു പ്രാവശ്യം
- 6 മാസത്തിനു മുകളിൽ ഉള്ള കുട്ടിക്ക് 20 എം.ജി. ദിവസത്തിൽ ഒരു പ്രാവശ്യം
(മാവേലിക്കര ജില്ലാ ആശുപത്രിയിലെ ശിശുരോഗവിദഗ്ധയാണ് ലേഖിക)
Content Highlights: Oral Rehydration, ORS Day, How to prepare ORS , Diarrhea, Health, Kids Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..