ജീവനുവേണ്ടി ആശങ്കകളോടെ കാത്തിരിക്കേണ്ടി വരിക, അത് ഏറെ സങ്കടകരമാണ്. നിര്‍ഭാഗ്യവശാല്‍ അത്തരത്തില്‍ ജീവിതത്തിന്റെ തുമ്പത്ത് നിസ്സഹായതയോടെ കാത്തിരിക്കുന്നവര്‍ നമുക്കുചുറ്റും ധാരാളമുണ്ട്. അവയവം മാറ്റിവയ്ക്കാന്‍ കഴിഞ്ഞാല്‍ ജീവിതത്തിലേക്ക് തിരിച്ചുകയറാനാവുന്നവര്‍. ഇനിയും ഏറെക്കാലം കുടുംബത്തോടൊപ്പം ജീവിക്കാന്‍ കഴിയുന്നവര്‍.
അപ്രതീക്ഷിതമായി എത്തുന്ന രോഗങ്ങളാവും പലപ്പോഴും അവരെ ഇത്തരം പ്രതിസന്ധിഘട്ടത്തില്‍ എത്തിച്ചിട്ടുണ്ടാവുക. അക്കൂട്ടരെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റാനാകുമെങ്കില്‍ അത് മഹത്തരമായ കാര്യം തന്നെ. അവയവദാനത്തിന്റെ പ്രസക്തിയും മഹത്ത്വവും അതുതന്നെയാണ്.
ഒരു ഘട്ടത്തില്‍ പുത്തന്‍ ഉണര്‍വ് നേടി മരണാനന്തര അവയവദാനത്തില്‍ വലിയ മുന്നേറ്റം ഉണ്ടായ സംസ്ഥാനമാണ് കേരളം. പക്ഷേ, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആ മുന്നേറ്റം തുടരാനാവുന്നില്ല. ഫലമോ, ഒട്ടേറെ പേര്‍ക്ക് ജീവന്‍ കൈവിട്ടുപോകുന്ന സ്ഥിതിയുണ്ടാകുന്നു. ഇതിനിടയില്‍ കൊറോണ മഹാമാരിയും അവയവദാനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രയാസങ്ങള്‍ ഉണ്ടാക്കിക്കഴിഞ്ഞു.

ആരോഗ്യമാസിക വാങ്ങാം
മരണാനന്തര അവയവദാനം എന്നും വാദങ്ങള്‍ക്കും മറുവാദങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. മരണം എന്നും സങ്കടകരമായ കാര്യം തന്നെയാണ്. അപകടത്തിലും മറ്റും പെട്ടുപോകുന്ന ഓരോ വ്യക്തിയും രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവരണം എന്നുതന്നെയാണ് ഏവരും ആഗ്രഹിക്കുന്നത്. ആ പ്രതീക്ഷയോടെയാണ് ഉറ്റവരും ഉടയവരും കാത്തിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ചിലരുടെ ജീവന്‍ നഷ്ടമായിപ്പോകുന്നു. തീരാവേദനയാണത്. അത്തരം സാഹചര്യത്തില്‍ ഉറ്റവരുടെ അനുമതിയോടെ മറ്റുചിലര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ അവയവങ്ങള്‍ ദാനമായി നല്‍കുകയെന്നതാണ് മരണാനന്തര അവയവദാനത്തിലൂടെ ചെയ്യുന്നത്.
Content Highlights: Organ donation rate decreasing in kerala, Health, Organ Donation