വായിലോ,താടിയെല്ലിന്റെ ഭാഗത്തോ വേദന,ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട്;വായിലെ കാൻസർ, ലക്ഷണങ്ങൾ അവ​ഗണിക്കരുത്


By ഡോ. ദീപ്തി ടി.ആർ

4 min read
Read later
Print
Share

Representative Image| Photo: Canva.com

എല്ലാവർഷവും ഏപ്രിൽ മാസം വായിലെ ക്യാൻസർ അവബോധ മാസമായി ആചരിച്ചുവരുന്നു. വായിലെ ക്യാൻസർ ലക്ഷണങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കാനും വരാൻ സാധ്യതയുള്ളവർ ആരൊക്കെയാണ് എന്നതിനെപ്പറ്റി അറിയാനും നേരത്തെ കണ്ടെത്തുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാനും സ്ക്രീനിങ്ങിനെക്കുറിച്ച് അറിയാനും വേണ്ടിയാണ് ഈ ദിനാചരണം നടത്തുന്നത്.

എന്താണ് വായിലെ കാൻസർ?

വായിലെ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച്, പ്രത്യേകിച്ച് സ്ക്വാമസ് സെൽസ് വളരുന്നതിനെ വായിലെ ക്യാൻസർ എന്ന് വിശേഷിപ്പിക്കു‌‌‌‌‌ന്നു. ചുണ്ടു മുതൽ ടോൺസിൽ (തൊണ്ടയുടെ ഭാഗം )വരെയുള്ള ഭാഗങ്ങളിലോ ഉള്ളതും വായിലെ ക്യാൻസറായാണ് അറിയപ്പെടുന്നത്.

വായയുടെ പ്രധാന ഘടന

  • നാവ്
  • ചുണ്ടുകൾ
  • മോണയും പല്ലുകളും
  • കവിളിലേ തൊലി
  • ഉമിനീർ ഗ്രന്ഥികൾ
  • വായയുടെ താഴത്തെ ഭാഗം( ഫ്ലോർ ഓഫ് ദ മൗത്ത് )
  • അണ്ണാക്ക് ( ഹാർഡ് പാലറ്റ് )
  • ടോൺസിൽസ്
രോഗത്തെക്കുറിച്ച്

  • ലോകത്തിലെ മൂന്നിലൊന്ന് വായിലെ ക്യാൻസറും ഇന്ത്യയിലാണ്.
  • ഇന്ത്യയിലെ 30% ക്യാൻസർ വായിലെ ക്യാൻസർ ആണ്.
  • 2018 ലെ കണക്കുകൾ പ്രകാരം-
  • പുതിയ കേസുകൾ-1,19,992.
  • മരണ നിരക്ക് -72,616.
  • പുരുഷന്മാരിലാണ് സ്ത്രീകളിലേക്കാൾ വായിലെ കാൻസർ കൂടുതലായി കാണുന്നത്.
അപകടാവസ്ഥയിലുള്ളവർ ആരൊക്കെ?

  • പലവിധത്തിലുള്ള പുകയില /വെറ്റില അടക്കയുടെ ഉപയോഗം.
  • പുകയില വായയുടെ അകത്ത് വെക്കുന്നത്.
  • പാൻ വെറ്റിലയുടെയോ അടക്കയുടെയോ കൂടെ ഉപയോഗിക്കുന്നത്.
  • മദ്യം കാൻസർ വരാനുള്ള സാധ്യത കൂട്ടുന്നു. വായിലെ ക്യാൻസർ വരാൻ മദ്യം ഉപയോഗിക്കുന്നവർക്ക് രണ്ടിരട്ടി കൂടുതലാണ്. മദ്യവും പുകയിലയും ഒരുമിച്ച് ഉപയോഗിക്കുന്നവർക്ക് നാല് മടങ്ങ് കൂടുതലാണ്.മൂർച്ചയുള്ള പല്ലുകൾ/ അളവ് തെറ്റിയുള്ള വെപ്പ് പല്ലുകൾ.
  • HPV( ഹ്യൂമൻ പാപ്പിലോമ വൈറസ്)
  • 30 വയസ്സിൽ കുറഞ്ഞവരിൽ എച്ച് പി വി യുടെ അണുബാധ വായിലെ ക്യാൻസറിന്റെ സാധ്യത കൂട്ടുന്നു.
  • രോഗപ്രതിരോധ ശക്തി കുറഞ്ഞവർ
  • ജനിതകപരമായി പ്രതിരോധശേഷി കുറഞ്ഞവർ -റേഡിയോതെറാപ്പി -കീമോതെറാപ്പി ,അവയവദാനം ചെയ്തവർ
  • സൂര്യപ്രകാശം കൂടുതലായി തട്ടുന്നവർ തുടങ്ങിയവർക്ക് ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.
പൂർവ്വാർബുദ അവസ്ഥകൾ

ല്യൂക്കോപ്ലാക്കിയ (Leukoplakia)

വെള്ളപ്പാട് എന്ന് അർത്ഥം വരുന്ന ഇത് പുകയിലയുടെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഈ പാടുകൾ പ്രധാനമായി 3 തരത്തിൽ കാണുന്നു

ഹോമോ ജീനസ് ല്യൂക്കോപ്ലാക്കിയ (HOMOGENUS LEUKOPLAKIA)

തൊലിയിൽ അല്പം തടിച്ചു നിൽക്കുന്ന ഈ പാട് വളരെ നേർമയേറിയതും മിനു മിനുത്തതുമാണ് .

സ്‌പെകിൽഡ് ല്യൂക്കോപ്ലാക്കിയ (SPECKLED LEUKOPLAKIA)

കവിളിന്റെ ഉൾഭാഗത്തു വായുടെ രണ്ടു വശങ്ങളിലും പൊടി വിതറിയ പോലുള്ള വെള്ള പാടുകളാണ് ഈ വിധത്തിൽ അറിയപ്പെടുന്നത് .
കാൻസർ ആയി മാറാനുള്ള സാധ്യത കൂടുതലാണ് ഇവക്ക്

നോഡുലാർ അൾസറേറ്റഡ് ല്യൂക്കോപ്ലാക്കിയ (NODULAR ULCERATED LEUKOPLAKIA)

വെള്ളപ്പാടുകൾക്കിടയിൽ വ്രണവും ,ചുവന്ന നിറവും ഇടകലർന്നാണ് ഇവ കാണുക ,കാൻസർ ആവാനുള്ള സാധ്യത വളരെ കൂടുതലാണ് അത് കൊണ്ട് തന്നെ തുടർച്ചയായ പരിശോധന നിരീക്ഷണങ്ങൾക്കായി ഡോക്ടർമാരെ കാണേണ്ടതാണ് .

ഓറൽ സബ്മ്യൂക്കസ് ഫൈബ്രോസിസ്

ഇത് പലപ്പോഴും ഉണ്ടാകുന്നത് പാക്ക്/അടക്ക/പുകയില എന്നിവയുടെ ഉപയോഗം കൊണ്ടാണ്..ഇവയിൽ അടങ്ങിയിട്ടുള്ള രാസ സംയുക്തങ്ങൾ ആണ് ഓറൽ സബ് മ്യൂക്കസ് ഫൈബ്രോസിസ് എന്ന അവസ്ഥയിലേക്ക് വഴി തെളിക്കുന്നത്.. അതിനകത്ത് അടങ്ങിയിട്ടുള്ള ചില ആൽക്കലോയിഡിന്റെ ഫലമായാണ് ഈ അവസ്ഥ കണ്ട് വരുന്നത് . ഈ അവസ്ഥയിൽ വായ തുറക്കാനുള്ള ബുദ്ധിമുട്ടും ,നാവു പുറത്തേക്ക് നീട്ടാനുള്ള ബുദ്ധിമുട്ടും കണ്ടു വരുന്നു.

വായിലെ ക്യാൻസർ എങ്ങനെ തടയാം ?

  • എല്ലാതരത്തിലുമുള്ള പുകയിലയുടെ ഉപയോഗം പൂർണമായി നിർത്തുക.
  • മദ്യം ഉപയോഗിക്കാതിരിക്കുക.
  • സമീകൃത ആഹാരം ശീലിക്കുക, പച്ചക്കറികളും പഴങ്ങളും ധാരാളം ചേർക്കുക.
  • എല്ലാ ആറുമാസം കൂടുന്തോറും ഡോക്ടറെ കാണുക.
ലക്ഷണങ്ങൾ

  • വായിൽ തുടർച്ചയായുള്ള പുണ്ണ് വരുകയും അത് ഉണങ്ങാതിരിക്കുകയും ചെയ്യുക
  • വായ തുറക്കാൻ പ്രയാസം അനുഭവപ്പെടുക
  • വെള്ളയോ, ചുവന്നതോ, രണ്ടും കൂടിയതോ ആയ മാറ്റങ്ങൾ നാവിലോ മോണയിലോ കവിളിലോ കാണുക.
  • ഏതെങ്കിലും രീതിയിലുള്ള മുഴ കഴുത്തിൽ കാണുക.
  • വായിലോ, താടിയെല്ലിന്റെ ഭാഗത്തോ വേദന അനുഭവപ്പെടുക.
  • ഭക്ഷണം ചാവക്കാനോ ഇറക്കാനോ ഉള്ള ബുദ്ധിമുട്ട്
  • വായയുടെ ഏതെങ്കിലും ഭാഗത്ത് തടിപ്പോ മുഴയോ കല്ലിപ്പോ കാണുക
  • വായിൽ നിന്നും അകാരണമായ രക്തസ്രാവം
  • ശബ്ദത്തിലുള്ള വ്യതിയാനം
  • പല്ലുകൾ ഇളകുക
  • അകാരണമായി ശരീരഭാരം കുറയുക
രണ്ടാഴ്ചയിൽ കൂടുതൽ ഇതിലെ ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കാണേണ്ടതാണ്.

നേരത്തെ കണ്ടുപിടിക്കാനുള്ള ടെസ്റ്റുകൾ

  • റൂട്ടിൻ ചെക്ക് അപ്പ്‌
  • സ്ക്രീനിംഗ്
  • സ്വയം പരിശോധന വഴി.
സ്വയം പരിശോധന രീതി

ഏതൊരാൾക്കും ഒരു കണ്ണാടിയും നല്ല വെളിച്ചവും ഉണ്ടെങ്കിൽ സ്വയം പരിശോധിച്ച് നേരത്തെ വരുന്ന ക്യാൻസർ ലക്ഷണങ്ങൾ മനസ്സിലാക്കാവുന്നതാണ്.

സ്റ്റെപ്സ്

  • കൈകൾ വൃത്തിയായി കഴുകുക.
  • വിരലുകൾ ഉപയോഗിച്ച് വായ തുറന്ന് പരിശോധിക്കുക.
  • തല പുറകിലേക്ക് വെച്ച് വായുടെ അടിഭാഗം ഏതെങ്കിലും രീതിയിലുള്ള കട്ടിയോ നിറവ്യത്യാസമോ ഉണ്ടോ എന്ന് നോക്കുക.
  • രണ്ടു കവിളുകളും മൃദുവായി വലിച്ചു ഉൾഭാഗവും മോണയുടെ പുറകുവശവും നോക്കുക.
  • നാവു പുറത്തേക്കിട്ട് വിരലുപയോഗിച്ചു മേലെ ഭാഗത്തു ആക്കി നാവിന്റെ എല്ലാ ഭാഗവും വായയുടെ അടി ഭാഗവും നോക്കുക
  • കഴുത്തിൻന്റെ രണ്ടു ഭാഗത്തും ഏതെങ്കിലും രീതിയിലുള്ള മുഴയോ കഴലയോ ഉണ്ടോ എന്ന് നോക്കുക
ഏതെങ്കിലും ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടനെ തന്നെ ഡോക്ടറെ സമീപിക്കുക.

രോഗനിർണയം

മെഡിക്കൽ ഹിസ്റ്ററി, ഹാബിറ്റ് ഹിസ്റ്ററി, ജനറൽ ഫിസിക്കൽ എക്സാമിനേഷൻ, വായിലെ പരിശോധന.

Brush cytology

സംശയം തോന്നിയ സ്ഥലത്ത് നിന്ന് ബ്രഷിന്റെ സഹായത്തോടുകൂടി കോശങ്ങൾ എടുത്ത് മൈക്രോസ്കോപ്പിലൂടെ കോശ വ്യതിയാനം നോക്കുന്നു.

FNAC

ഏതെങ്കിലും രീതിയിലുള്ള മുഴകൾ പ്രത്യേകിച്ച് മെറ്റാസ്റ്റാറ്റിക് കാർസിനോമ( കഴുത്തു ഭാഗത്ത് വരുന്നത് ) ചെറിയ സൂചിയുടെ സഹായത്തോടെ കുത്തി കോശങ്ങൾ എടുത്ത് സ്ലൈഡിൽ പടർത്തി മൈക്രോസ്കോപ്പിന്റെ സഹായത്തോടുകൂടി നോക്കുന്നു.

Biopsy

സംശയം തോന്നിയ ഭാഗത്തുനിന്ന് ചെറിയ കഷണം എടുത്ത് മൈക്രോസ്കോപ്പിന്റെ സഹായത്തോടെ നോക്കുന്നു.

ഇമേജിങ് ടെസ്റ്റുകൾ(IMAGING TESTS)

രോഗം ഉറപ്പുവരുത്താനും, എത്രത്തോളം ഭാഗത്ത് വ്യാപിച്ചു എന്നറിയാനും, സ്റ്റേജിങ് ചെയ്യാനും ഇമേജിങ് സഹായിക്കുന്നു.

  • x-ray
  • CT
  • MRI
  • PET
മറ്റു ടെസ്റ്റുകൾ

HPV testing - ബയോപ്സി സാമ്പിളുകളിൽ എച്ച് പി വി സാന്നിധ്യം ഉണ്ടോ എന്ന് നോക്കുന്നു.

സ്റ്റേജിങ് (Staging )

വായിലെ ക്യാൻസറിന്റെ സ്റ്റേജ് നിശ്ചയിക്കുന്നത് താഴെപ്പറയുന്നവയാണ്-

  1. ലീഷന്റെ അല്ലെങ്കിൽ മുഴയുടെ വലിപ്പം.
  2. ക്യാൻസർ വായയുടെ കോശങ്ങളിലേക്ക് മാത്രം ചുരുങ്ങിയിട്ടാണോ ഉള്ളത്.
  3. ക്യാൻസർ കയലയിലേക്ക് വ്യാപിച്ചിട്ടുണ്ടോ?
  4. വേറെ ശരീരഭാഗങ്ങളിലേക്ക് ക്യാൻസർ വ്യാപിച്ചിട്ടുണ്ടോ?
TNM Staging

  • ട്യൂമറിന്റെ വലുപ്പം (T-tumour size ).
  • കയലകളുടെകളുടെ സാന്നിധ്യം(N -Node).
  • (Lymphnode involment).
  • ക്യാൻസർ ബാക്കി അവയവങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ടോ
  • (M-metastasis ).
ചികിത്സാരീതികൾ

ഓരോ രോഗികൾക്കും വ്യത്യസ്തമായ രീതികളാണ് സ്വീകരിക്കുക. ട്യൂമറിന്റെ വലിപ്പം, സ്ഥലം, എല്ലുമായുള്ള ബന്ധം, കയലകൾ, മുമ്പേ എടുത്തിട്ടുള്ള ചികിത്സാ രീതി എന്നിവയൊക്കെ നോക്കിയാണ് ചികിത്സ തീരുമാനിക്കുക. രോഗിയുടെ വയസ്സ്, ശാരീരിക അവസ്ഥ എന്നിവ അനുസരിച്ച് ഇത് വ്യത്യാസപ്പെടും. സർജറി,കീമോതെറാപ്പി, റേഡിയോതെറാപ്പി തുടങ്ങിയവയാണ് സാധാരണ ചെയ്തു വരുന്നത്
അഡ്വാൻസ്ഡ് കേസുകളിൽ പാലിയേറ്റീവ് കേസ് ആണ് കൊടുക്കാറ്.

ഓറൽ ഫിസിഷ്യനും മാക്സിലോഫേഷ്യൽ റേഡിയോളജിസ്റ്റുമാണ് ലേഖിക.

Content Highlights: oral cancer awareness month, oral cancer symptoms and treatment

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
constipation

2 min

മലബന്ധം ഒരു രോഗമല്ല, പല രോഗങ്ങളുടെയും പ്രാരംഭ ലക്ഷണമാണ്; കാരണങ്ങളും പരിഹാരവും

Jun 3, 2023


morning tiredness

1 min

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ത്തന്നെ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നോ? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Jun 2, 2023


urinary

2 min

ഇടവിട്ടുണ്ടാകുന്ന യൂറിനറി ഇൻഫെക്ഷൻ; കാരണങ്ങളും പരിഹാരമാർ​ഗങ്ങളും

Jun 2, 2023

Most Commented